- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞെട്ടിവിറങ്ങലിച്ച് ലണ്ടൻ നഗരം; ഭീകരാക്രമണത്തിനു പിന്നാലെ 12 പേർ അറസ്റ്റിൽ; കൊല്ലപ്പെട്ടത് ഏഴു പേരും പരിക്കേറ്റത് 48 പേർക്കും; കുടിയേറ്റക്കാരോടുള്ള ഉദാര സമീപനം പുനപ്പരിശോധിക്കുമെന്ന സൂചന നല്കി തേരേസ മെയ്; വ്യാഴാഴ്ചത്തെ പൊതു തെരഞ്ഞെടുപ്പു മാറ്റില്ല; മുസ്ലിംകളെ നിരോധിക്കണമെന്ന ആവശ്യം ആവർത്തിച്ച് ട്രംപ്
ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനത്തെ നടുക്കിയ ഭീകരാക്രമണത്തിൽ അന്വേഷണ ഏജൻസികൾ 12 പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും 48 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രാദേശികസമയം ശനിയാഴ്ച രാത്രി പത്തിനായിരുന്നു ആക്രമണം. മൂന്ന് അക്രമികൾ ലണ്ടൻ ബ്രിജിലൂടെ അമിതവേഗത്തിൽ വാൻ ഓടിച്ച് നിരവധിപ്പേരെ ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് വലിയ കത്തിയുമായി പുറത്തിറങ്ങി. അടുത്തുതന്നെയുള്ള ബറോ മാർക്കറ്റിൽ നിരവധിപ്പേരെ കുത്തുകയും വെട്ടുകയും ചെയ്തു. മൂന്ന് അക്രമികളെയും പൊലീസ് വെടിവച്ചുകൊന്നു. ആക്രമണം നടത്തിയ മൂന്നുപേരിൽ ഒരാളുടെ ഉടമസ്ഥതയിൽ കഴിക്കൻ ലണ്ടനിലെ ബാർക്കിംഗിലുള്ള ഫ്‌ളാറ്റിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് 12 പേർ പിടിയിലായത്. മൂന്നു മാസത്തിനിടെ ലണ്ടനിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. മാർച്ചിലായിരുന്നു ആദ്യ ആക്രമണം. വെസ്റ്റ്മിനിസ്റ്ററിൽ അമിതവേഗത്തിലെത്തിയ കാർ നിരവധിപ്പേരെ ഇടിച്ചു തെറിപ്പിച്ചും കത്തിക്കു കുത്തിയും നടത്തിയ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററിൽ നടന്ന ബോംബാക്
ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനത്തെ നടുക്കിയ ഭീകരാക്രമണത്തിൽ അന്വേഷണ ഏജൻസികൾ 12 പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും 48 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രാദേശികസമയം ശനിയാഴ്ച രാത്രി പത്തിനായിരുന്നു ആക്രമണം. മൂന്ന് അക്രമികൾ ലണ്ടൻ ബ്രിജിലൂടെ അമിതവേഗത്തിൽ വാൻ ഓടിച്ച് നിരവധിപ്പേരെ ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് വലിയ കത്തിയുമായി പുറത്തിറങ്ങി. അടുത്തുതന്നെയുള്ള ബറോ മാർക്കറ്റിൽ നിരവധിപ്പേരെ കുത്തുകയും വെട്ടുകയും ചെയ്തു. മൂന്ന് അക്രമികളെയും പൊലീസ് വെടിവച്ചുകൊന്നു.
ആക്രമണം നടത്തിയ മൂന്നുപേരിൽ ഒരാളുടെ ഉടമസ്ഥതയിൽ കഴിക്കൻ ലണ്ടനിലെ ബാർക്കിംഗിലുള്ള ഫ്‌ളാറ്റിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് 12 പേർ പിടിയിലായത്. മൂന്നു മാസത്തിനിടെ ലണ്ടനിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. മാർച്ചിലായിരുന്നു ആദ്യ ആക്രമണം. വെസ്റ്റ്മിനിസ്റ്ററിൽ അമിതവേഗത്തിലെത്തിയ കാർ നിരവധിപ്പേരെ ഇടിച്ചു തെറിപ്പിച്ചും കത്തിക്കു കുത്തിയും നടത്തിയ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററിൽ നടന്ന ബോംബാക്രമണത്തിൽ 22 പേരും കൊല്ലപ്പെടുകയുണ്ടായി.
