- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ: കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി; ചില നറുക്കെടുപ്പുകൾ നീട്ടി; പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീടറിയിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ദീർഘിപ്പിച്ച സാഹചര്യത്തിൽ ഈ മാസം 28,29 ,31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന നിർമൽ -226 ,കാരുണ്യ -501 ,വിൻ വിൻ -618 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി.
നേരത്തെ 13 മുതൽ 27 വരെയുള്ള ഭാഗ്യക്കുറികൾ റദ്ദാക്കിയിരുന്നു .ഇതിനിടയിൽ ഈ മാസം 14, 23 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര BM 06 , ലൈഫ് വിഷു ബമ്പർ BR 79 ഭാഗ്യക്കുറികളുടെയും 10, 11, 12 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പിന്നീട് നടത്തുന്നതായിരിക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീടറിയിക്കും. .ഈ മാസം 4, 5, 6, 7 തീയതികളിലെ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പും മാറ്റിവച്ചു. ഇവയും പിന്നീട് നടത്തുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story