- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
മരിക്കുന്നതിന് മുമ്പ് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ലോൺലി പ്ലാനറ്റ്; താജ്മഹലിന് അഞ്ചാം സ്ഥാനം
ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട 500 സ്ഥലങ്ങളുടെ പട്ടിക പ്രമുഖ യാത്രാ പ്രസിദ്ധീകരണമായ ലോൺലി പ്ലാനറ്റ് പുറത്തിറക്കി. ആഗ്രയിലെ മാർബിൾ ലോകാത്ഭുതം താജ്മഹൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. കംബോഡിയയിലെ അംഗോർ ക്ഷേത്രമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സമുദ്രവൈവിധ്യങ്ങളുടെ കേന്ദ്രമായ ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് രണ്ടാം സ
ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട 500 സ്ഥലങ്ങളുടെ പട്ടിക പ്രമുഖ യാത്രാ പ്രസിദ്ധീകരണമായ ലോൺലി പ്ലാനറ്റ് പുറത്തിറക്കി. ആഗ്രയിലെ മാർബിൾ ലോകാത്ഭുതം താജ്മഹൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. കംബോഡിയയിലെ അംഗോർ ക്ഷേത്രമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സമുദ്രവൈവിധ്യങ്ങളുടെ കേന്ദ്രമായ ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് രണ്ടാം സ്ഥാനത്തും പെറുവിലെ മാച്ചുപിച്ചു മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
ആത്മീയതയുടെ കേന്ദ്രമെന്നതും പൗരാണിക വാസ്തുവിദ്യയുടെ അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയെന്ന നിലയ്ക്കുമാണ് അംഗോർ ക്ഷേത്രം പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. 1000-ലേറെ ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന സമുച്ചയമാണിത്. ഹിന്ദുക്കളുടെ സ്വർഗമെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നതും.
പ്രകൃതിയൊരുക്കിയ വർണക്കാഴ്ചയാണ് 2300 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രേറ്റ് ബാരിയർ റീഫ്. പൗരാണിക നഗരജീവിതത്തിന്റെ ശേഷിപ്പുകളായ പെറുവിലെ മാച്ചുപിച്ചു ലോകാത്ഭുതങ്ങളിലൊന്നാണ്. ചൈനയിലെ വന്മതിലാണ് നാലാം സ്ഥാനത്ത്. താജ്മഹൽ അഞ്ചാം സ്ഥാനത്ത് നിൽക്കുമ്പോൾ അരിസോണയിൽ പ്രകൃതി പാറക്കൂട്ടങ്ങളിൽതീർത്ത കാഴ്ചവിരുന്നായ ഗ്രാന്റ് കാന്യോൺ ആറാം സ്ഥാനത്ത് നിൽക്കുന്നു. ഇറ്റലിയിലെ കൊളോസിയം, ബ്രസീൽ-അർജന്റീന അതിർത്തിയിലെ ഇഗ്വാസു വെള്ളച്ചാട്ടം, സ്‌പെയിനിലെ അൽഹംബ്ര, തുർക്കിയിലെ അയ സോഫിയ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ.
ലോൺലി പ്ലാനറ്റിലെ വിദഗ്ദ്ധർ ലോകമെമ്പാടും ചുറ്റി സഞ്ചരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയത്. ഓരോ സ്ഥലത്തെയും ജനപ്രീതിയും സന്ദർശക ബാഹുല്യവും പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ലോൺലി പ്ലാനറ്റിന്റെ അൾട്ടിമേറ്റ് ട്രാവൽ ലിസ്റ്റ് പുറത്തിറക്കുന്നതിന്റെ ഭാഗമായി ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള അഞ്ച് അതിശയങ്ങൾക്ക് ലണ്ടനിലെ പീറ്റേഴ്‌സ് ഹില്ലിൽ ഈയാഴ്ച ശില്പികൾ രൂപം നൽകും.