- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയറാമിന്റെ ജന്മദിനത്തിൽ ലോനപ്പന്റെ മാമോദീസയുടെ ഫസ്റ്റ് ലുക്ക് പുറത്ത്; രേഷ്മ രാജൻ നായികയായി എത്തുന്ന ചിത്രം ഒരുക്കുന്നത് ഗ്രാമീണ പശ്ചാത്തലത്തിൽ
ജയറാമിന്റെ ജന്മദിനമായ ഇന്നലെ താൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്കായി പങ്ക് വച്ചു. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ലോനപ്പന്റെ മാമോദീസ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുറത്തിറക്കിയത്. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു ആണ് നിർമ്മാണം.ഗ്രാമീണ പശ്ചാത്തലത്തിൽ ചിത്രീകരണം നടക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അന്നാ രേഷ്മ രാജൻ ആണ് ജോജു മാള,ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ ,ഇന്നസെന്റ് , ശാന്തികൃഷ്ണ ,കനിഹ, നിഷാ സാരംഗ്, ഇവാ പവിത്രൻ, നിയാസ് ബെക്കർ ,കലാഭവൻ ജോഷി , വിശാഖ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഹരിനാരായണൻ,ജോഫി തരകൻ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു . വിനീത് ശ്രീനിവാസൻ ,ജാസിഗിഫ്റ്റ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.എഡിറ്റിങ് രഞ്ജൻ എബ്രഹാം.
ജയറാമിന്റെ ജന്മദിനമായ ഇന്നലെ താൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്കായി പങ്ക് വച്ചു. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ലോനപ്പന്റെ മാമോദീസ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുറത്തിറക്കിയത്.
പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു ആണ് നിർമ്മാണം.ഗ്രാമീണ പശ്ചാത്തലത്തിൽ ചിത്രീകരണം നടക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അന്നാ രേഷ്മ രാജൻ ആണ്
ജോജു മാള,ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ ,ഇന്നസെന്റ് , ശാന്തികൃഷ്ണ ,കനിഹ, നിഷാ സാരംഗ്, ഇവാ പവിത്രൻ, നിയാസ് ബെക്കർ ,കലാഭവൻ ജോഷി , വിശാഖ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഹരിനാരായണൻ,ജോഫി തരകൻ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു . വിനീത് ശ്രീനിവാസൻ ,ജാസിഗിഫ്റ്റ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.എഡിറ്റിങ് രഞ്ജൻ എബ്രഹാം.