- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ ആക്രമണം നടത്തിയത് ഭീകരപ്രവർത്തനത്തിന് പൊലീസ് നോട്ടമിട്ട പാക്കിസ്ഥാനിൽ ജനിച്ച ഖുറം ഭട്ടും ലിബിയൻ വംശജനായ റാച്ചിഡ് റെഡോനെയും ചേർന്ന്; മൂന്നാമനെ തേടി എങ്ങും റെയ്ഡുമായി അന്വേഷണ സംഘം; ബ്രിട്ടനിൽ ജനിച്ച് വളർന്ന അനേകം പേർ വരും ദിവസങ്ങളിൽ ആക്രമണത്തിന് ഇറങ്ങുമെന്ന് ഇന്റലിജൻസ്
ലണ്ടൻ: ശനിയാഴ്ച രാത്രി ലണ്ടൻ ബ്രിഡ്ജിലും സെൻട്രൽ ലണ്ടനിലെ ബറോ ഹൈസ്ട്രീറ്റിലും ഭീകരർ നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഈ കൂട്ടക്കുരുതി നടത്തിയത് ് ഭീകരപ്രവർത്തനത്തിന് പൊലീസ് നോട്ടമിട്ട ബാർക്കിംഗിൽ താമസിക്കുന്ന ആർസെനൽ ഫാൻ ഖുറം ഭട്ടും ലിബിയൻ വംശജനായ റാച്ചിഡ് റെഡോനെയും ചേർന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂടാതെ ബ്രിട്ടനിൽ ജനിച്ച് വളർന്ന അനേകം പേർ വരും ദിവസങ്ങളിൽ ആക്രമണത്തിന് ഇറങ്ങുമെന്ന് കടുത്ത ഇന്റലിജൻസ് മുന്നറിയിപ്പുമുണ്ട്. ശനിയാഴ്ച രാത്രി 10 മണിയോടെ ലണ്ടൻ ബ്രിഡ്ജിൽ അമിതവേഗതയിൽ കാറോടിച്ചും തുടർന്ന് കാറിന് പുറത്തിറങ്ങി നടത്തി ഭീകരർ നടത്തിയ കത്തി പ്രയോഗത്തിലും ഏഴ് പേർ മരിക്കുകയും 48 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് തന്നെ ഗുരുതരമായ തീവ്രവാദബന്ധമുണ്ടെന്ന് തെളിഞ്ഞ ഖുറമിനെ പൊലീസ് നിരീക്ഷിച്ച് വരുന്നതിനിടെയാണ് ഇയാൾ ലണ്ടനിലെത്തി കൂട്ടക്കുരുതി നടത്തിയിരിക്കുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ ഒരു വീഡിയോയിൽ ഖുറം ഐസിസിന്റെ പതാക വീശുന്ന ദൃശ്യങ്ങൾ നാഷണൽ ടിവിയിലൂടെ പ
ലണ്ടൻ: ശനിയാഴ്ച രാത്രി ലണ്ടൻ ബ്രിഡ്ജിലും സെൻട്രൽ ലണ്ടനിലെ ബറോ ഹൈസ്ട്രീറ്റിലും ഭീകരർ നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഈ കൂട്ടക്കുരുതി നടത്തിയത് ് ഭീകരപ്രവർത്തനത്തിന് പൊലീസ് നോട്ടമിട്ട ബാർക്കിംഗിൽ താമസിക്കുന്ന ആർസെനൽ ഫാൻ ഖുറം ഭട്ടും ലിബിയൻ വംശജനായ റാച്ചിഡ് റെഡോനെയും ചേർന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂടാതെ ബ്രിട്ടനിൽ ജനിച്ച് വളർന്ന അനേകം പേർ വരും ദിവസങ്ങളിൽ ആക്രമണത്തിന് ഇറങ്ങുമെന്ന് കടുത്ത ഇന്റലിജൻസ് മുന്നറിയിപ്പുമുണ്ട്. ശനിയാഴ്ച രാത്രി 10 മണിയോടെ ലണ്ടൻ ബ്രിഡ്ജിൽ അമിതവേഗതയിൽ കാറോടിച്ചും തുടർന്ന് കാറിന് പുറത്തിറങ്ങി നടത്തി ഭീകരർ നടത്തിയ കത്തി പ്രയോഗത്തിലും ഏഴ് പേർ മരിക്കുകയും 48 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിന് മുമ്പ് തന്നെ ഗുരുതരമായ തീവ്രവാദബന്ധമുണ്ടെന്ന് തെളിഞ്ഞ ഖുറമിനെ പൊലീസ് നിരീക്ഷിച്ച് വരുന്നതിനിടെയാണ് ഇയാൾ ലണ്ടനിലെത്തി കൂട്ടക്കുരുതി നടത്തിയിരിക്കുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ ഒരു വീഡിയോയിൽ ഖുറം ഐസിസിന്റെ പതാക വീശുന്ന ദൃശ്യങ്ങൾ നാഷണൽ ടിവിയിലൂടെ പുറത്ത് വന്നിരുന്നു. ഇയാളെക്കുറിച്ച് രണ്ട് പ്രാവശ്യം പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നായിരുന്നു പൊലീസ് ഇയാളെ നിരീക്ഷിച്ച് വന്നിരുന്നത്. എന്നിട്ടും നിയമപാലകരുടെ കണ്ണ് വെട്ടിച്ച് ഖുറം ലണ്ടനിലെത്തി കൂട്ടക്കുരുതി നടത്തിയെന്നത് തികഞ്ഞ ഗൗരവത്തോടെയാണ് അധികൃതർ വിലയിരുത്തുന്നത്.
