- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ലൗ ജിഹാദ്' എന്ന വാക്ക് സാമുദായിക സൗഹാർദം തകർക്കാനുള്ള ബിജെപി സൃഷ്ടി; വിവാഹം ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം; അതിനെതിരെ നിയമം കൊണ്ടുവരുന്നത് ഭരണഘടന വിരുദ്ധം: അശോക് ഗെലോട്ട്
ജയ്പൂർ: ലൗ ജിഹാദ് എന്ന വാക്ക് തന്നെ രാജ്യത്തെ വിഭജിക്കാനും സാമുദായിക സൗഹാർദം തകർക്കാനുമുള്ള ബിജെപി നിർമ്മിതിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ലൗ ജിഹാദിനെതിരായ പ്രചാരണവും നിയമ നിർമ്മാണവും ബിജെപി സർക്കാറുകൾ നടപ്പാക്കുന്നതിനിടെയാണ് അശോക് ഗെഹ്ലോട്ട് തന്റെ നിലപാട് അറിയിച്ചത്.
''ലൗ ജിഹാദ് എന്ന വാക്ക് രാജ്യത്തെ വിഭജിക്കാനും സാമുദായിക സൗഹാർദം തകർക്കാനുമായി ബിജെപി നിർമ്മിച്ചതാണ്. വിവാഹമെന്ന് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെതിരെ നിയമം കൊണ്ടുവരുന്നത് ഭരണഘടന വിരുദ്ധമാണ്. ഒരു കോടതി നിയമത്തിലും അത് നിലനിൽക്കില്ല. സ്നേഹത്തിൽ ജിഹാദിന് സ്ഥാനമില്ല.
സാമുദായിക സൗഹാർദം തകർക്കുക, സാമൂഹ്യ സംഘർഷത്തിന് ഇന്ധനം നൽകുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഭരണഘടന വ്യവസ്ഥകൾ അവഗണിച്ച് പൗരന്മാരോട് യാതൊരു വിവേചനവും ഭരണകൂടം കാണിക്കരുത്'' -അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.
വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കി ഉത്തർ പ്രദേശ്, മധ്യപ്രദേശ് അടക്കമുള്ള ബിജെപി സർക്കാറുകൾ നിയമനിർമണാം നടത്തുന്നതിനിടെയാണ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ഇതിനെ രംഗത്ത് വരുന്നത്.
മറുനാടന് ഡെസ്ക്