- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിൽ 'സംശയകരമായ സംഭാഷണം' വിനയായി; ലണ്ടനിലേക്ക് വന്ന വിമാനം അടിയന്തിരമായി ജർമ്മനിയിൽ ഇറക്കി; ഭീകരതയെപ്പറ്റി സംസാരിച്ച മൂന്നു യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് പരിശോധന; ഇരുപതോളം വിമാനങ്ങൾ വൈകി
ലണ്ടൻ: ഐസിസ് ഭീകരതയുടെ ഭീതിയിൽ കഴിയുന്ന യുകെയിൽ വിമാനത്തിലെ സംശയകരമായ സംഭാഷണം വലിയ പ്രശ്‌നമായി മാറി. ഇതോടെ സ്‌ളൊവാനിയയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട യാത്രാവിമാനം അടിയന്തിരമായി ജർമ്മനിയിൽ ഇറക്കി. യാത്രക്കാരെ മുഴുവൻ ഒഴിപ്പിക്കുകയും മൂന്നു യാത്രക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഈ സി ജെറ്റ് വിമാനത്തിലാണ് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരാണ് കൂടെ ഉണ്ടായിരുന്ന മൂന്നു പേർ ഭീകര പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ അടുത്തിടെ മൂന്ന് ഭീകരാക്രമണങ്ങൾ നേരിടേണ്ടിവന്ന യുകെയിൽ വീണ്ടും ആക്രമണത്തിന് സാധ്യതയുണ്ടെന്ന നിലയിലാണ് വിഷയം ചർച്ചയായത്. ഇതേതുടർന്ന് വിമാനം ജർമനിയിലെ കൊളോണിൽ അടിയന്തരമായി ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. എന്തു സംഭാഷണമാണ് യാത്രക്കാർ സംശയകരമായി നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൊളോൺ ബോണിൽ വിമാനം ഇറക്കിയ ശേഷം 151 യാത്രക്കാരെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രാദേശി
ലണ്ടൻ: ഐസിസ് ഭീകരതയുടെ ഭീതിയിൽ കഴിയുന്ന യുകെയിൽ വിമാനത്തിലെ സംശയകരമായ സംഭാഷണം വലിയ പ്രശ്‌നമായി മാറി. ഇതോടെ സ്‌ളൊവാനിയയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട യാത്രാവിമാനം അടിയന്തിരമായി ജർമ്മനിയിൽ ഇറക്കി. യാത്രക്കാരെ മുഴുവൻ ഒഴിപ്പിക്കുകയും മൂന്നു യാത്രക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ഈ സി ജെറ്റ് വിമാനത്തിലാണ് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരാണ് കൂടെ ഉണ്ടായിരുന്ന മൂന്നു പേർ ഭീകര പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ അടുത്തിടെ മൂന്ന് ഭീകരാക്രമണങ്ങൾ നേരിടേണ്ടിവന്ന യുകെയിൽ വീണ്ടും ആക്രമണത്തിന് സാധ്യതയുണ്ടെന്ന നിലയിലാണ് വിഷയം ചർച്ചയായത്.
ഇതേതുടർന്ന് വിമാനം ജർമനിയിലെ കൊളോണിൽ അടിയന്തരമായി ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. എന്തു സംഭാഷണമാണ് യാത്രക്കാർ സംശയകരമായി നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൊളോൺ ബോണിൽ വിമാനം ഇറക്കിയ ശേഷം 151 യാത്രക്കാരെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടാണ് സംഭവം.
മാസങ്ങൾക്ക് മുമ്പ് കേരളത്തിലേക്ക് വന്ന വിമാനം മുംബൈയിലും സമാന സാഹചര്യത്തിൽ ഇറക്കിയിരുന്നു. വിമാനത്തിൽ വച്ച് ഒരു യാത്രക്കാരൻ ഐസിസ് എന്നും മറ്റും പറഞ്ഞതോടെയാണ് ഇത്തരം സാഹചര്യം ഉണ്ടായത്. എന്നാൽ അതിൽ കാര്യമില്ലെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് ഇത് വൈഷമ്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു. കരിപ്പൂരിലേക്ക് വന്ന വിമാനമാണ് മുംബൈയിൽ ഇറക്കിയത്.
ഇപ്പോൾ അതേപോലെ ഭീതിയിലാണ് ലണ്ടനും. ഇന്നെല വിമാനത്തിനുള്ളിൽ സംശയകരമായി പെരുമാറിയ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ ബാഗുകൾ ബോംബ് സ്‌ക്വാഡ് പ്രത്യേകം പരിശോധിച്ചു. ഇതിൽ നിന്നും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. സംഭവത്തെ തുടർന്ന് ഏഴു മണിക്കും 10 മണിക്കും ഇടയിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താളം തെറ്റി. ഏതാണ്ട് ഇരുപതോളം വിമാനങ്ങൾ വൈകിയാണ് പുറപ്പെട്ടത്.
യൂറോപ്യൻ രാജ്യങ്ങളിലുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജർമ്മനിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്നു പുരുഷ യാത്രികരേയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇതിനിടെ ഒരു ബാക്ക് പാക്ക് വിമാനത്താവളത്തിൽ പൊട്ടിത്തെറിച്ചുവെന്ന വിവരങ്ങളും പുറത്തുവന്നു. ഇതിൽ സ്ഥിരീകരണമില്ല. ജുബുൽജനയിൽ നിന്നുള്ള ഈസി ജെറ്റിന്റെ ഇ സെഡ് വൈ 3246 വിമാനമാണ് അടിയന്തിര ലാൻഡിങ് നടത്തിയത്. എല്ലാ യാത്രികരേയും പരിശോധിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു.