- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോങ്ങ്‌ഫോർഡ് രൂപതാ അധ്യക്ഷൻ ബിഷപ് ഫ്രാൻസീസ് ഡഫി സീറോ മലബാർ മാസ് സെന്റർ സന്ദർശനത്തിന്
ലോങ്ങ്‌ഫോർഡ്: സീറോ മലബാർ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ അടുത്തറിയാനും സഭാ പ്രവർത്തനങ്ങളെ മനസിലാക്കാനു0 സഭാ വിശ്വാസികളോട് ആശയവിനിമയം നടത്താനുമായി അർദ ക്‌ളോൺമാക്‌നോയിസ് (ലോങ്ങ്‌ഫോർഡ്) രൂപതാ അധ്യക്ഷൻ ബിഷപ്പ് ഫ്രാൻസിസ് ഡഫി, 14 ന് (ശനി) ലോങ്ങ്‌ഫോർഡ്, എഡ്ജ്വർത്സ് ടൗൺ സീറോ മലബാർ മാസ്സ് സെന്റർ ( Our Lady's Manor nursing home chapel,Co. Longford) സന്ദർശിക്കുന്നു.ശനിയാഴ്
ലോങ്ങ്‌ഫോർഡ്: സീറോ മലബാർ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ അടുത്തറിയാനും സഭാ പ്രവർത്തനങ്ങളെ മനസിലാക്കാനു0 സഭാ വിശ്വാസികളോട് ആശയവിനിമയം നടത്താനുമായി അർദ ക്‌ളോൺമാക്‌നോയിസ് (ലോങ്ങ്‌ഫോർഡ്) രൂപതാ അധ്യക്ഷൻ ബിഷപ്പ് ഫ്രാൻസിസ് ഡഫി, 14 ന് (ശനി) ലോങ്ങ്‌ഫോർഡ്, എഡ്ജ്വർത്സ് ടൗൺ സീറോ മലബാർ മാസ്സ് സെന്റർ ( Our Lady's Manor nursing home chapel,Co. Longford) സന്ദർശിക്കുന്നു.
ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞ് 3.30 ന് സീറോ മലബാർ അയർലണ്ട് കോ ഓർഡിനേറ്റർ മോൺസിഞ്ഞോർ ആന്റണി പെരുമായനച്ചന്റെ അധ്യക്ഷതയിൽ കുടുംബസംഗമം ആരംഭിക്കും. 4.25ന് ഫ്രാൻസിസ് ഡഫി പിതാവിന് സ്വീകരണം. തുടർന്ന് ആരംഭിക്കുന്ന വി.കുർബാന മദ്ധ്യേ അഭിവന്ദ്യ പിതാവ് സന്ദേശം നൽകും. കുർബാനക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവയുണ്ടാകും.
ബിഷപ്പ് ഫ്രാൻസിസ് ഡഫിയുടെ സന്ദർശനം സീറോ സഭാ കൂട്ടായ്മക്ക് വലിയ അംഗീകാരമാണ്. സഭയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ കാരണമായേക്കാവുന്ന ഈ സന്ദർശനം വിജയമാക്കാൻ ലോങ്ങ്‌ഫോർഡ്, എഡ്ജ്വർത്സ് ടൗൺ, െലൻസ്ബർഗ്, മുള്ളിംഗർ, റോസ് കോമൺ, കില്ലുക്കാൻ, അത് ലോൺ, ബാല്ലിമോഹൻ, കാരിക്ക് ഓ ഷാനോൻ എന്നീ പ്രദേശങ്ങളിൽ നിന്നുള്ള സീറോ മലബാർ സഭാ വിശ്വാസികളെ എല്ലാവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി പ്രീസ്റ്റ് ഇൻ ചാർജ് ഫാ.ജോസ് ഭരണിക്കുളങ്ങരയും മാസ് സെന്റർ സഭാ ഭാരവാഹികളും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ഫാ .ജോസ് ഭരണികുളങ്ങര ( പ്രീസ്റ്റ് ഇൻ ചാർജ് )0899741568
ജിജിമോൻ മാത്യു (മാസ് സെന്റർ കോ ഓർഡിനേറ്റർ)0872920311