- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി: സെസി സേവ്യർക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാൻ തയ്യാറാകാതെ സെസി
കൊച്ചി: യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യറിനെതിരെ (27) ആലപ്പുഴ നോർത്ത് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സെസിയെ വിമർശിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാനും നിർദേശിച്ചിരുന്നു.
എന്നാൽ സെസി ഇതുവരെ കീഴടങ്ങാൻ തയാറായിട്ടില്ല. നിയമപഠനം പൂർത്തിയാക്കാതെ അഭിഭാഷകയായി പ്രവർത്തിച്ചിരുന്ന സെസി ആലപ്പുഴ ബാർ അസോസിയേഷൻ ഭാരവാഹിയും ആയിരുന്നു. വ്യാജ രേഖകൾ കാണിച്ചാണ് അംഗത്വമെടുത്തതെന്നും അഭിഭാഷകയായി പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാട്ടി ബാർ അസോസിയേഷനാണു പൊലീസിൽ പരാതി നൽകിയത്.
Next Story