- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലച്ചിത്ര നായികയായി തിളങ്ങി നിൽക്കവേ പിന്നാലെ നടന്ന് പൂവാല പ്രേമം; ചോക്ലേറ്റുകളും പൂക്കളും നൽകുന്നത് പതിവാക്കി; ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടമായെങ്കിലും പ്രണയം വെളിപ്പെടുത്താതെ ഒരു മാസത്തോളം പിറകേ നടത്തി സണ്ണി; അടുത്തപ്പോൾ ഒപ്പം അഭിനയിക്കാൻ അനുമതി നൽകി പോൺമൂവീസ് നിർമ്മിച്ചു: സണ്ണി ലിയോൺ- ദാനിയേൽ വെബ്ബർ പ്രണയകഥ ഇങ്ങനെ
മുംബൈ: നീലച്ചിത്ര രംഗത്തെ താരറാണിയായി വിലസി നിന്ന സമയത്താണ് സണ്ണി ലിയോൺ ഇന്ത്യയിൽ എത്തിയത്. സണ്ണി ഇന്ത്യയിൽ എത്തിയപ്പോൾ മുതൽ ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഇടംപിടിച്ച താരറാണിയായി മാറുകയും ചെയ്തു. ബോളിവുഡിൽ തന്റേതായ റോൾ നേടിയെടുത്തതോടെ സണ്ണിയുടെ കുടുംബ കാര്യങ്ങളും ഇന്ത്യക്കാർ ശ്രദ്ധിച്ചു തുടങ്ങി സണ്ണിയുടെ ഭർത്താവ് ദാനിയേൽ വെബ്ബറും മാധ്യമ വാർത്തകളിൽ ഇടം പിടിച്ചു. ഇരുവരും ചേർന്ന് മകളെ ദത്തെടുത്തതെല്ലാം മാധ്യമങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടിയുരുന്നു. ആറ് വർഷമായി ദാമ്പത്യബന്ധം സുഗമമായി കൊണ്ടു പോകുകയാണ് ഇരുവരും. ഇന്ന് ബോളിവുഡിലെ ഏറ്റവും ഹോട്ടായ താരദമ്പതികളാണ് ദാനിയേലും സണ്ണിയും. പരസ്പ്പരം പുകഴ്‌ത്തുന്നതിൽ ഒട്ടു പിന്നിലല്ല, സണ്ണിയും ഡാനിലേയ ബെവ്വറും. ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് പരസ്പ്പര ബഹുമാനത്തോടെ തന്നെയാണ്. ജീവിതത്തിലെ മോശം അവസ്ഥയിലും നല്ല അവസ്ഥയിലും തന്റെയൊപ്പം വെബ്ബർ ഉണ്ടായിരുന്നു എന്നാണ് സണ്ണി ലിയോൺ പറയുന്നത്. ഇരുവരുടെയും പ്രണയവും ഒരുപാട് സമയമെടുത്ത് സംഭവിച്ചതും. ഇതേക്കുറിച്ചും തുറന്നു
മുംബൈ: നീലച്ചിത്ര രംഗത്തെ താരറാണിയായി വിലസി നിന്ന സമയത്താണ് സണ്ണി ലിയോൺ ഇന്ത്യയിൽ എത്തിയത്. സണ്ണി ഇന്ത്യയിൽ എത്തിയപ്പോൾ മുതൽ ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഇടംപിടിച്ച താരറാണിയായി മാറുകയും ചെയ്തു. ബോളിവുഡിൽ തന്റേതായ റോൾ നേടിയെടുത്തതോടെ സണ്ണിയുടെ കുടുംബ കാര്യങ്ങളും ഇന്ത്യക്കാർ ശ്രദ്ധിച്ചു തുടങ്ങി സണ്ണിയുടെ ഭർത്താവ് ദാനിയേൽ വെബ്ബറും മാധ്യമ വാർത്തകളിൽ ഇടം പിടിച്ചു. ഇരുവരും ചേർന്ന് മകളെ ദത്തെടുത്തതെല്ലാം മാധ്യമങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടിയുരുന്നു. ആറ് വർഷമായി ദാമ്പത്യബന്ധം സുഗമമായി കൊണ്ടു പോകുകയാണ് ഇരുവരും. ഇന്ന് ബോളിവുഡിലെ ഏറ്റവും ഹോട്ടായ താരദമ്പതികളാണ് ദാനിയേലും സണ്ണിയും.
