- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരണ മന്ത്രങ്ങൾ കൊണ്ടു മുഖരിതമായി സൂറി ലക്ഷ്മി നാരായണ ക്ഷേത്ര പരിസരവും; ശബരിമല സംരക്ഷണ സമിതി വാൻകൂവർ സംഘടിപ്പിച്ച നാമജപ യഞ്ജം ഭക്തിനിർഭരമായി
ശബരിമല സംരക്ഷണ സമിതി, വാൻകൂവർ, കാനഡ സംഘടിപ്പിച്ച നാമജപ യജ്ഞം സുറി ലക്ഷ്മി നാരായണ ക്ഷേത്ര പരിസരത്തെ ശരണ മന്ത്രങ്ങൾ കൊണ്ടു മുഖരിതമാക്കി. ശബരിമലയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാര അനുഷ്ഠാനങ്ങൾ നിലനിർത്തണം എന്നും, ഞങ്ങൾ അതിനെ സർവാത്മനാ മാനിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു എന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനും, പ്രസ്തുത ആചാരങ്ങൾ നിലനിർത്തുവാൻ വേണ്ട നടപടികൾ കൈ കൊള്ളണം എന്ന് അപേക്ഷിക്കുവാനുമാണ് ഈ ഒരു യജ്ഞം നടത്തപ്പെട്ടത്. അതിനു വേണ്ടുന്ന പ്രവർത്തനങ്ങളിൽ ഭാരതത്തിലെ ഇതര സംസ്ഥാനക്കാരായ ആളുകൾ തങ്ങളുടെ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്ത്, അതിനു വേണ്ടുന്ന പ്രവർത്തനങ്ങൾ തുടങ്ങി വച്ചത് കുറച്ചൊന്നുമല്ല ഇവിടുത്തെ അയ്യപ്പ വിശ്വാസികൾക്കു ആശ്വാസം പകർന്നത്. ഇതര മതസ്ഥർ ആയ ആളുകൾ പോലും, അതിന്റെ അന്തസത്തയെ ഉൾകൊണ്ട് ഇത്തരം ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും കൂടിയാണ് ഈ മഹത്തായ ഹിന്ദു സംസ്‌കാരം അതിന്റെ എല്ലാ വൈവിധ്യങ്ങളോടും കൂടി ഇന്നും നിലനിൽക്കുന്നത് എന്ന സത്യം മനസ്സിലാക്കി ഈ യജ്ഞത്തിൽ പങ്കുചേർന്നത് ഈ സമൂ
ശബരിമല സംരക്ഷണ സമിതി, വാൻകൂവർ, കാനഡ സംഘടിപ്പിച്ച നാമജപ യജ്ഞം സുറി ലക്ഷ്മി നാരായണ ക്ഷേത്ര പരിസരത്തെ ശരണ മന്ത്രങ്ങൾ കൊണ്ടു മുഖരിതമാക്കി. ശബരിമലയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാര അനുഷ്ഠാനങ്ങൾ നിലനിർത്തണം എന്നും, ഞങ്ങൾ അതിനെ സർവാത്മനാ മാനിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു എന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനും, പ്രസ്തുത ആചാരങ്ങൾ നിലനിർത്തുവാൻ വേണ്ട നടപടികൾ കൈ കൊള്ളണം എന്ന് അപേക്ഷിക്കുവാനുമാണ് ഈ ഒരു യജ്ഞം നടത്തപ്പെട്ടത്. അതിനു വേണ്ടുന്ന പ്രവർത്തനങ്ങളിൽ ഭാരതത്തിലെ ഇതര സംസ്ഥാനക്കാരായ ആളുകൾ തങ്ങളുടെ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്ത്, അതിനു വേണ്ടുന്ന പ്രവർത്തനങ്ങൾ തുടങ്ങി വച്ചത് കുറച്ചൊന്നുമല്ല ഇവിടുത്തെ അയ്യപ്പ വിശ്വാസികൾക്കു ആശ്വാസം പകർന്നത്.
ഇതര മതസ്ഥർ ആയ ആളുകൾ പോലും, അതിന്റെ അന്തസത്തയെ ഉൾകൊണ്ട് ഇത്തരം ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും കൂടിയാണ് ഈ മഹത്തായ ഹിന്ദു സംസ്‌കാരം അതിന്റെ എല്ലാ വൈവിധ്യങ്ങളോടും കൂടി ഇന്നും നിലനിൽക്കുന്നത് എന്ന സത്യം മനസ്സിലാക്കി ഈ യജ്ഞത്തിൽ പങ്കുചേർന്നത് ഈ സമൂഹത്തിലെ മത സൗഹാർത്ഥവും സഹകരണവും എത്ര മാത്രം ഉദാത്തമാണെന്നത് വിളിച്ചോതുന്നു. വിവിധ മതസ്ഥരും, പ്രായക്കാരും, ദേശക്കാരുമായ അയ്യപ്പ ഭക്തർ പങ്കെടുത്ത ഈ യജ്ഞം, വിശാസങ്ങൾക്കും ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഏറ്റ പ്രഹരത്തിൽ വേദനിക്കുന്ന ഒരു വലിയ സമൂഹത്തിനു പിന്തുണയും ആശ്വാസവും ആകും എന്നു തന്നെ ഇതിൽ പങ്കെടുത്ത ഓരോരുത്തരും കരുതുന്നു.