അടൂർ: കിഡ്‌നി തകരാറിലായതിനെ തുടർന്ന് രണ്ടുവർഷമായി രാജൻപിള്ള അടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഡയാലിസിസിന് വിധേയമാകാറ്. സാധാരണ പോലെ ഭാര്യ ഉഷാകുമാരിയുമായി ആയിരുന്നു ഇന്നലേയും രാജൻ വന്നത്. തന്നെ ആശുപത്രിയിലാക്കി സ്‌കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോയപ്പോൾ രാജൻപിള്ള അറിഞ്ഞില്ല ഭാര്യയെ ഇനി കാണാൻ സാധിക്കില്ല എന്ന്.

പോകുന്ന വഴിയിലായിരുന്നു അപകടം തേടിയെത്തിയത്. ലോറിയുടെ ടയർപൊട്ടി നിയന്ത്രംവിട്ട് ടി. എൽ. ഉഷാകുമാരി (54) സഞ്ചരിച്ച ബൈക്കിൽ വ്ന്ന ഇടിക്കുകയും ലോറിയിൽ കുരുങ്ങി ഉഷാകുമാരിയുമായി വാഹനം കുറേദൂരം മുന്നോട്ടുപോകുകയുമായിരുന്നു. ഉഷാകുമാരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

പെരിങ്ങനാട് മുളമുക്ക് ശ്രീനിലയത്തിൽ രാജൻപിള്ളയുടെ ഭാര്യയാണ് ടി. എൽ. ഉഷാകുമാരി.കുളനട ഗവ. ഹോമിയോ ഡിസ്പൻസറിയിലെ ജീവനക്കാരിയാണ്. എം. സി റോഡിൽ അരമനപടിക്ക് സമീപം ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്. 2012ൽ ഇവരുടെ ഇളയമകൻ ശ്രീജേഷ് നാവായിക്കുളത്ത് ക്ഷേ ത്രക്കുളത്തിൽ മുങ്ങിമരിച്ചിരുന്നു. ശ്രീജിത്ത് (സൗദി) ആണ് മറ്റൊരു മകൻ.