ലോസ് ഏഞ്ചൽസ്: ആറടി ഒത്ത പൊക്കവും ഏത് പുരുഷനെയും തോൽപ്പിക്കുന്ന റോബോട്ടുകളാണ് വിദേശികളായ സ്ത്രീകളുടെ കാമുകന്മാർ. സൗന്ദര്യത്തിൽ മാത്രമല്ല ആവശ്യമെങ്കിൽ തമാശ പറഞ്ഞ് രസിപ്പിക്കാനു കഴിവുള്ള പുതിയ റോബോട്ടുകൾക്ക് ആവശ്യക്കാരും ഏറിവരികയാണ്. സൂപ്പർ ഹ്യൂമൺ സെക്ഷ്വൽ പോർഫോമൻസ് എന്നാണ് ഇത്തരം റോബോട്ടുകൾക്ക് പറയുന്നത്. തമാശകൾ പറയാനും പാട്ടുകൾ പാടാനും കവിതകൾ ചൊല്ലാനുമെല്ലാം മിടുക്കരാണ് ഇത്തരം റോബോട്ടുകൾ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നു ചെല്ലാത്ത മേഖലകൾ ഒന്നു തന്നെയില്ല. മനുഷ്യന്റെ വികാരങ്ങൾക്ക് ശമനമേകുന്ന തലത്തിലേക്ക് വരെ ഈ സാങ്കേതികത വളർന്നിരിക്കുന്നു. എന്നാൽ വൈകാരിക തലത്തിനപ്പുറം ഇത് ധാർമികമായ ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.

മനുഷ്യർ റോബോട്ടുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു സിനിമകളിലും മറ്റുമൊക്കെ മാത്രമായി കണ്ടിരുന്ന ഒന്നായിരുന്നെങ്കിൽ ഇനിയതിന് മാറ്റം സംഭവിക്കാൻ പോവുകയാണ്. സെക്സ് റോബോട്ട് ഇൻഡസ്ട്രി വളരെയധികം കുതിപ്പ് കാണിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ ബന്ധം ഫിക്ഷൻ ലോകത്തിനു പുറത്തേയ്ക്കു കടന്നു യാഥാർത്ഥ്യമായി കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രാരംഭഘട്ടമാണ് ഇപ്പോഴുള്ളതെങ്കിലും മനുഷ്യന്റെ വികാരങ്ങളെയും ലൈംഗിക ബന്ധങ്ങളെയും ഏത് രീതിയിൽ വ്യത്യാസപ്പെടുത്തുമെന്നതു സംബന്ധിച്ചു വിദഗ്ദർ ആശങ്കയിലാണ്.

സെക്സ് റോബോട്ടുകൾ വിപ്ലവകരമായ സേവനമാണു വാഗ്ദാനം ചെയ്യുന്നത് എന്നാൽ ഇത് അപകടകരമായ ഒന്നാണെന്നും പഠനങ്ങൾ പറയുന്നു. പ്രായമായവർക്കും വികലാംഗർക്കും വിലയേറിയ സഹായമായിരിക്കും ഇവയ്ക്കു നൽകാൻ കഴിയുന്നതെങ്കിലും സ്ത്രീകളെ കേവലം ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന പ്രവണതയിലേക്ക് ഇത് നയിക്കും. ത്തരം സാങ്കേതികവിദ്യകൾ മനുഷ്യർ തമ്മിലുള്ള സമ്പർക്കങ്ങളെ ഏത് രീതിയിൽ ബാധിക്കുമെന്നും ഇത് തരത്തിലുള്ള ധാർമിക പ്രശനങ്ങളിലേക്കാണു നയിക്കുക എന്നതും നമ്മൾ ഇപ്പോൾ ചിന്തിക്കേണ്ട ചില കാര്യങ്ങളാണെന്ന് അവർ അഭിപ്രായപ്പെടുന്നു.

സെക്സ് റോബോട്ടുകൾ വിപ്ലവകരമായ സേവനമാണു വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇത് അപകടകരമായ ഒന്നാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രായമായവർക്കും വികലാംഗർക്കും വിലയേറിയ സഹായമായിരിക്കും സെക്സ് റോബോട്ടുകൾക്കു നൽകാൻ കഴിയുന്നതെങ്കിലും സ്ത്രീകളെ കേവലം ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന പ്രവണതയിലേക്ക് ഇത് നയിക്കുമെന്ന ആശങ്കയും മറുവശത്തുണ്ട്. മുതിർന്നവർക്കും, വികലാംഗർക്കും അല്ലെങ്കിൽ ലൈംഗിക സമ്പർക്കം പ്രയാസകരമായിട്ടുള്ളവർക്കുമൊക്കെ വേണ്ടി മികച്ച സേവനം നൽകാൻ പ്രാപ്തമായ ഒന്നാണു സെക്സ് റോബോട്ടുകൾ എന്നതു ശരിയാണെന്നു പറയുമ്പോഴും ഇതു ധാർമികമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നതു വസ്തുതയാണ്.

യുഎസിൽ മനുഷ്യരെ പോലെയുള്ള റോബോട്ടുകളെ വാങ്ങുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യാമെന്ന സാഹചര്യം ഇതിനോടകം തന്നെ നിലവിലുണ്ട്. അഗാധ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നത് പ്രയാസകരമായി കാണുന്ന ആളുകളെ സഹായിച്ചു കൊണ്ട് ലൈംഗികബന്ധത്തിൽ ഒരു പരിവർത്തനം വിളംബരം ചെയ്യാൻ തങ്ങൾക്കു സാധിക്കുമെന്നും വിശ്വസിക്കന്നതായാണു ഫൗണ്ടേഷൻ ഫോർ റെസ്പോൺസിബിൾ റോബോട്ടിക്സിന്റെ (എഫ്ആർആർ) ലേഖകർ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇവരും സെക്സ് റോബോട്ടുകൾ സ്ത്രീകളെ ഒരു ഉപാധി എന്നോണം കാണുന്നതിലേക്കു നയിക്കുമെന്നും പറയുന്നു.