- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭയപ്പെടുത്തി ബ്രിട്ടീഷുകാരെ വീട്ടിലിരുത്താമെന്ന് ആരും കരുതേണ്ട; തെയിംസ് നദിയുടെ തീരത്തും ലണ്ടൻ ബ്രിഡ്ജിന് ചുറ്റിലും തടിച്ച് കൂടിയത് ആയിരങ്ങൾ; ഭീകരതയ്ക്കെതിരെ പോരാടാൻ കൂടുതലും എത്തുന്നത് മുസ്ലീങ്ങൾ
ലണ്ടൻ: ശനിയാഴ്ചത്തെ ലണ്ടൻ ഭീകരാക്രമണത്തെ തുടർന്ന് വീണ്ടും ഏത് നിമിഷവും ബ്രിട്ടനിൽ ആക്രമണം നടത്തുമെന്ന് ജിഹാദികൾ തുടർച്ചയായി ഭീഷണി മുഴക്കുന്നുണ്ട്. എന്നാൽ ഇമ്മാതിരി വിരട്ടലുകളിലൂടെ തങ്ങളെ ഭയപ്പെടുത്തി വീട്ടിലിരുത്താമെന്ന് ആരും കരുതേണ്ടെന്ന് ശക്തമായി പ്രഖ്യാപിച്ച് ധൈര്യപൂർവം വെളിയിലിറങ്ങുകയാണ് ബ്രിട്ടീഷുകാർ. ലണ്ടൻ ആക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാനായി ലണ്ടൻ ബ്രിഡ്ജിന് ചുറ്റിലും തെയിംസ് നദിയുടെ തീരങ്ങളിലും ആയിരക്കണക്കിന് പേർ തടിച്ച് കൂടിയിട്ടുണ്ട്. ഇത്തരത്തിൽ ഭീകരതയ്ക്കെതിരെ പോരാടാനായി കൂടുതലായി എത്തുന്നത് ബ്രിട്ടീഷ് മുസ്ലീങ്ങളാണെന്നും റിപ്പോർട്ടുണ്ട്. മരിച്ചവർക്കായുള്ള വിജിൽ ഇന്നലെ വൈകുന്നേരം ലണ്ടൻ സിറ്റിഹാളിനടുത്തുള്ള പോട്ടേർസ് ഫീൽഡ് പാർക്കിൽ നിന്നായിരുന്നു ആരംഭിച്ചിരുന്നത്. തീവ്രവാദികൾ ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്നായിരുന്നു ഇവിടെ കൂടിയവരോട് ലണ്ടൻ മേയർ സാദിഖ് ഖാൻ തറപ്പിച്ച് പറഞ്ഞത്. എല്ലാ പ്രായത്തിലും വർഗങ്ങളിലും വിശ്വാസങ്ങളിലുമുള്ളവർ വിജിലിൽ പങ്കെടുക്കാനെത്തിയിരുന്നു.
ലണ്ടൻ: ശനിയാഴ്ചത്തെ ലണ്ടൻ ഭീകരാക്രമണത്തെ തുടർന്ന് വീണ്ടും ഏത് നിമിഷവും ബ്രിട്ടനിൽ ആക്രമണം നടത്തുമെന്ന് ജിഹാദികൾ തുടർച്ചയായി ഭീഷണി മുഴക്കുന്നുണ്ട്. എന്നാൽ ഇമ്മാതിരി വിരട്ടലുകളിലൂടെ തങ്ങളെ ഭയപ്പെടുത്തി വീട്ടിലിരുത്താമെന്ന് ആരും കരുതേണ്ടെന്ന് ശക്തമായി പ്രഖ്യാപിച്ച് ധൈര്യപൂർവം വെളിയിലിറങ്ങുകയാണ് ബ്രിട്ടീഷുകാർ.
