തിരുവനന്തപുരം: തിരുവോണം ബംപർ 2021 ലോട്ടറി നറുക്കെടുത്തു. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ലോട്ടറി നറുക്കെടുപ്പ് നടത്തിയത്. ഗതാഗതമന്ത്രി ആന്റണി രാജുവും നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്തു. 12 കോടി രൂപയുടെ ഒന്നാംസമ്മാനം ലഭിച്ചത് ടിക്കറ്റ് നമ്പർ T E 645465. ഈ തവണ 54 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. ആറുപേർക്ക് ഓരോ കോടി രൂപ വീതം രണ്ടാം സമ്മാനം ഉണ്ട്. ഈ നറക്കെടുപ്പ് ഇത്തവണ ടിവിയിലൂടെ കണ്ടും റിക്കോർഡ് പ്രേക്ഷകരാണ്. കൊല്ലത്തെ കരുനാഗപ്പള്ളി ലോട്ടറി ഓഫീസിലൂടെ നൽകിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇത് തൃപ്പുണ്ണിത്തുറയിലാണ് വിറ്റതെന്നാണ് സൂചന.