ടക്കു നോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനെയും ശോഭയെയും വീണ്ടും കാണാൻ നമ്മൾ ഇനിയും കാത്തിരിക്കേണ്ടി വരും. നടൻ ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമാണ് ലവ് ആക്ഷൻ ഡ്രാമയുടെ ചിത്രീകരണം അടുത്ത വർഷത്തേക്ക് മാറ്റിയതാണ് സിനിമ വൈകാൻ കാരണം.

നിവിൻ പോളിയും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചി്ത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇരുതാരങ്ങളുടെയും തിരക്കു കാരണം ചിത്രീകരണം അടുത്ത വർഷത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

ഗീതു മോഹൻദാസിന്റെ മൂത്തോൻ, റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ നിവിൻ ധ്യാനിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യുകയുള്ളൂ. ചിരഞ്ജീവി ചിത്രം ഉൾപ്പെടെ നാലോളം ചിത്രങ്ങളുടെ തിരക്കിലാണ് നയൻതാരയും.

ഒരു റൊമാന്റിക് കോമഡിയായി ഒരുക്കുന്ന ചിത്രത്തിൽ അജു വർഗീസും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അതിനൊപ്പം നിർമ്മാതാക്കളിലൊരാളുടെ മേലങ്കിയും അജു ഈ ചിത്രത്തിലൂടെ അണിയുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ മലർവാടി ആർട്‌സ് ക്ലബിന്റെ അഞ്ചാം വാർഷികാഘോഷ വേളയിൽ വച്ചാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.