- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യകാമുകൻ അപ്പോൾ തന്നെ വീണു; രണ്ടാമൻ അവസാനം വരെ പിടിച്ച് നിന്നു; രണ്ടു കാമുകന്മാരുള്ള യുവതി ഇരുവരെയും പരീക്ഷിക്കാൻ ഒരു യുവതിയെ ഒളിക്യാമറയുമായി അയച്ചപ്പോൾ സംഭവിച്ചത്; ഒരു വൈറൽ വീഡിയോ കാണാം
രണ്ട് കാമുകന്മാരുള്ള കാലിഫോർണയിയിലെ യുവതി തന്റെ കാമുകന്മാരുടെ വിശ്വാസ്യത പരീക്ഷിക്കാൻ നടത്തിയ ശ്രമത്തിന്റെ വീഡിയോ വൈറലാകുന്നു. കാമുകന്മാർ തന്നെ ചതിക്കുന്നവരാണോ എന്നറിയുന്നതിനായി ഒരു നടിയെ വേഷം കെട്ടിച്ച് ഈ യുവതി തന്റെ കാമുകന്മാരെ വശീകരിക്കാൻ അയക്കുകയായിരുന്നു. ഇതിനെ തുടർന്ന് ആദ്യകാമുകനായ സ്റ്റീവ് ആദ്യ ദർശനത്തിൽ തന്നെ നടിയുടെ വലയിൽ വീണിരുന്നു. എന്നാൽ രണ്ടാമത്തെ കാമുകൻ അവസാന നിമിഷം വരെ മനസ് പതറാതെ പിടിച്ച് നിൽക്കുകയും ചെയ്തിരുന്നു. നടി തന്റെ പക്കലുള്ള ഒളിക്യാമറയിൽ ഈ കാമുകന്മാരുടെ ചെയ്തികളെല്ലാം പകർത്തുകയും ചെയ്തിരുന്നു. ഇതിലെ ദൃശ്യങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായിരിക്കുന്നത്. യൂട്യൂബ് ചാനലായ ടു കാച്ച് എ ചീറ്ററിന്റെ സഹായത്തോടെയാണ് യുവതി തന്റെ കാമുകന്മാരെ പരീക്ഷിച്ചിരിക്കുന്നത്. എന്നാൽ ഈ കാമുകന്മാർക്ക് പരസ്പരം അറിയുകയുമില്ല. തനിക്ക് കാമുകന്മാരെ പരീക്ഷിക്കേണ്ടിയിരുന്നുവെന്നും അതിന് വേണ്ടിയാണ് ഒരു നടിയെ നിയോഗിച്ച് ഇവരുടെ മനസ് ഇളക്കാൻ ശ്രമിച്ചതെന്നും പേര് വെളിപ്പെടുത്താത്ത കാലിഫോർണിയൻ യു
രണ്ട് കാമുകന്മാരുള്ള കാലിഫോർണയിയിലെ യുവതി തന്റെ കാമുകന്മാരുടെ വിശ്വാസ്യത പരീക്ഷിക്കാൻ നടത്തിയ ശ്രമത്തിന്റെ വീഡിയോ വൈറലാകുന്നു. കാമുകന്മാർ തന്നെ ചതിക്കുന്നവരാണോ എന്നറിയുന്നതിനായി ഒരു നടിയെ വേഷം കെട്ടിച്ച് ഈ യുവതി തന്റെ കാമുകന്മാരെ വശീകരിക്കാൻ അയക്കുകയായിരുന്നു. ഇതിനെ തുടർന്ന് ആദ്യകാമുകനായ സ്റ്റീവ് ആദ്യ ദർശനത്തിൽ തന്നെ നടിയുടെ വലയിൽ വീണിരുന്നു. എന്നാൽ രണ്ടാമത്തെ കാമുകൻ അവസാന നിമിഷം വരെ മനസ് പതറാതെ പിടിച്ച് നിൽക്കുകയും ചെയ്തിരുന്നു. നടി തന്റെ പക്കലുള്ള ഒളിക്യാമറയിൽ ഈ കാമുകന്മാരുടെ ചെയ്തികളെല്ലാം പകർത്തുകയും ചെയ്തിരുന്നു. ഇതിലെ ദൃശ്യങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായിരിക്കുന്നത്.
യൂട്യൂബ് ചാനലായ ടു കാച്ച് എ ചീറ്ററിന്റെ സഹായത്തോടെയാണ് യുവതി തന്റെ കാമുകന്മാരെ പരീക്ഷിച്ചിരിക്കുന്നത്. എന്നാൽ ഈ കാമുകന്മാർക്ക് പരസ്പരം അറിയുകയുമില്ല. തനിക്ക് കാമുകന്മാരെ പരീക്ഷിക്കേണ്ടിയിരുന്നുവെന്നും അതിന് വേണ്ടിയാണ് ഒരു നടിയെ നിയോഗിച്ച് ഇവരുടെ മനസ് ഇളക്കാൻ ശ്രമിച്ചതെന്നും പേര് വെളിപ്പെടുത്താത്ത കാലിഫോർണിയൻ യുവതി വിശദീകരിക്കുന്നു. തന്റെ കാമുകന്മാരിലൊരാളെ വിശ്വസിക്കാനാവില്ലെന്നാണ് യുവതി പരീക്ഷണത്തിന് മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ യുവതിയുടെ പ്രവചനം പൂർണമായും ശരിയായില്ലെന്നാണ് ഈ പരീക്ഷണത്തിന്റെ ഫലങ്ങൾ വെളിപ്പെടുത്തുന്നത്.
