- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ചവെള്ളംപോലും കിട്ടാതെ കാലും കൈയും ഒടിഞ്ഞ് ലോറിയിൽ കിടന്നത് മൂന്ന് ദിവസം; ലോറിയുടെ മുകളിൽ നിന്നും താഴെ വീണ ഡ്രൈവറെ വണ്ടിയുടെ കാബിനിൽ ഉപേക്ഷിച്ചുപോയി ഉടമയുടെ ക്രൂരത; ലോഡ് നനയാതിരിക്കാൻ ഷീറ്റ് വിരിക്കുന്നതിനിടെ വഴുതി വീണ തൊഴിലാളിയെ ക്രൂരമായി ഉപേക്ഷിച്ചു കടന്ന മുതലാളിയെ തേടി പൊലീസ്; വടക്കൻ പറവൂരിലെ ദുരന്തത്തിൽ ഡ്രൈവറുടെ ജീവൻ രക്ഷപ്പെട്ടത് നാട്ടുകാർ കണ്ടതുകൊണ്ട് മാത്രം
കൊച്ചി: ലോറിയിൽ നിന്ന് വീണ് പരിക്കേറ്റ വയോധികനായ ഡ്രൈവറെ കയ്യുംകാലും ഒടിഞ്ഞ നിലയിൽ മൂന്നുദിവസം ലോറിയുടെ ക്യാബിനിൽ തന്നെ കിടത്തി ലോറി ഉടമയുടെ ക്രൂരത. സഹജീവികളോട് തരിമ്പും സ്നേഹമില്ലാത്തവരായി മാറുകയാണ് മനുഷ്യൻ എന്ന് വ്യക്തമാക്കുന്ന, ആരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായതുകൊച്ചിയിൽ. എറണാകുളം വടക്കൻ പറവൂരിലാണ് സംഭവം. ലോറിയുടെ മുകളിൽ നിന്നും വീണു പരിക്കേറ്റ് വയോധികനെ തിരിഞ്ഞു നോക്കാതെ ഉടമ ഉപേക്ഷിച്ചു പോയി. കൈയും കാലും ഒടിഞ്ഞ് അവശനിലയിൽ മൂന്ന് ദിവസമായി ലോറിയുടെ കാബിനിൽ കിടന്നിരുന്ന വയോധികനെ ഒടുവിൽ വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും ജനപ്രതിനിധിയും ചേർന്നാണ് ആശുപത്രിയിൽ ആക്കുന്നത്. പെരുമ്പാവൂർ സ്വദേശിയും ലോറി ഡ്രൈവറുമായിരുന്ന സോമന് (59) ആണ് സ്വന്തം മുതലാളിയിൽ നിന്ന് ഇങ്ങനെയൊരു ക്രൂരത നേരിടേണ്ടിവന്നത്. മൂന്ന് ദിവസം മുമ്പ് ഗുരുവായൂരിൽ നിന്ന് മൈദ കയറ്റിയ ലോഡുമായി വള്ളുവള്ളിയിൽ പ്രവർത്തിക്കുന്ന ഐ.എഫ്.ബി.യുടെ ഗോഡൗണിലേക്ക് വരുന്നതിനിടെ ഗുരുവായൂരിൽ വച്ച് മഴ പെയ്തു. ലോഡ് നനയാതിരിക്കാൻ ലോറിയുടെ മുകളിൽ ഷീറ്റ് വിര
കൊച്ചി: ലോറിയിൽ നിന്ന് വീണ് പരിക്കേറ്റ വയോധികനായ ഡ്രൈവറെ കയ്യുംകാലും ഒടിഞ്ഞ നിലയിൽ മൂന്നുദിവസം ലോറിയുടെ ക്യാബിനിൽ തന്നെ കിടത്തി ലോറി ഉടമയുടെ ക്രൂരത. സഹജീവികളോട് തരിമ്പും സ്നേഹമില്ലാത്തവരായി മാറുകയാണ് മനുഷ്യൻ എന്ന് വ്യക്തമാക്കുന്ന, ആരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായതുകൊച്ചിയിൽ.
എറണാകുളം വടക്കൻ പറവൂരിലാണ് സംഭവം. ലോറിയുടെ മുകളിൽ നിന്നും വീണു പരിക്കേറ്റ് വയോധികനെ തിരിഞ്ഞു നോക്കാതെ ഉടമ ഉപേക്ഷിച്ചു പോയി. കൈയും കാലും ഒടിഞ്ഞ് അവശനിലയിൽ മൂന്ന് ദിവസമായി ലോറിയുടെ കാബിനിൽ കിടന്നിരുന്ന വയോധികനെ ഒടുവിൽ വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും ജനപ്രതിനിധിയും ചേർന്നാണ് ആശുപത്രിയിൽ ആക്കുന്നത്. പെരുമ്പാവൂർ സ്വദേശിയും ലോറി ഡ്രൈവറുമായിരുന്ന സോമന് (59) ആണ് സ്വന്തം മുതലാളിയിൽ നിന്ന് ഇങ്ങനെയൊരു ക്രൂരത നേരിടേണ്ടിവന്നത്.
