ഷൂട്ടിങ് തുടങ്ങാൻ രണ്ടുമാസം ബാക്കി നിൽക്കെ നിവിൻ -നയൻതാര ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഏഷ്യാനെറ്റ്.അജു വർഗ്ഗീസ് ആദ്യമായി നിർമ്മിക്കുന്ന ലവ് ആക്ഷൻ ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി. നയൻതാര നിവിൻപോളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത് .

അണിയറ പ്രവർത്തകര്രിൽ നിന്ന് ലഭിക്കുന്ന സൂചന അനുസരിച്ചു ചിത്രത്തിന്റെ അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്കാണെന്നാണ്.മറക്കാനാവാത്ത ഈ വിഷു കൈനീട്ടത്തിനു ഒരായിരം നന്ദി എന്ന തലക്കെട്ടിൽ അജു വർഗീസ് ഏഷ്യാനെറ്റിന്റെ മാധവനും ഒത്തു നിൽക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്

നയൻതാരയേയും നിവിൻ പോളിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. അജു വർഗീസിന്റെ നിർമ്മാണ കമ്പനിയായ ഫൺടാസ്റ്റിക്ക് ഫിലിംസാണു ചിത്രം നിർമ്മിക്കുന്നത്. സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾക്കു ലഭിക്കുന്നതിനേക്കോൾ അധികം തുകയാണ് ഈ ചിത്രത്തിനു ലഭിച്ചിരിക്കുന്നതെന്നു റിപ്പോർട്ട്. നിവിൻ പോളി- നയൻതാര കോമ്പിനേഷനിലുള്ള പ്രതീക്ഷയാണ് ഈ ഉയർന്ന തുകയ്ക്കു കാരണം.

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാൻ ഇനി രണ്ടു മാസം കൂടി കഴിയും. വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രം എന്നായിരുന്നു ധ്യാൻ മുമ്പു ചിത്രത്തെക്കുറിച്ചു നൽകിയ വിശദീകരണം. തളത്തിൽ ദിനേശന്റെ കഥാപാത്രവുമായി സാമ്യം ഉണ്ട് എങ്കിലും ഇത് വടക്കുനോക്കിയന്ത്രത്തിന്റെ റിമെയ്‌ക്കല്ല എന്നും ധ്യാൻ പറഞ്ഞിരുന്നു.