പരസ്പ്പരം പുകഴ്‌ത്തുന്നതിൽ ഒട്ടു പിന്നിലല്ല, സണ്ണിയും ഡാനിലേയ ബെവ്വറും. ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് പരസ്പ്പര ബഹുമാനത്തോടെ തന്നെയാണ്. ജീവിതത്തിലെ മോശം അവസ്ഥയിലും നല്ല അവസ്ഥയിലും തന്റെയൊപ്പം വെബ്ബർ ഉണ്ടായിരുന്നു എന്നാണ് സണ്ണി ലിയോൺ പറയുന്നത്. ഇരുവരുടെയും പ്രണയവും ഒരുപാട് സമയമെടുത്ത് സംഭവിച്ചതും. ഇതേക്കുറിച്ചും തുറന്നു പറച്ചിലുമായി സണ്ണി തന്നെ രംഗത്തെത്തി.
സണ്ണി ലിയോൺ പോൺതാരമായി തിളങ്ങി നിൽക്കുന്ന കാലത്താണ് വെബ്ബർ അവരെ പ്രണയിക്കുന്നത്. ഇഷ്ടമില്ലാത്തതിനാൽ താരവുമായി ഒരു ഡേറ്റ് ഒപ്പിക്കാൻ വെബ്ബറിന് ഏറെ പണിപ്പെടേണ്ടി വന്നു. ഓരോ തവണ പറയുമ്പോഴെല്ലാം എന്തെങ്കിലും ഒഴിവ് കഴിവ് പറഞ്ഞ് താരം ഒഴിഞ്ഞുമാറിയിരുന്നു. എന്നിട്ടും ഒട്ടും മടിക്കാതെ പിന്നാലെ നടന്ന ദാനിയേലിന് ഒരിക്കൽ സണ്ണിക്ക് ഡേറ്റ് നൽകേണ്ടി വന്നു.
സ്ത്രീലമ്പടൻ എന്നായിരുന്നു വെബ്ബറിനെക്കുറിച്ച് സണ്ണിയുടെ കാഴ്ചപ്പാട്. അഭിമുഖത്തിൽ തനിക്ക് ഒട്ടും ഇഷ്ടമല്ല എന്ന് ദാനിയേലിന്റെ മുഖത്ത് നോക്കി സണ്ണി പറയുകയും ചെയ്തു. ഒട്ടും ഇഷ്ടപ്പെടാത്തതിനാൽ ദാനിയേലിനെ എങ്ങിനെ ഒഴിവാക്കാം എന്നായി താരത്തിന്റെ ചിന്ത. അതിനായി ഏറെ ലേറ്റാകുക എന്ന അടവാണ് സണ്ണി പ്രയോഗിച്ചത്. എന്നാൽ ദാനിയേൽ അപ്പോഴും കാത്തിരിപ്പുണ്ടായിരുന്നു. ഏറെ വൈകി എത്തിയിട്ടും അനേകം തമാശകൾ കാത്തുവെച്ച് സണ്ണിയെ ദാനിയേൽ രസം പിടിപ്പിച്ചു. ദാനിയേലിന്റെ പെരുമാറ്റത്തിൽ ആകൃഷ്ടയായി പോയ താരത്തിന് എന്തുദ്ദേശിച്ചാണോ വൈകിയതെങ്കിൽ അത് മാറ്റി വെയ്ക്കേണ്ട അവസ്ഥയായി.