ലണ്ടൻ ആക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാനായി ലണ്ടൻ ബ്രിഡ്ജിന് ചുറ്റിലും തെയിംസ് നദിയുടെ തീരങ്ങളിലും ആയിരക്കണക്കിന് പേർ തടിച്ച് കൂടിയിട്ടുണ്ട്. ഇത്തരത്തിൽ ഭീകരതയ്ക്കെതിരെ പോരാടാനായി കൂടുതലായി എത്തുന്നത് ബ്രിട്ടീഷ് മുസ്ലീങ്ങളാണെന്നും റിപ്പോർട്ടുണ്ട്.
മരിച്ചവർക്കായുള്ള വിജിൽ ഇന്നലെ വൈകുന്നേരം ലണ്ടൻ സിറ്റിഹാളിനടുത്തുള്ള പോട്ടേർസ് ഫീൽഡ് പാർക്കിൽ നിന്നായിരുന്നു ആരംഭിച്ചിരുന്നത്. തീവ്രവാദികൾ ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്നായിരുന്നു ഇവിടെ കൂടിയവരോട് ലണ്ടൻ മേയർ സാദിഖ് ഖാൻ തറപ്പിച്ച് പറഞ്ഞത്. എല്ലാ പ്രായത്തിലും വർഗങ്ങളിലും വിശ്വാസങ്ങളിലുമുള്ളവർ വിജിലിൽ പങ്കെടുക്കാനെത്തിയിരുന്നു. യഥാർത്ഥ ഇസ്ലാമിന് നിരക്കുന്ന പ്രവൃത്തികളല്ല തീവ്രവാദികൾ ചെയ്യുന്നതെന്ന് രാജ്യസ്നേഹിയായ ഒരു ബ്രിട്ടീഷ് മുസ്ലീമെന്ന നിലയിൽ തനിക്ക് പറയാൻ സാധിക്കുമെന്നും ഖാൻ പ്രസ്താവിച്ചു.
കാൽനടയാത്രക്കാർ, പാരാമെഡിക്സ്, പൊലീസ് ഓഫീസർമാർ, ഫയർക്രൂസ്, രാഷ്ട്രീയരംഗത്തെയും സാമുഹിക രംഗത്തെയും നേതാക്കന്മാർ മതമേലധ്യക്ഷന്മാർ തുടങ്ങിയ സമൂഹത്തിന്റെ സമസ്ത രംഗങ്ങളിലുമുള്ളവർ വിജിലിന് എത്തിയിരുന്നു. മിക്കവരും പൂക്കൾ കൈയിൽ കരുതിയിരുന്നു. യൂണിയൻ ഫ്ലാഗുകൾ പാറിക്കുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ടുള്ള പ്രസംഗം ഖാൻ അവസാനിപ്പിച്ചപ്പോൾ ജനക്കൂട്ടം അത് കൈയടിയോടെയാണ് സ്വീകരിച്ചത്.
മെട്രൊപൊളിറ്റൻ പൊലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക്, ലണ്ടൻ സിറ്റി പൊലീസ് കമ്മീഷണർ ലാൻ ഡൈസൻ, ഹോം സെക്രട്ടറി ആംബർ റുഡ്, ഷാഡോ ഹോം സെക്രട്ടറി ഡയാന അബോട്ട്, തുടങ്ങിയ നിരവധി പ്രമുഖർ , വിവിധ മതനേതാക്കൾ തുടങ്ങിയവർ സർവീസിൽ പങ്കെടുക്കാനെത്തിയിരുന്നു.
ഇത് നമ്മുടെ നഗരമാണെന്നും ഇവിടെ തനതായ മൂല്യങ്ങളുണ്ടെന്നും ഖാൻ പ്രസംഗത്തിൽ ഉയർത്തിക്കാട്ടിയിരുന്നു. ഇത് നമ്മുടെ ജീവിത ശൈലിയാണെന്നും അതിനെ തകർക്കാൻ തീവ്രവാദികൾക്കാവില്ലെന്നും ഖാൻ ദൃഢമായ ശബ്ദത്തിൽ പ്രസ്താവിച്ചപ്പോൾ ജനക്കൂട്ടം ആത്മവിശ്വാസത്തോടെ കൈയടിച്ചിരുന്നു.