- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ദിവസമായിട്ടും പൊലീസ് പുറത്ത് വിട്ടതുകൊല്ലപ്പെട്ട ഏഴുപേരിൽ രണ്ടു പേരുടെ മാത്രം വിവരം; കഴുത്ത് മുറിവേറ്റ ഓസ്‌ട്രേലിയൻന്യൂസിലാൻഡ് പൗരന്മാരുടെ നില ഗുരുതരമായി തുടരുന്നു
ശനിയാഴ്ച രാത്രി നടന്ന ലണ്ടനിലെ ഭീകരാക്രമണത്തിൽ ഏഴ് പേർ മരിച്ചിട്ടുണ്ടെങ്കിലും ഇതിൽ പെട്ട രണ്ട് പേരുടെ വിവരങ്ങൾ മാത്രമാണ് മൂന്നാം ദിവസമായിട്ടും പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. അതായത് കനേഡിയൻ പൗരത്വമുള്ള ക്രിസ്റ്റിനെ ആർച്ചിബാൽഡ് എന്ന 30 കാരി മരിച്ചുവെന്നായിരുന്നു പൊലീസ് ആദ്യം പുറത്ത് വിട്ടിരുന്നത്. പിന്നീട് ബ്രിട്ടീഷ് ബിസിനസുകാരനായ ജെയിംസ് മാക് മുല്ലൻ എന്ന 32 കാരൻ മരിച്ചുവെന്ന വിവരവും പൊലീസ് പുറത്ത് വിട്ടിരുന്നു. എന്നാൽ ബാക്കിയുള്ള അഞ്ച് പേരുടെ വിവരങ്ങൾ ഇപ്പോഴും പുറത്ത് വിട്ടിട്ടില്ലെന്നത് പരക്കെ നീരസത്തിന് കാരണമാകുന്നുവെന്നും സൂചനയുണ്ട്. ഭീകരാക്രമണത്തിൽ കഴുത്തിന് മുറിവേറ്റ ഓസ്‌ട്രേലിയൻന്യൂസിലാൻഡ് പൗരന്മാരുടെ നില ഗുരുതരമായി തുടരുന്നുവെന്നും റിപ്പോർട്ടുണ്ട്. തീവ്രവാദികൾ വന്ന് ആക്രമണം നടത്തുന്നതിന് ഏതാനും മിനുറ്റുകൾക്ക് മുമ്പ് ബറോ ഹൈ സ്ട്രീറ്റിലെ ബാരോബോയ് ആൻഡ് ബാങ്കർ പബിന് പുറത്ത് നിന്നും സിഗററ്റ് വലിക്കുന്ന ജെയിംസ് മാക് മുല്ലന്റെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. ഭീകരർ ലണ്ടൻ ബ്രിഡ്ജിലൂടെ ലക്ക
ശനിയാഴ്ച രാത്രി നടന്ന ലണ്ടനിലെ ഭീകരാക്രമണത്തിൽ ഏഴ് പേർ മരിച്ചിട്ടുണ്ടെങ്കിലും ഇതിൽ പെട്ട രണ്ട് പേരുടെ വിവരങ്ങൾ മാത്രമാണ് മൂന്നാം ദിവസമായിട്ടും പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. അതായത് കനേഡിയൻ പൗരത്വമുള്ള ക്രിസ്റ്റിനെ ആർച്ചിബാൽഡ് എന്ന 30 കാരി മരിച്ചുവെന്നായിരുന്നു പൊലീസ് ആദ്യം പുറത്ത് വിട്ടിരുന്നത്. പിന്നീട് ബ്രിട്ടീഷ് ബിസിനസുകാരനായ ജെയിംസ് മാക് മുല്ലൻ എന്ന 32 കാരൻ മരിച്ചുവെന്ന വിവരവും പൊലീസ് പുറത്ത് വിട്ടിരുന്നു. എന്നാൽ ബാക്കിയുള്ള അഞ്ച് പേരുടെ വിവരങ്ങൾ ഇപ്പോഴും പുറത്ത് വിട്ടിട്ടില്ലെന്നത് പരക്കെ നീരസത്തിന് കാരണമാകുന്നുവെന്നും സൂചനയുണ്ട്. ഭീകരാക്രമണത്തിൽ കഴുത്തിന് മുറിവേറ്റ ഓസ്‌ട്രേലിയൻന്യൂസിലാൻഡ് പൗരന്മാരുടെ നില ഗുരുതരമായി തുടരുന്നുവെന്നും റിപ്പോർട്ടുണ്ട്.
തീവ്രവാദികൾ വന്ന് ആക്രമണം നടത്തുന്നതിന് ഏതാനും മിനുറ്റുകൾക്ക് മുമ്പ് ബറോ ഹൈ സ്ട്രീറ്റിലെ ബാരോബോയ് ആൻഡ് ബാങ്കർ പബിന് പുറത്ത് നിന്നും സിഗററ്റ് വലിക്കുന്ന ജെയിംസ് മാക് മുല്ലന്റെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. ഭീകരർ ലണ്ടൻ ബ്രിഡ്ജിലൂടെ ലക്കുലഗാനുമില്ലാതെ തങ്ങളുടെ വാനോടിച്ചതിനെ തുടർന്ന് അത് തട്ടി പരുക്കേറ്റായിരുന്നു കനേഡിയൻ യുവതി തന്റെ കാമുകന്റെ കൈകളിൽ കിടന്ന് മരിച്ചതെന്ന് നേരത്തെ വെളിപ്പെടുത്തപ്പെട്ടിരുന്നു. തന്റെ സഹോദരനായ ജെയിംസ് തന്നെയാണ് മരിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിക്കാനായി സഹോദരി മെലീസ ക്യാമറകൾക്ക് മുന്നിലെത്തുകയും നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയും ചെയ്തിരുന്നു.
ശനിയാഴ്ച നടന്ന ആക്രമണത്തിൽ മരിച്ചവരുടെ മൃതദേഹത്തിനടുത്ത് നിന്നും തന്റെ സഹോദരന്റെ ബാങ്ക് കാർഡ് ലഭിച്ചുവെന്ന് തങ്ങൾക്ക് പൊലീസിൽ നിന്നും വിവരം ലഭിക്കുകയായിരുന്നുവെന്നാണ് മെലീസ പറയുന്നത്. വെബ് അധിഷ്ഠിത ബിസിനസായ റെവല്യൂഷനൈസ് എഡ്യുക്കേഷൻ നടത്തുകയായിരുന്നു ജെയിംസ് എന്നും വ്യക്തമായിട്ടുണ്ട്. ലണ്ടൻ ബ്രിഡ്ജിനരികിലൂടെ തന്റെ കാമുകനൊപ്പം നടന്ന് നീങ്ങുമ്പോഴായയിരുന്നു കനേഡിയൻ യുവതി ക്രിസ്റ്റിനെ ആർച്ചിബാൽഡ് ഭീകരരുടെ വാനിടിച്ച് തെറിച്ച് വീഴുകയും മരിക്കുകയും ചെയ്തിരുന്നത്. നിലത്ത് വീണ യുവതിയെ കാമുകനായ ടൈലർ ഫെർഗുസൻ താങ്ങിയെടുത്തെങ്കിലും അയാളുടെ കൈകകളിൽ കിടന്ന് യുവതി മരിക്കുയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ നിന്നായിരുന്നു തന്റെ കാമുകനൊപ്പം ആർച്ചിബാൾഡ് യൂറോപ്പിലേക്ക് വന്നത്. ഇതിന് മുമ്പ് യുവതി ഒരു ഹോംലെസ് ഷെൽട്ടറിൽ ജോലി ചെയ്ത് വരുകയായിരുന്നു.
ആക്രമണത്തിൽ ബ്രിട്ടനിയിലെ സെയിന്റ് മാലോയിലുള്ള ഫ്രഞ്ച് പൗരനായ 27കാരൻ മരിച്ചിട്ടുണ്ടെന്ന് ഇവിടുത്തെ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ പേര് ഫ്രഞ്ച് മാധ്യമങ്ങളിൽ അലക്‌സാണ്ട്രെ എന്ന് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടരവർഷമായി ഇയാൾ ബ്രിട്ടനിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിനിടെ മറ്റൊരു ഫ്രഞ്ച് പൗരനായ സേവിയർ തോമസിനെ കാണാതായിട്ടുമുണ്ട്. ആക്രമണം നടക്കുമ്പോൾ ഇയാൾ ഗേൾഫ്രണ്ടായ ക്രിസ്റ്റിനെ ഡെൽക്രോസിനൊപ്പമായിരുന്നു. ഡെൽക്രോസ് പരുക്ക് പറ്റി ആശുപത്രിയിലാണ്.
ആക്രമണത്തിൽ വൃക്കക്ക് കുത്തേറ്റ ഗ്രീക്ക് പൗരൻ സർജറിക്ക് ശേഷം ഈ ആഴ്ച അവസാനം ഡിസ്ചാർജാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്റോണിസ് ഫില്ലിസ് എന്ന ഇയാളുടെ തലയ്ക്കും പരുക്കേറ്റിരുന്നു. സ്‌പെയിൻകാരനായ എച്ച്എസ്‌ബിസി തൊഴിലാളി ഇഗ്‌നാസിയോ എച്ചെവെറിയയെയു കാണാതായിട്ടുണ്ട്. ഇയാളെ ശനിയാഴ്ച രാത്രി ലണ്ടൻ ബ്രിഡ്ജിന് സമീപത്തെ പേവ്‌മെന്റിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു അവസാനമായി കണ്ടിരുന്നത്. ഓസ്‌ട്രേലിയക്കാരനായ കാൻഡിസെ ഹെഡ്ജും ന്യൂസിലാൻഡുകാരനായ ഒലിവർ ഡൗലിംഗുമാണ് ഭീകരാക്രമണത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ കിടക്കുന്നത്.