- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ മലയാളികളെ ഭാഗ്യദേവത തുണയ്ക്കുന്നത് തുടരുന്നു; മലയാളി വീട്ടമ്മ ശാന്തി അച്യുതൻകുട്ടിക്ക് ലോട്ടറിയിലൂടെ അടിച്ചത് 6.4 കോടി രൂപ; കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ അധികൃതർ
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളി വീട്ടമ്മ ശാന്തി അച്യുതൻകുട്ടിക്ക് 6.4 കോടി രൂപ(3.67 ലക്ഷം ദിർഹം) സമ്മാനം ലഭിച്ചു. 242 സീരീസിലെ 4664 നമ്പർ ടിക്കറ്റിനായാരുന്നു സമ്മാനം. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ലിയനൈർ പ്രൊമോഷന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെയാണ് മലയാളിക്ക് അപൂർവ ഭാഗ്യം ലഭിച്ചത്. 4664 എന്ന നമ്പറിനാണ് സമ്മാനം. നേരത്തെ ഷാർജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാൻസിസ് സേവ്യർ അരിപ്പാട്ടുപറമ്പിൽ ക്ലീറ്റസിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയർ നറുക്കെടുപ്പിൽ 6.7 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. അടുത്തിടെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തൃശൂർ സ്വദേശി ശ്രീരാജ് കൃഷ്ണന് 12,71,70,000 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. കഴിഞ്ഞ ഒൻപതു വർഷമായി യുഎഇയിൽ ഷിപ്പിങ് കോർഡിനേറ്ററായി ജോലിചെയ്യുകയാണ് ശ്രീരാജ്. 46കാരനായ ഫ്രാൻസിസ് സേവ്യറിന് ഒപ്പം നറുക്കെടുപ്പിൽ മറ്റൊരു ഇന്ത്യക്കാരനെയും ഭാഗ്യം തേടിയെത്തി. ദുബായ് കേന
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളി വീട്ടമ്മ ശാന്തി അച്യുതൻകുട്ടിക്ക് 6.4 കോടി രൂപ(3.67 ലക്ഷം ദിർഹം) സമ്മാനം ലഭിച്ചു. 242 സീരീസിലെ 4664 നമ്പർ ടിക്കറ്റിനായാരുന്നു സമ്മാനം. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ലിയനൈർ പ്രൊമോഷന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെയാണ് മലയാളിക്ക് അപൂർവ ഭാഗ്യം ലഭിച്ചത്. 4664 എന്ന നമ്പറിനാണ് സമ്മാനം.
നേരത്തെ ഷാർജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാൻസിസ് സേവ്യർ അരിപ്പാട്ടുപറമ്പിൽ ക്ലീറ്റസിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയർ നറുക്കെടുപ്പിൽ 6.7 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. അടുത്തിടെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തൃശൂർ സ്വദേശി ശ്രീരാജ് കൃഷ്ണന് 12,71,70,000 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.
കഴിഞ്ഞ ഒൻപതു വർഷമായി യുഎഇയിൽ ഷിപ്പിങ് കോർഡിനേറ്ററായി ജോലിചെയ്യുകയാണ് ശ്രീരാജ്. 46കാരനായ ഫ്രാൻസിസ് സേവ്യറിന് ഒപ്പം നറുക്കെടുപ്പിൽ മറ്റൊരു ഇന്ത്യക്കാരനെയും ഭാഗ്യം തേടിയെത്തി. ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന രാഹുൽ ഹസ്രയെ സ്‌റ്റൈലിഷ് കാറാണ് തേടിയെത്തിയത്.