- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടുകാണി ചുരത്തിൽ ചരക്കു ലോറി അപകടത്തിൽപെട്ട് 40 അടി താഴ്ചയിലേക്കു മറിഞ്ഞു; ഡ്രൈവർ പരുക്കുകളോടെ രക്ഷപെട്ടു
നിലമ്പൂർ: തമിഴ്നാട്ടിൽ നിന്നു ചായപ്പൊടിയുമായി എറണാകുളത്തേക്കു പുറപ്പെട്ട ചരക്കു ലോറി അപകടത്തിൽപെട്ട് 40 അടി താഴ്ചയിലേക്കു മറിഞ്ഞു. നാടുകാണി ചുരത്തിൽ അപകടത്തിൽ പെട്ട ലോറിയുടെ ഡ്രൈവർ പരുക്കുകളോടെ സ്ഥലത്തു നിന്നു രക്ഷപെട്ടതായി പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രി 11.30 നാണ് സംഭവം.
രക്ഷാപ്രവർത്തനം നടത്തിയവർ ഡ്രൈവർക്കായി തെരച്ചിൽ നടത്തിയെങ്കിലും ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി ചെന്നിരുന്നതായാണ് പിന്നീട് കണ്ടെത്തുകയായിരുന്നു.
കേരള അതിർത്തിയിൽ എത്തുന്നതിനു തൊട്ടുമുമ്പ് ദേവാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നാട്ടുകാരും യാത്രക്കാരും ഉൾപ്പടെ രക്ഷാ പ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ഇന്നലെ രാത്രിയിൽ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. ദേവാല ചായ ഫാക്ടറിയിൽ നിന്നുള്ള ലോഡാണ് അപകടത്തിൽ പെട്ടത്.
Next Story