എന്നിട്ടും താരം ദാനിയേലിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ദാനിയേൽ തന്റെ പ്രണയത്തെ വിടാൻ ഒരുക്കമായിരുന്നില്ല. അദ്ദേഹം സണ്ണിയുടെ പിന്നാലെ തന്നെ നടന്നു. ഡേറ്റിന്റെ അന്നു രാത്രിയിൽ 24 റോസാപുഷ്പങ്ങളാണ് അദ്ദേഹം സണ്ണിയുടെ മുറിയിലേക്ക് അയച്ചുകൊടുത്തത്. അവരുടെ പ്രണയത്തിനായി ആറാഴ്ചയാണ് പിന്നാലെ നടക്കേണ്ടി വന്നതെന്നാണ് വെബ്ബർ ഇരുവരുടെയും പ്രണയത്തെക്കുറിച്ച് ഒരിക്കൽ പറഞ്ഞത്. നീലച്ചിത്ര രംഗത്ത് തിളങ്ങുന്ന താരമായി സണ്ണി ഉയർന്ന് നിൽക്കുന്ന കാലത്തായിരുന്നു ഇത്.
ഒരു പൊതുസുഹൃത്ത് വഴി വേഗസ്സിൽ വച്ചാണ് ഇരുവരും പ്രണയത്തിലായതെന്നും അതിന് മുമ്പ് ആറാഴ്ചയോളം ദാനിയേൽ തന്നെ പിന്തുടർന്നെന്നും പോകുന്നിടത്ത് എല്ലാം പൂക്കളും ചോക്ളേറ്റും അയച്ചു കൊടുക്കുക പതിവായിരുന്നെന്നും അത് ഏറെ പ്രിയങ്കരമായിരുന്നെന്നും സണ്ണി ഇവരുടെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കുട്ടികളെപോലെ അന്തർമുഖയും കുസൃതിയും ആയതിനാൽ സണ്ണിയെ വിശ്വസിപ്പിക്കുക ഏറെ ദുഷ്‌ക്കരമായിരുന്നു. അവളുടെ ചിരിയും പുഞ്ചിരിയും ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വെബ്ബർ പറഞ്ഞു.
മൂന്ന് വർഷത്തോളം പ്രണയിച്ച ശേഷം 2011 ലാണ് ഇവർ വിവാഹിതരായത്. അതിന് ശേഷം പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. വിവാഹം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞ് ഇപ്പോൾ ഇരുവരും ബോളിവുഡിലെ ഏറ്റവും മികച്ച ദമ്പതിമാരിൽ ഒന്നാണ്. ജീവിതത്തിൽ തന്റെ വിജയത്തിന് ഇപ്പോൾ സണ്ണിലിയോൺ എല്ലാ ക്രെഡിറ്റും നൽകുന്നത് ശക്തമായ പിന്തുണയുമായി നിൽക്കുന്ന വെബ്ബറിനാണ്.
അദ്ദേഹം മികച്ച പിന്തുണയും സംരക്ഷണയും നൽകുന്നതായി സണ്ണി പറയുന്നു. ഇന്ത്യൻ സമൂഹത്തിൽ നീലച്ചിത്ര അഭിനയം അപമാനകരമായ ഒരു പ്രൊഫഷനാണ്. എന്നാൽ തങ്ങൾ ഇപ്പോഴും നല്ല പ്രണയത്തിലാണ്. ഒരിക്കൽ താൻ പോൺ താരമാണ് എന്നതോ ഭാര്യ പോൺ താരമാണ് എന്നത് അദ്ദേഹമോ ഒരിക്കലും ഒരു പ്രശ്നമാക്കുന്നില്ല. സ്വന്തമായി നിർമ്മാണക്കമ്പനിയിൽ തങ്ങൾ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നു. സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായി എപ്പോഴും ഒരുമിച്ചിരിക്കുന്നെന്നും താരം പറയുന്നു.