പാക്കിസ്ഥാനിൽ ജനിച്ച 27കാരനായ ഖുറം രണ്ട് കുട്ടികളുടെ പിതാവാണ്. ഇയാൾ അബ്സ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. താടിയില്ലാതെ നടക്കുന്ന മുസ്ലീങ്ങളെ അയാൾ അവിശ്വാസികൾ എന്ന് വിളിക്കാറുണ്ടായിരുന്നുവെന്നും കടുത്ത തീവ്രവാദം മനസിലുറപ്പിച്ച വ്യക്തിയായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. സ്ത്രീകളോട് നേരിട്ട് സംസാരിക്കില്ലെന്ന നിഷ്ഠ പുലർത്തിയിരുന്നു ഖുറം എന്നും റിപ്പോർട്ടുണ്ട്. ഖുറമിനെക്കുറിച്ച് പൊലീസിനും എംഐ5നും നന്നായി അറിയാമായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ആക്രമണത്തിലുൾപ്പെട്ട മൂന്നാമത്തെ തീവ്രവാദിയെക്കുറിച്ചുള്ള വിവരങ്ങളും അധികൃതർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അതിന് അന്താരാഷ്ട്ര സ്ഥിരീകരണം ലഭിക്കാൻ വേണ്ടി കാത്തിരിക്കുകയാണ്.
കടുത്ത ഫുട്ബോൾ ആരാധകനായ ഖുറം ആർസെനൽ ടീമിനെ നെഞ്ചിലേറ്റിയതിനാൽ അവരുടെ യൂണിഫോം അണിഞ്ഞ് നടക്കാനേറെ ഇഷഅടപ്പെട്ടിരുന്നു. ആക്രമണം സമയത്തും ഇയാൾ ഇത്തരം വസ്ത്രമായിരുന്നു ധരിച്ചതെന്നും വെളിപ്പെട്ടിട്ടുണ്ട്. കെഎഫ്സിക്കും ട്രാൻസ്പോർട്ട് ഫോർ ലണ്ടനും വേണ്ടി ജോലി ചെയ്തിരുന്നു ഖുറമെന്നും തെളിഞ്ഞിട്ടുണ്ട്. ഇയാൾക്കൊപ്പം ആക്രമണത്തിൽ പങ്ക് ചേർന്ന രണ്ടാമത്തെ ഭീകരനായ ലിബിയൻ വംശജനായ റാച്ചിഡ് റെഡോനെ ഒരു പാസ്ട്രി ഷെഫായിരുന്നു. സ്‌കോട്ട്ലൻഡുകാരിയെ വിവാഹം ചെയ്ത ഇയാൾ അയർലണ്ടിലായിരുന്നു താമസിച്ചിരുന്നത്.
എന്നാൽ റാച്ചിഡ് ഭീകരവാദിയാണെന്ന് ഇതുവരെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. റാച്ചിഡ് എൽഖാദർ എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. ആക്രമണത്തെ തുടർന്ന് അറസ്റ്റിലായ 12 പേരിൽ റാച്ചിഡിന്റെ ഭാര്യയും ഉൾപ്പെടുന്നു. ഇവർക്ക് 18 മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. പിന്നീട് ഈ യുവതിയെ കേസ് ചാർജ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ ഭീകരന്റെ പേര് വിവരങ്ങൾ മെട്രൊപൊളിറ്റൻ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളും പൊലീസിന്റെ നിരീക്ഷണ പട്ടികയിൽ ഉണ്ടായിരുന്നുവെങ്കിലും ഇയാൾ ഇത്തരത്തിലൊരു ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് മനസിലാക്കാനായില്ലെന്നും പൊലീസ് പറയുന്നു. തന്റെ സേനയ്ക്കോ എംഐ5നോ ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് അസിസ്റ്റന്റ് കമ്മീഷണറായ മാർക്ക് ്റൗലെ പറയുന്നത്.
ആക്രമണത്തിന് മൂന്ന് മണിക്കൂർ മുമ്പ് അന്ത്യയാത്രാമൊഴി നൽനായി റാച്ചിഡ് ബാർക്കിംഗിലെ ഫ്ലാറ്റിലെത്തി ഭാര്യയെയും 18 മാസംപ്രായമുള്ള കുട്ടിയെയും കണ്ടിരുന്നു. ഇവിടെ വച്ച് ഇയാൾ ഇവർക്ക് അന്ത്യചുംബനം നൽകുകയും ചെയ്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. റാച്ചിഡും ഭാര്യയായ ചാരിസീ ഓ ലെറിയും ജനുവരിയിൽ വേർപിരിഞ്ഞിരുന്നുവെന്നും സൂചനയുണ്ട്. അയാളുടെ മൂടി വച്ച ഇസ്ലാമിക് തീവ്രവാദം പുറത്ത് വന്നതിനെ തുടർന്നായിരുന്നു ഇത്. ഇതിന്റെ ഭാഗമായി തന്റെ ഭാര്യയെ ടിവി കാണാൻ പോലും ഇയാൾ സമ്മതിച്ചിരുന്നില്ലത്രെ.