ലണ്ടൻ: ഡെപ്യൂട്ടി പ്രധാനമന്ത്രി ഡാമിയൻഗ്രീനും ഇനി തലയിൽ മുണ്ടിട്ട് നടക്കാം..ഇദ്ദേഹത്തിന്റെ ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ പൊലീസ് ഇവിടുത്തെ കമ്പ്യൂട്ടറിൽ കണ്ട കാഴ്ചകൾ കണ്ട് ഞെട്ടിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ആരെയും ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള പോൺ ഇമേജുകളും വീഡിയോകളുമാണ് ഇവിടെ നിന്നും പൊലീസ് കണ്ടെടുത്തിരിക്കുന്നത്. ലൈംഗിക ആരോപണത്തിന് വിധേയനായി പ്രതിരോധ സെക്രട്ടറി മൈക്കൽ ഫാലൻ പുറത്താക്കപ്പെട്ട് ദിവസങ്ങൾ തികയുന്നതിന് മുമ്പാണ് ഡെപ്യൂട്ടി പ്രധാനമന്ത്രിക്കെതിരയെുള്ള ആരോപണവും പുറത്ത് വന്നിരിക്കുന്നതെന്നത് ഗൗരവമർഹിക്കുന്നു.ലണ്ടനിലെ മന്ത്രിമാരിൽ അനേകം പേർക്ക് കാമഭ്രാന്തെന്നും ഇതിലൂടെ വ്യക്തമായിരിക്കുകയുമാണ്.

ഗവൺമെന്റ് രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടെയാണ് ഗ്രീനിന്റെ പാർലിമെന്ററി ഓഫീസിലെ കമ്പ്യൂട്ടറിൽ നിന്നും എക്സ്-റേറ്റഡ് മെറ്റീരിയലുകൾ പിടിച്ചെടുത്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. മുമ്പ് ഗ്രീനിന് എതിരെയുള്ള പോണോഗ്രാഫി തെളിവുകൾ പാർലിമെന്ററി അധികൃതർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് താൻ സ്ഥാനത്ത് നിന്നും മാറാൻ നിർബന്ധിതനായിരുന്നുവെന്ന് വെളിപ്പെടുത്തി മെട്രോപൊളിറ്റൻ പൊലീസിലെ മുൻ അസിസ്റ്റന്റ് കമ്മീഷണർ ബോബ് ക്യുക്ക് രംഗത്തെത്തുകയും ചെയ്തിരുന്നു. 2009ൽ തന്ത്രപ്രധാനമായ ആന്റി-ടെറർ രേഖകളെ സംബന്ധിച്ച വിവരങ്ങൾ ഡൗണിങ് സ്ട്രീറ്റിന് മുന്നിൽ വെളിപ്പെടുത്തി അധികം വൈകുന്നതിന് മുമ്പായിരുന്നു ക്യുക്കിന്റെ രാജി.

2008ൽ നടത്തിയ റെയ്ഡുകളെ കുറിച്ചും വിവാദമായ മെറ്റീരിയലിനെ കുറിച്ചും ലീവ്സൻ എൻക്വയറിയോട് വെളിപ്പെടുത്തിയിരുന്നുവെന്നാണ് ക്യുക്ക് പറയുന്നത്. എന്നാൽ ഇത് 2011നും 2012നും ഇടയിലുള്ള നടപടിക്രമങ്ങളിലൊന്നും വായിച്ചിരുന്നില്ല. അതായത് ഈ ആരോപണം ഇപ്പോഴാണ് വെളിച്ചത്ത് വരുന്നതെന്നും ക്യുക്ക് പറയുന്നു. ഗ്രീൻ നിലവിൽ തന്നെ ഒരു കാബിനറ്റ് ഓഫീസ് അനേഷണം നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ക്യുക്കിൽ നിന്നും നാളെ ശേഖരിക്കാനിരിക്കുകയുമാണ്. തങ്ങൾ ബാറിൽ ഇരിക്കുമ്പോൾ ഗ്രീൻ തന്റെ കാൽമുട്ടിൽ അശ്ലീലത്തോടെ സ്പർശിച്ചുവെന്ന് ഒരു വനിതാ ടോറി ആക്ടിവിസ്റ്റായ കേറ്റ് മാൽട്ട്ബൈ ആരോപിച്ചതിനെ തുടർന്നായിരുന്നു ഇത്. ഇതിന് പുറമെ ഗ്രീൻ തനിക്ക് അശ്ലീലസന്ദേശം അയച്ചുവെന്നും അവർ ആരോപിച്ചിരുന്നു.

എന്നാൽ താൻ ഇതിൽ അവിഹിതമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും സൗഹൃദപരമായ മെസേജ് മാത്രമാണ് കേറ്റിന് അയച്ചതെന്നുമായിരുന്നു ഗ്രീൻ കാബിനറ്റ് ഓഫീസ് അന്വേഷണത്തോട് വെളിപ്പെടുത്തിയിരുന്നത്.തനിക്കെതിരെയുള്ള ആരോപണം വാസ്തവരഹിതമാണെന്നും വളച്ചൊടിച്ചതാണെന്നുമായിരുന്നു ഗ്രീൻ പ്രതികരിച്ചത്. തന്റെ പാർലിമെന്ററി ഓഫീസിൽ നടത്തിയ പരിശോധനയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പുറത്ത് വിട്ട് ബോബ് ക്യൂക്ക് തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാൻ വർഷങ്ങളായി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ഗ്രീൻ ആരോപിക്കുന്നു.