- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ കംദാൻ മാർക്കറ്റിൽ വൻ തീപിടിത്തം; നൂറുകണക്കിന് അഗ്നിസേനാംഗങ്ങൾ തീയണക്കാൻ ശ്രമിക്കുന്നു; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു
ലണ്ടൻ: ഗ്രെൻഫീൽഡ് ടവർ തീപിടിത്തത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ മായുംമുന്നെ ലണ്ടനിൽ വീണ്ടും തീപ്പിടിത്തം. ലണ്ടനിലെ കാംദെൻ ലോകക്ക് മാർക്കറ്റിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കുന്നതിന് നൂറിലേറെ അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പത്ത് ഫയർ എൻജിനുകളാണ് തീയണക്കാൻ ശ്രമിക്കുന്നത്. ഇന്നലെ പാതിരാത്രിക്ക് തൊട്ടുമുമ്പാണ് തീപ്പിടിത്തത്തെക്കുറിച്ച് ലണ്ടൻ ഫയർ ബ്രിഗേഡിന് വിവരം ലഭിക്കുന്നത്. ഒന്നും രണ്ടുംനിലകളിൽ പടർന്ന തീ മേൽക്കൂര വരെ വിഴുങ്ങി. പ്രദേശത്തുനിന്ന് ഒട്ടേറെപ്പേരെ സൂരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പൂർണമായി തീയണച്ചശേഷമേ, തീപ്പിടിത്തത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനാവൂ എന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ ആർക്കെങ്കിലും പൊള്ളലേൽക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടോ എന്നും വ്യക്തമല്ല. അപ്മാർക്കറ്റിലുള്ള ഗിൽഗാമേഷ് എന്ന ഇന്ത്യൻ റെസ്റ്ററന്റിൽനിന്നാണ് തീ പടർന്നുപിടിച്ചതെന്ന് കരുതുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ആയിരത്തിലേറെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മാർക
ലണ്ടൻ: ഗ്രെൻഫീൽഡ് ടവർ തീപിടിത്തത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ മായുംമുന്നെ ലണ്ടനിൽ വീണ്ടും തീപ്പിടിത്തം. ലണ്ടനിലെ കാംദെൻ ലോകക്ക് മാർക്കറ്റിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കുന്നതിന് നൂറിലേറെ അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പത്ത് ഫയർ എൻജിനുകളാണ് തീയണക്കാൻ ശ്രമിക്കുന്നത്.
ഇന്നലെ പാതിരാത്രിക്ക് തൊട്ടുമുമ്പാണ് തീപ്പിടിത്തത്തെക്കുറിച്ച് ലണ്ടൻ ഫയർ ബ്രിഗേഡിന് വിവരം ലഭിക്കുന്നത്. ഒന്നും രണ്ടുംനിലകളിൽ പടർന്ന തീ മേൽക്കൂര വരെ വിഴുങ്ങി. പ്രദേശത്തുനിന്ന് ഒട്ടേറെപ്പേരെ സൂരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പൂർണമായി തീയണച്ചശേഷമേ, തീപ്പിടിത്തത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനാവൂ എന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ ആർക്കെങ്കിലും പൊള്ളലേൽക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടോ എന്നും വ്യക്തമല്ല.
അപ്മാർക്കറ്റിലുള്ള ഗിൽഗാമേഷ് എന്ന ഇന്ത്യൻ റെസ്റ്ററന്റിൽനിന്നാണ് തീ പടർന്നുപിടിച്ചതെന്ന് കരുതുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ആയിരത്തിലേറെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മാർക്കറ്റാണിത്. എത്ര സ്ഥാപനങ്ങൾ അഗ്നിബാധയിൽ നശിച്ചിട്ടുണ്ടെന്നും വ്യക്തമല്ല. ഹൈസ്ട്രീറ്റിന്റെ ഒരുഭാഗം ബ്ലോക്ക് ചെയ്ത അഗ്നിശമനസേനാംഗങ്ങൾ, തീ പടരാതിരിക്കുന്നതിനാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്.
പാതിരയ്ക്ക് തൊട്ടുമുമ്പാണ് മാർക്കറ്റിൽനിന്ന് ആകാശത്തേക്ക് തീനാളങ്ങൾ ഉയർന്നത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഒട്ടേറെ ആംബുലൻസുകളും ഫയർ എൻജിനുകളും ഉടൻതന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചു. ഇതോടെ, പരിഭ്രാന്തരായ നാട്ടുകാർ സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ തിരക്കാൻ തുടങ്ങി. ഗ്രെൻഫീൽഡ് ടവർ സംഭവം പോലെ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് രക്ഷാപ്രവർത്തകർ ഇപ്പോൾ നൽകുന്ന സൂചനകൾ.