മൂന്ന് ദിവസം മുമ്പ് ഗുരുവായൂരിൽ നിന്ന് മൈദ കയറ്റിയ ലോഡുമായി വള്ളുവള്ളിയിൽ പ്രവർത്തിക്കുന്ന ഐ.എഫ്.ബി.യുടെ ഗോഡൗണിലേക്ക് വരുന്നതിനിടെ ഗുരുവായൂരിൽ വച്ച് മഴ പെയ്തു. ലോഡ് നനയാതിരിക്കാൻ ലോറിയുടെ മുകളിൽ ഷീറ്റ് വിരിക്കുന്നതിനിടെ സോമൻ അബദ്ധത്തിൽ വീണു. ഈ സമയം ലോറിയുടെ ഉടമയും ഒപ്പം ഉണ്ടായിരുന്നു. നിലത്ത് വീണ സോമനെ ലോറിയുടെ കാബിനിലേക്ക് കിടത്തി. ഉടമ തന്നെ വാഹനം ഓടിച്ച് വള്ളുവള്ളിയിലെ ഗോഡൗണിൽ എത്തി ലോഡ് ഇറക്കി. തുടർന്ന് കൊച്ചാലിനടുത്തുള്ള പാതയോരത്ത് ലോറി ഒതുക്കി ഉടമ മടങ്ങുകയും ചെയ്തു. ഈ സമയം വണ്ടിയിൽ തന്നെ കിടക്കുകയായിരുന്നു സോമൻ.
മൂന്ന് ദിവസം പിന്നിട്ടിട്ടും ലോറിയുടെ ഉടമ എത്തിയില്ല. കൈയിൽ ഫോണില്ലാത്തതിനാൽ ആരേയും വിളിക്കാനും കഴിഞ്ഞിരുന്നില്ല. ഭക്ഷണം കഴിക്കാത്തതിനാൽ തലപൊക്കാനൊ, സംസാരിക്കാനോ കഴിഞ്ഞിരുന്നില്ലെന്നും സോമൻ പറഞ്ഞു. പതിവായി ഇവിടെ ലോറി പാർക്ക് ചെയ്യുന്നതിനാൽ നാട്ടുകാരും അങ്ങോട്ട് എത്തിയില്ല. മൂന്ന് ദിവസം കഴിഞ്ഞിട്ടും ലോറി എടുത്തുമാറ്റാത്തതെന്തെന്ന് അന്വേഷിച്ചെത്തിയ നാട്ടുകാരാണ് ലോറിയിൽ അവശനിലയിൽ കിടക്കുന്ന സോമനെ കണ്ടത്. ഭക്ഷണമോ വെള്ളമോ കിട്ടാതെ തീരെ അവശനിലയിൽ ആയതിനാൽ സോമന് സംസാരിക്കാൻ പോലും ആവുന്നുണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് നാട്ടുകാർ പഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുന്നത്. പഞ്ചാത്തംഗം നിഷാദ് ദേവസ്സി എത്തി സോമനെ വണ്ടിയിൽ നിന്നും താഴെയിറക്കാൻ ശ്രമിച്ചപ്പോൾ വേദനകൊണ്ട് പുളയുന്ന സ്ഥിതിയായിരുന്നു. ആലങ്ങാട് പഞ്ചായത്തംഗം നിഷാദ് ദേവസ്സിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് പിന്നീട് ഇദ്ദേഹത്തെ പറവൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി്.
ഇതിനിടെ തന്നെ നാട്ടുകാർ ലോറിയുടെ നമ്പരിൽ നിന്നും അഡ്രസ്സ് എടുത്ത് ഉടമയെ വിവരം അറിയിച്ചിരുന്നു. എന്നാൽ ആർ.സി. ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളയാളല്ല ലോറിയുടെ ഇപ്പോഴത്തെ ഉടമ. എന്നിട്ടും ലോറിയുടെ ആദ്യ ഉടമ സ്ഥലത്തെത്തി. പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് പൊലീസിന്റെ കൂടി നിർദ്ദേശാനുസരണം ലോറിയുടെ ആദ്യ ഉടമയുടെ വാഹനത്തിൽ തന്നെ സോമനെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിൽ സോമന്റെ കൈ ഒടിഞ്ഞിട്ടുള്ളതായും, കാലിന്റെ അസ്ഥി പൊട്ടിയിട്ടുള്ളതായും കണ്ടെത്തി. കാലിന്റെ ഉപ്പൂറ്റിക്കും, കണ്ണിന്റെ തടത്തിലും മുറിവേറ്റിട്ടുമുണ്ട്. വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് മകൻ ആശുപത്രിയിൽ എത്തി.
അതേ സമയം സംബവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഉടമ ഇയാളെ മർദ്ദിച്ച് അവശനാക്കികടന്ന് കളഞ്ഞതാണോ എന്നതാണ് നാട്ടുകാർ ഉന്നയിക്കുന്ന സംശയം. സംഭവത്തിൽ നോർത്ത് പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.