ഫ്രാൻസ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളെ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തിയിരുന്ന ഭീകര സംഘനടകൾ ബ്രട്ടിനെ ലക്ഷ്യംവച്ച് കൂടുതൽ പദ്ധതികൾ ഇടുന്നുവെന്നാണ് സുരക്ഷാ ഏജൻസികളും ഇന്റലിജൻസ് ഏജൻസികളും വിലയിരുത്തുന്നത്. അടുപ്പിച്ചടുപ്പിച്ച് മൂന്നാക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ കുടിയേറ്റക്കാർ അടക്കമുള്ള വിദേശികൾക്ക് വീസ നല്കുന്ന കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്നതായി സൂചനയുണ്ട്. ഇനിയും സഹിക്കാനാവില്ലെന്നു പറയേണ്ടുന്ന സമയം ആയിയെന്നാണ് ലണ്ടൻ ഭീകരാക്രണമത്തിനു പിന്നാലെ പ്രധാനമന്ത്രി തെരേസാ മെയ് പ്രതികരിച്ചത്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച നിശ്ചയിച്ചിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പു മാറ്റിവയ്ക്കില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് പ്രമുഖ പാർട്ടികളെല്ലാം പ്രചരണ പരിപാടികൾ നിർത്തിവച്ചിരിക്കുകയാണ്. തിങ്കളാഴ്ചയോടെ പ്രചരണ പരിപാടികൾ പുനരാരംഭിക്കാനാണ് തെരേസാ മേയുടെ കൺസർവേറ്റീസ് അടക്കമുള്ള പാർട്ടികളുടെ തീരുമാനം.
മെഡിറ്ററേനിയൽ രാജ്യങ്ങളിൽനിന്നുള്ള മൂന്നു പേരാണ് ആക്രമണം നടത്തിയതെന്നാണു സൂചന. വെള്ളവാനിലാണ് അക്രമികൾ എത്തിയത്. ലണ്ടൻ ബ്രിജിൽ അതിവേഗത്തിലൂടെ വാഹനം ഓടിച്ച് നിരവധിപ്പേരെ ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് ബറോ സട്രീറ്റിൽ വണ്ടി ഇടിപ്പിച്ചു നിർത്തി. വ്യാജ ബോംബുകൾ അരയിൽപ്പിടിപ്പിച്ച മൂന്നു പേർ വാഹനത്തിനു പുറത്തിറങ്ങി വലിയ കത്തികൊണ്ട് കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു. സമീപത്തുള്ള ബറോ മാർക്കറ്റിലെത്തിയും ആക്രമണം തുടർന്നു. 12 ഇഞ്ച് നീളമുള്ള വേട്ടക്കത്തികൊണ്ടായിരുന്നു ആക്രമണം. പരിക്കേറ്റവരിൽ നാലു പൊലീസുകാരും ഉൾപ്പെടുന്നു. 80 കിലോ മീറ്ററിലധികം വേഗത്തിലാണ് അക്രമികൾ വണ്ടി ഓടിച്ചിരുന്നത്. ബറോ മാർക്കറ്റിനു സമീപമുള്ള വീറ്റ്‌ഷെഫ് പബിനടുത്തുവച്ചാണ് അക്രമികളെ പൊലീസ് വെടിവച്ചുകൊന്നത്.
ആക്രമണത്തിന് ശേഷം ലണ്ടൻ ബ്രിഡ്ജ് പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും പൊലീസ് സ്ഥലത്തിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുകയും ചെയ്തു. പ്രദേശത്ത് കനത്ത ജാഗ്രതയാണ് പുലർത്തി വരുന്നത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ബ്രിട്ടനു പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അടക്കമുള്ളവർ രംഗത്തുവന്നു.
ലണ്ടൻ ഭീകരാക്രമണത്തിന് പിന്നാലെ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ വിലക്കണമെന്ന ആവശ്യം ട്രംപ് ആവർത്തച്ചു. ''നമ്മൾ കൂടുതൽ കരുതലോടെയിരിക്കണം. കൂടുതൽ കർക്കശമാകണം. നമുക്ക് നമ്മുടെ അവകാശങ്ങൾ തിരിച്ചുകിട്ടണം. കൂടുതൽ സുരക്ഷയ്ക്കായി നമുക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തേണ്ടതുണ്ട്''ട്രംപിന്റെ ട്വീറ്റ് പറയുന്നു.
ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തുന്ന തീരുമാനം പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് ട്രംപ് ഭരണകൂടം ഈയാഴ്ച ആദ്യം യുഎസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.