കാലിഫോർണിയൻ യുവതിയുടെ ആദ്യ കാമുകനായ സ്റ്റീവ് തന്റെ ഗേൾഫ്രണ്ടിനെ പാർക്കിൽ കാത്തിരിക്കുമ്പോഴാണ് നടി അദ്ദേഹത്തെ വശീകരിക്കാൻ സമീപിക്കുന്നത്. അയാളുടെ ഷർട്ട് നല്ലതാണെന്ന് പറഞ്ഞായിരുന്നു നടി തന്ത്രം പയറ്റാൻ തുടങ്ങിയത്. തുടർന്ന് സ്റ്റീവ് അവളിൽ ആകൃഷ്ടനാകുന്നുണ്ട്. സ്റ്റീവ് ഒറ്റക്കാണോ എന്ന ചോദ്യത്തിന് താനിപ്പോൾ ഏകനാണെന്നും പറ്റിയ ആളെ കാത്തിരിക്കുന്നുവെന്നും സ്റ്റീവ് മറുപടിയേകുന്നുണ്ട്. താൻ ഗേൾഫ്രണ്ടിനെ കാത്തിരിക്കുകയാണെന്ന് അയാൾ നടിയോട് വെളിപ്പെടുത്തുന്നേയില്ല. തുടർന്ന് സംഭാഷണം തുടരുന്നതിനായി തന്റെ പേര് മൈക്കൽ ആണെന്ന് സ്റ്റീവ് കള്ളം പറയുന്നുമുണ്ട്. തന്റെ കാമുകന്റെ ഈ വക ലീലാവിലാസങ്ങൾ ഇതേ സമയം സ്റ്റുഡിയോയിലിരുന്ന് കാണുകയായിരുന്നു കാലിഫോർണിയൻ യുവതി. തനിക്കൊപ്പം വീക്കെൻഡ് ചെലവഴിക്കാമോ എന്ന ചോദ്യത്തിന് സ്റ്റീവ് താൽപര്യത്തോടെ സമ്മതിക്കുന്നുമുണ്ട്. ഗേൾഫ്രണ്ടുണ്ടോയെന്ന നടിയുടെ ചോദ്യത്തിന് സ്റ്റീവ് ഇല്ലെന്ന് തറപ്പിച്ച് പറയുകയാണ് ചെയ്യുന്നത്. തുടർന്ന് പാർക്കിനടുത്തുള്ള തന്റെ വീട്ടിലേക്ക് നടിയെ കൂട്ടിക്കൊണ്ട് പോകാനും സ്റ്റീവ് താൽപര്യപ്പെടുന്നത് വീഡിയോയിൽ കാണാം. ഇത് കണ്ട് കാലിഫോർണിയൻ യുവതി ഞെട്ടിത്തരിച്ച് സ്റ്റുഡിയോയിൽ ഇരിക്കുകയായിരുന്നു.
തുടർന്ന് യുവതിയുടെ രണ്ടാമത്തെ കാമുകനായ ഡാർനെലിന്റെ അടുത്തേക്കാണ് നടി പോകുന്നത്. അപ്പോൾ ഒരു ചെറിയ പെൻസിൽ സ്‌കർട്ടും ക്രോപ്പ് ടോപ്പുമാണ് അവർ ധരിച്ചിരുന്നത്. അയാൾ തന്റെ സുഹൃത്താണെന്ന് കരുതിയ ഭാവത്തിൽ തുടർന്ന് നടി ഡാർനെലിന് സമീപത്ത് ഇരിക്കുന്നു. തുടർന്ന് ഡാർനെലിനെ പ്രലോഭിപ്പിക്കാനായി അയാളെ പുകഴ്‌ത്തിക്കൊണ്ട് യുവതി ശൃംഗരിക്കുന്നുണ്ട്. എന്നാൽ ഡാർനെൽ അതിലൊന്നും വീഴാതെ ഗൗരവത്തോടെ ഇരിക്കുകയാണ് ചെയ്യുന്നത്. താൻ തന്റെ ഗേൾഫ്രണ്ടിനെ കാത്തിരിക്കുകയാണെന്ന് ഡാർനെൽ നടിയോട് തുറന്ന് പറയുന്നുണ്ട്. ഇതിലൂടെ ഡാർനെലിന്റെ വിശ്വാസ്യത മനസിലാക്കാൻ കാലിഫോർണിയൻ യുവതിക്ക് സാധിക്കുകയും ചെയ്തു.