ങ്കാളിക്ക് മറ്റൊരു കാമുകനോ കാമുകിയോ ഉണ്ടെന്നറിഞ്ഞാൽ ആരാണ് സഹിക്കുക. എന്നാൽ, വാട്‌സപ്പിന്റെയും അതുപോലുള്ള ആശയവിനിമയ സൗകര്യങ്ങളുടെയും കാലത്ത് ഭർത്താവിനോ ഭാര്യയ്‌ക്കോ മറ്റൊരാളുമായി ബന്ധം പുലർത്താനും ഒട്ടും പ്രയാസമില്ല. അത് തിരിച്ചറിയുക പങ്കാളിക്ക് എളുപ്പവുമാകില്ല. എന്നാൽ, പങ്കാളി തന്നെ ചതിക്കുകയാണോ എന്ന് തിരിച്ചറിയാൻ ചില പൊടിക്കൈകളുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നോട്ടത്തിലും ഭാവത്തിലും ആ കള്ളപ്രണയം നമുക്ക് തിരിച്ചറിയാനാകും.

ഒരാൾക്ക് ഒരു പെണ്ണിനെ ഒറ്റനോട്ടത്തിൽ എന്തോ പ്രത്യേകതയുള്ളതായി തോന്നിയെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ അയാൾ തുടരെ മൂന്നുവട്ടം നോക്കും. ആദ്യത്തേത് വെറും കാഴ്ച. രണ്ടാമത്തേത് അതൊരു പെണ്ണാണ് എന്ന ചിന്തയിലുള്ള നോട്ടം. മൂന്നാമത്തേത് ആദ്യനോട്ടത്തിൽത്തന്നെ അവൾ അയാളുടെ മനസ്സിൽ കടന്നുവെന്ന് ഉറപ്പിക്കുന്ന നോട്ടം.

ഒരു വിരുന്നിലോ മറ്റോ പങ്കെടുക്കുമ്പോൾ, ഭർത്താവോ ഭാര്യയോ അവരുടെ വസ്ത്രം കൂടെക്കൂടെ ശരിയാക്കാനും മറ്റും ശ്രമിക്കുന്നുണ്ടെങ്കിൽ, അവർക്ക് ഇഷ്ടപ്പെട്ട ഒരാൾ അക്കൂട്ടത്തിലുണ്ടെന്ന് ഉറപ്പിക്കാം. സോക്‌സ് വലിച്ച് കയറ്റുക, സാരി നേരെ പിടിച്ചിടുക തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. എപ്പോഴും ഭംഗിയായിരിക്കുവാനുള്ള ശ്രമമാണ് അതിന് പിന്നിൽ.

വിരുന്നിനിടെ കൂടെക്കൂടെ ഒരേ ദിശയിലേക്ക് തിരിഞ്ഞുനിൽക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഉറപ്പിച്ചോളൂ, അയാൾക്കിഷ്ടപ്പെട്ട യുവതി ആ ഭാഗത്തുണ്ടാകും. ഇഷ്ടപ്പെട്ടയാൾക്ക് നേരെയാകും കാൽപാദവും കൈയുമൊക്കെ കൂടുതലായും ചൂണ്ടുക. ഇഷ്ടപ്പെട്ടയാൾക്കുനേരെ നോക്കിയിരിക്കുമ്പോൾ കൂടെക്കൂടെ സ്വന്തം മുഖത്ത് പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. വൈകാരികമായ തള്ളിച്ചയെ തടയുന്നതിനാണിത്.

അടുത്തുനിന്ന് സംസാരിക്കുമ്പോൾ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുന്നതും മറ്റൊരു തെളിവ്. ചുംബിക്കുന്നതുപോലെയുള്ള നോട്ടമാകുമത്. കണ്ണുകൾ കൂടെക്കൂടെ അടച്ചുതുറക്കുന്നതും പ്രണയത്തിന്റെ മറ്റൊരു ലക്ഷണം. പ്രണപാരവശ്യത്തിനടിപ്പെട്ടാൽ, കൈയിലിരിക്കുന്ന വസ്തുക്കൾ, അത് ചിലപ്പോൾ ഗ്ലാസ്സോ ബിയർ കുപ്പിയോ എന്തുമാകാം, തിരുമ്മിക്കൊണ്ടിരിക്കുന്നതും മറ്റൊരു കാമുക ലക്ഷണമാണെന്ന് വിദഗ്ദ്ധർ പറയുന്നു.