- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 നില ഏതാണ്ട് പൂർണ്ണമായി കത്തിനശിച്ചു; നിരവധി ജീവനുകൾ പൊലിഞ്ഞെന്ന് ഔദ്യോഗിക സ്ഥിരീകരണം; നിരവധി പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായും സംശയം; പത്ത് മണിക്കൂറെടുത്ത് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ലണ്ടൻ ഗ്രെൻഫെൽ ടവർ തീപ്പിടുത്തത്തിന്റെ വ്യാപ്തി വളരെ വലുത്
ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ ഉണ്ടായ തീപ്പിടുത്തത്തിൽ നിരവധി പേർ മരണപ്പെട്ടതായി റിപ്പോർട്ട്. മരണം സംഭവിച്ചെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടെങ്കിലും എത്രപേർ മരിച്ചു എന്നതിൽ വ്യക്തത വന്നിട്ടില്ല. നിരവധി പേർ മരിച്ചുവെന്ന് രക്ഷാപ്രവർത്തകരുടെ ഔദ്യോഗിക സ്ഥിരീകരണം. അർധരാത്രിയോടെ ആളിപ്പടർന്ന തീ 10 മണിക്കൂറോളം സമയമെടുത്താണ് നിയന്ത്രണവിധേയമാക്കിയത്. മരിച്ചയാളുകളുടെ എണ്ണം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. കൃത്യമായ എണ്ണം സ്ഥിരീകരിക്കാൻ സമയമെടുക്കും. തീപ്പിടുത്തത്തിൽ 24 നിലകളും പൂർണ്മമായും കത്തിയമർന്നു എന്ന കാര്യവും വ്യക്തമായിട്ടുണ്ട്. ആളപായം ആദ്യഘട്ടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നുണ്ടാവാമെന്ന് സംശയിച്ചിരുന്നു. തീപടരുന്ന കെട്ടിടത്തിൽ ജനലിനരികിലേയ്ക്ക് സഹായത്തിനായി ഓടി വരുന്നവരെ കണ്ടിട്ടുണ്ടെന്നും ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. 50 പേരെ പരിക്കുകകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടം തകർന്നു വീഴാൻ സാധ്യതയുള്ളത് പരിഗണിച
ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ ഉണ്ടായ തീപ്പിടുത്തത്തിൽ നിരവധി പേർ മരണപ്പെട്ടതായി റിപ്പോർട്ട്. മരണം സംഭവിച്ചെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടെങ്കിലും എത്രപേർ മരിച്ചു എന്നതിൽ വ്യക്തത വന്നിട്ടില്ല. നിരവധി പേർ മരിച്ചുവെന്ന് രക്ഷാപ്രവർത്തകരുടെ ഔദ്യോഗിക സ്ഥിരീകരണം. അർധരാത്രിയോടെ ആളിപ്പടർന്ന തീ 10 മണിക്കൂറോളം സമയമെടുത്താണ് നിയന്ത്രണവിധേയമാക്കിയത്. മരിച്ചയാളുകളുടെ എണ്ണം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. കൃത്യമായ എണ്ണം സ്ഥിരീകരിക്കാൻ സമയമെടുക്കും.
തീപ്പിടുത്തത്തിൽ 24 നിലകളും പൂർണ്മമായും കത്തിയമർന്നു എന്ന കാര്യവും വ്യക്തമായിട്ടുണ്ട്. ആളപായം ആദ്യഘട്ടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നുണ്ടാവാമെന്ന് സംശയിച്ചിരുന്നു. തീപടരുന്ന കെട്ടിടത്തിൽ ജനലിനരികിലേയ്ക്ക് സഹായത്തിനായി ഓടി വരുന്നവരെ കണ്ടിട്ടുണ്ടെന്നും ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. 50 പേരെ പരിക്കുകകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടം തകർന്നു വീഴാൻ സാധ്യതയുള്ളത് പരിഗണിച്ച് സമീപ കെട്ടിടങ്ങളിലുള്ളവരെയും ഒഴിപ്പിച്ചു.
പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ ശാരീരികാസ്വസ്ഥ്യത്തെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട.
ഇന്ത്യൻ സമയം പുലർച്ചെ 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. 40 ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പരിക്കേറ്റരുടെ നില ഗുരുതരമല്ലെന്നും പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ ശാരീരികാസ്വസ്ഥ്യമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കിനടയാക്കിയതെന്നും അധികൃതർ അറിയിച്ചു. 200ൽ പരം ഫയർ ഫൈറ്റർമാരാണ് ഇവിടെ തീയണക്കാനെത്തിയിരിക്കുന്നത്. നിരവധി പേർക്ക് തീപൊള്ളലേറ്റിട്ടുണ്ടെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് വെളിപ്പെടുത്തുന്നത്. കാര്യമായ അപകടമാണ് ഉണ്ടായതെന്നാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ വ്യക്തമാക്കിയിരിക്കുന്നത്.
അപകടമുണ്ടായതോടെ താമസ സ്ഥലത്തുള്ളവർ സഹായം അഭ്യർത്ഥിച്ച് നിലവിളിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവ സ്ഥലത്ത് തടിച്ചു കൂടിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പൊലീസും അഗ്നിശമന സേനയും ചേർന്ന് മാറ്റി. ഹെലികോപ്ടറുകളും 40 ഫയർ എൻജിനുകളും കുതിച്ചെത്തിയാണ് തീയണക്കാനുള്ള ശ്രമം തുടങ്ങിയത്. വലിയ അഗ്നിനാളങ്ങൾ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനത്തെ ഏറെ കഠിനമാക്കിയിട്ടുണ്ട്.
അതേസമയം തീപടർന്നു പിടിച്ച വേളയിൽ ആസിഡ് ഗന്ധം അനുഭവപ്പെട്ടതായും രക്ഷപെട്ട ചിലർ മാധ്യമങ്ങളോട് പറഞ്ഞു. ഫ്‌ലാറ്റ് സമുച്ഛയത്തിന്റെ മര ജനലുകളെല്ലാം കത്തിനശിച്ചിട്ടുണ്ട്. ഫ്‌ലാറ്റിൽ കുടുങ്ങി കിടക്കുന്നവരിൽ ചിലർ സാമൂഹ്യ മാധ്യമങ്ങൾ വഴി രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന സംശയമുണ്ട്. അതേസമയം അഗ്‌നിബാധയിൽ നിന്നും രക്ഷപെടാൻ വേണ്ടി ചിലർ കെട്ടിടത്തിൽ നിന്നും എടുത്തുചാടിയതായും റിപ്പോർട്ടുകളുണ്ട്. 10ാം നിലയിൽ നിന്നും 15ാം നിലയിൽ നിന്നും ആളുകൾ എടുത്തു ചാടിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
കനത്ത പുക ഉയരുന്നത് തന്നെയാണ് ആശങ്ക വർദ്ധിപ്പിക്കുന്നതും. അസിസ്റ്റന്റ് കമ്മീഷണർ ഡാൻ ഡെയ്ലിയുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം നടത്തുന്നത്. 12.54നാ തങ്ങൾക്ക് തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ചെന്നും അപ്പോൾ മുതൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഡാൻ ഡെയ്ലി മെയ്ലിനോട് പറഞ്ഞു. കത്തിയെരിയുന്ന കെട്ടിടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ ജനങ്ങളും രംഗത്തിറങ്ങിയതായി ബിബിസി റേഡിയോ റിപ്പോർട്ടു ചെയ്തു.
1974 ൽ നിർമ്മിച്ച ഗ്രെൻഫെൽ ടവറിൽ 140 ഫ്ളാറ്റുകളാണ് ഉള്ളത്. അടുത്തിടെയുണ്ടായ രണ്ട് തീവ്രവാദി അക്രമങ്ങളുടെ ഞെട്ടൽ മാറുന്നതിന് മുമ്പേ നഗരത്തിലുണ്ടായ വൻതീപിടുത്തം ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.