- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി ഭിന്നശേഷിക്കാരിയിൽ നിന്നും 6000 രൂപ തട്ടിയെടുത്തു; ബൈക്കിലെത്തിയ യുവാവിനെ തേടി പൊലീസ് അന്വേഷണം
കോതമംഗലം: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി ഭിന്നശേഷിക്കാരിയിൽ നിന്നും 6000 രൂപ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലക്കോട് പുത്തൻ കുരിശിൽ നടന്ന് ലോട്ടറികച്ചവടം നടത്തുന്ന ലിസ്സി പ്രതീപ് എന്ന ഭിന്നശേഷിക്കാരിയെയാണ് ബൈക്കിൽ എത്തിയ യുവാവ് വഞ്ചിച്ചത്.
സമ്മാനം കിട്ടിയ ലോട്ടറികൾ എന്ന വ്യാജേന രണ്ടായിരം രൂപയുടെ മൂന്ന് ലോട്ടറി ടിക്കറ്റുകളാണ് ലിസ്സിയെ യുവാവ് ഏൽപ്പിച്ചത്. ബുധനാഴ്‌ച്ച നറുക്കെടുത്ത ലോട്ടറി ടിക്കറ്റിൽ അവസാനം 8884 വരുന്ന ടിക്കറ്റുകൾക്ക് രണ്ടായിരം രൂപ സമ്മാനം അടിച്ചിരുന്നു. ഇതിൽ മൂന്ന് എന്ന ആക്കം തിരുത്തി എട്ട് ആക്കിയാണ് തട്ടിപ്പ് നടത്തിയത്.
നാൽപ്പത് രൂപയുടെ 40 ടിക്കറ്റുകളും മൂവായിരം രൂപയും തട്ടിപ്പുകാരൻ കൈപ്പറ്റി. ബാക്കിയുള്ള തുക പിന്നീട് വാങ്ങിക്കൊള്ളാമെന്നു പറഞ്ഞാണ് ഇയാൾ സ്ഥലം വിട്ടത്. അതിനു ശേഷമാണ് സമ്മാനമടിച്ചെന്നു പറഞ്ഞ ടിക്കറ്റിലെ നമ്പർ തിരുത്തിയതായി കണ്ടെത്തിയത്. പരാതിയെ തുടർന്ന് ഊന്നുകൽ പൊലീസ് കേസെടുത്തതായും എല്ലാ ആധുനിക സംവിധാനങ്ങളുടെയും സഹായത്തോടെ അന്വേണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.