കാലിഫോർണിയ: പത്തൊമ്പതു വയസ്സുള്ള റോസ ഡൊമിക്കസ്സിനെ ഭാഗ്യദേവത കടാക്ഷിച്ചത് ഒരാഴ്ചയിൽ രണ്ടു തവണ. രണ്ടു ഭാഗ്യകുറി സമ്മാനങ്ങളിലൂടെ ഇവർ നേടിയതാകട്ടെ 655,555 ഡോളർ സമ്മാന തുക.

അരിസോണായിൽ നിന്നും ഡ്രൈവ് ചെയ്യുന്നതിനിടെ പസൊ റോബിൻസിലെ ഗ്യാസ്
സ്റ്റേഷനിൽ നിന്നാണ് 5 ഡോളറിന്റെ ഭാഗ്യകുറി വാങ്ങിയത്. സ്‌ക്രാച്ചു ചെയ്തു നോക്കിയപ്പോൾ ഇവരുടെ കണ്ണുകൾക്കു പോലും അവിശ്വസനീയമായ കാഴിചയാണ് കണ്ടത്. ടിക്കറ്റിൽ 5655555 ഡോളർ സമ്മാനതുക. തുടർന്നും യാത്രചെയ്യുകയായിരുന്ന യുവതി മോൺട്ടററി കൗണ്ടി(Monterery County) യിലുള്ള വലേറൊ ഗ്യാസ് സ്റ്റേഷനിൽ നിന്നും മറ്റൊരു 5 ഡോളറിന്റെ സ്‌ക്രാച്ച് ലോട്ടറി വാങ്ങി. ഈ ലോട്ടറിയിൽ നിന്നും ലഭിച്ചതാകട്ടെ 100,000 ഡോളർ. ഹെയ് വാർഡിലുള്ള കാലിഫോർണിയ ലോട്ടറി ഓഫീസിൽ രണ്ടു ടിക്കറ്റുകളും റോസ ഏൽപിച്ചു. ആകെ 655,555 ഡോളർ.

ഇത്രയും തുക എങ്ങനെയാണ് ചിലവഴിക്കുക എന്ന ചോദ്യത്തിന്, നല്ലൊരു കാർ വാങ്ങണം, കുറേ സാധനങ്ങൾ വാങ്ങണം എന്നാണ് റോസ മറുപടി പറഞ്ഞത്. അപ്രതീക്ഷിതമായി ഒരേ ആഴ്ചയിൽ രണ്ടു ലോട്ടറികളിൽ വിജയിയാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് റോസയും കുടുംബാംഗങ്ങളും.