- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓച്ചിറ: എം സാന്റുമായി വന്ന ടോറസ് ലോറി നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ചങ്ങൻ കുളങ്ങരവയലിൽ കളീയ്ക്കൽ ജങ്ഷനു സമീപത്തെ വളവിലാണ് അപകടം. തോട്ടുങ്കര തോട്ടിലേക്ക് ലോറി മറിയുകയായിരുന്നു.
ജങ്ഷനു സമീപമുള്ള വളവിലൂടെ ലോറി കടന്നുപോകവേ പിന്നിലെ ചക്രം തോടിന് സമീപത്തെ ചതുപ്പിൽ പുതഞ്ഞിരുന്നു. ഉടൻതന്നെ ചവറ സ്വദേശികളായ ഡ്രൈവർ അനൂപും സഹായി മുസ്തഫയും കൂടി ജാക്കി ഉപയോഗിച്ച് ലോറി ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ കരയിടിഞ്ഞ് ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും സഹായിയും വശത്തേക്ക് ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി.
എം സാന്റ് വീണ് തോട് അടഞ്ഞതോടെ വെള്ളം കരകവിഞ്ഞ് ഒഴുകി. കുത്തൊഴുക്കിൽ റോഡ് തകർന്നു. രണ്ട് ക്രെയിൻ ഉപയോഗിച്ച് മണിക്കൂറുകളുടെ ശ്രമത്തിതിനൊടുവിലാണ് ലോറി തോട്ടിൽനിന്ന് കരയ്ക്കു കയറ്റിയത്.
Next Story