- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ തളത്തിൽ ദിനേശന്റെ കുറെ കോംപ്‌ളക്‌സുകൾ വീണ്ടും; ധ്യാൻ ശ്രീനിവാസന്റെ ചിത്രത്തിൽ തളത്തിൽ ദിനേശനാകുന്നത് നിവിൻ പോളി; 'ലൗ ആക്ഷൻ ഡ്രാമ'യുടെ ചിത്രീകരണം മാർച്ചിൽ
കണ്ണൂർ: അച്ഛന്റെ കഥാപാത്രങ്ങളുമായി മകൻ. ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസനാണ് വടക്കുനോക്കിയന്ത്രത്തിലെ നായികാ നായികന്മാർ. നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന 'ലൗ ആക്ഷൻ ഡ്രാമ'യുടെ ചിത്രീകരണം മാർച്ചിൽ തുടങ്ങും. ധ്യാൻ ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്റെയും പാർവതിയുടെയും പേരുകളാണ് ചിത്രത്തിൽ നിവിനും നയൻതാരയ്ക്കും. നിവിൻ തളത്തിൽ ദിനേശനായെത്തുമ്പോൾ നയൻതാര ശോഭയാകുന്നു. പഴയ തളത്തിൽ ദിനേശന്റെ കുറെ കോംപ്‌ളക്‌സുകൾ പുതുതലമുറയിലെ ദിനേശനുമുണ്ട്. എന്നാലിത് ആദ്യസിനിമയുടെ രണ്ടാംഭാഗമല്ലെന്നാണ് അറിയുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജു വർഗീസ് നിർമ്മാതവുമാകും. ഷാൻ റഹ്മാനാണ് സംഗീതം. ചിത്രസംയോജനം വിവേക് ഹർഷൻ.
കണ്ണൂർ: അച്ഛന്റെ കഥാപാത്രങ്ങളുമായി മകൻ. ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസനാണ് വടക്കുനോക്കിയന്ത്രത്തിലെ നായികാ നായികന്മാർ. നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന 'ലൗ ആക്ഷൻ ഡ്രാമ'യുടെ ചിത്രീകരണം മാർച്ചിൽ തുടങ്ങും. ധ്യാൻ ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്.
വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്റെയും പാർവതിയുടെയും പേരുകളാണ് ചിത്രത്തിൽ നിവിനും നയൻതാരയ്ക്കും. നിവിൻ തളത്തിൽ ദിനേശനായെത്തുമ്പോൾ നയൻതാര ശോഭയാകുന്നു. പഴയ തളത്തിൽ ദിനേശന്റെ കുറെ കോംപ്‌ളക്‌സുകൾ പുതുതലമുറയിലെ ദിനേശനുമുണ്ട്. എന്നാലിത് ആദ്യസിനിമയുടെ രണ്ടാംഭാഗമല്ലെന്നാണ് അറിയുന്നത്.
ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജു വർഗീസ് നിർമ്മാതവുമാകും. ഷാൻ റഹ്മാനാണ് സംഗീതം. ചിത്രസംയോജനം വിവേക് ഹർഷൻ.
Next Story