തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് പൊലീസ് മേധാവിയുടെ സ്ഥിരീകരണം. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിലാണ് ഡിജിപി ലോക്‌നാഥ് ബ്ഹറയുടെ സ്ഥിരീകരണമുള്ളത്. ഹിന്ദു യുവതികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനകൾ കേരളത്തിൽ യാഥാർത്ഥ്യമാണ്. ഇത്തരക്കാരെ കണ്ടെത്താനും തുരത്താനും പൊലീസിൽ പ്രത്യേക വിഭാഗം തന്നെയുണ്ടെന്ന് ഡിജിപി പറയുന്നു. ലൗജിഹാദ് എന്നത് മിഥ്യയാണെന്നും വർഗ്ഗീയ പ്രചരണത്തിനുള്ള ഉപാധി മാത്രമാണെന്നും വിലയിരുത്തലുകൾ ഉയരുമ്പോഴാണ് ഡിജിപി ബെഹ്‌റയുടെ തുറന്നു പറച്ചിൽ. സിപിഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ലൗജിഹാജ് ഇല്ലെന്ന അഭിപ്രായക്കാരണ്. ഇതിനിടെയാണ് ഇടത് സർക്കാരിന്റെ അതി വിശ്വസ്തനായ ബെഹ്‌റ നിലപാടുകൾ ദേശീയ പത്രത്തോട് വിശദീകരിക്കുന്നത്.

കേരളത്തിൽ ദവാ സ്‌ക്വാഡെന്ന പേരിൽ ലൗജിഹാദ് ശക്തമാണ്. ഏറെ വർഷങ്ങളായി ഇതുണ്ട്. ഈഴവ യുവതികളെയാണ് ഇതിനായി തെരഞ്ഞെടുത്ത് ചതിക്കുഴിയിൽ വീഴുന്നതെന്നാണ് കേരളാ പൊലീസിന്റെ അതീവ രഹസ്യ റിപ്പോർട്ടിലുള്ളതെന്ന് ഇന്ത്യൻ എക്സ്‌പ്രസ് പറയുന്നു. തൃശൂരിൽ 23 പ്രൊഫഷണലുകളെ മതംമാറ്റി. പാലക്കാട് 139ഉം. കോഴിക്കോടും കണ്ണൂരും മലപ്പുറത്തും പാലക്കാടും ഇത്തരം ലൗജിഹാദ് ഇടപെടലുകൾ സജീവമാണ്. വിദ്യാഭ്യാസമുള്ള യുവതികളെയാണ് ഇതിനായി കണ്ടെത്തി ചതിക്കുഴിയിൽ വീഴ്‌ത്തുന്നത്. ദവാ എന്നാൽ മതംമാറ്റമെന്നാണ് അർത്ഥം. ഇത്തരം സ്‌ക്വാഡുകളുടെ പ്രധാന ലക്ഷ്യം സി.പി.എം അനുഭാവമുള്ള യുവതികളാണ്. പ്രൊഫഷണലുകളേയും നോട്ടമിടുന്നു. തീവ്ര ഇസ്ലാം മത ചിന്താഗതിക്കാരാണ് ഈ സ്‌ക്വാഡിലെ അംഗങ്ങളെന്നും പൊലീസ് തിരിച്ചറിയുന്നു.

ഉയർന്ന വിദ്യാഭ്യാസമുള്ള യുവാക്കളാണ് ദവാ സ്‌ക്വാഡിന്റെ പ്രത്യേക. ഇവർ ജോലിസ്ഥലത്തു നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അനുയോജ്യരെ കണ്ടെത്തി ചതിക്കുഴിയിൽ വീഴ്‌ത്തുന്നു. സോഷ്യൽ മീഡിയയിലൂടെയും ഇരകളെ കണ്ടെത്തുന്നു. സൗഹൃദത്തിൽ തുടങ്ങി യുവതികളുടെ വിശ്വാസം നേടിയെടുക്കും. അതിന് ശേഷം പ്രണയം. വിവാഹത്തിന് മതം മാറണമെന്ന ആവശ്യവും. ഇത്തരക്കാരെ സഹായിക്കാൻ ദവാ ഗ്രൂപ്പിൽ പ്രത്യേക സംവിധാനങ്ങളുമുണ്ട്. ഇതെല്ലാം ഏകോപിപ്പിക്കാൻ നേതൃത്വവും ഉണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക ടീമിനെ കേരളാ പൊലീസ് നിയോഗിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇത് ചർച്ചയായി. നേരത്തെ ഇത്തരമൊരു കൂട്ടർ ഇല്ലെന്നായിരുന്നു പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം.

ഇന്ത്യൻ എക്സ്‌പ്രസ് വാർത്തിയിൽ റിപ്പോർട്ടിലെ വിവരങ്ങൾക്കൊപ്പം ബെഹ്‌റയുടെ സ്ഥിരീകരണവും ഉണ്ട്. നേരത്തെ വിരമിച്ച ഡിജിപി സെൻ കുമാറും ലൗജിഹാദ് യാഥാർത്ഥ്യമെന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനെ സി.പി.എം ശക്തമായി എതിർക്കുകയും രാഷ്ട്രീയ ലക്ഷ്യമാണ് സെൻകുമാറിനുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡിജിപി തന്നെ ലൗജിഹാദിൽ സ്ഥിരീകരണം നടത്തുന്നത്. ഇതോടെ സെൻകുമാറിന്റെ വാക്കുകൾ ശരിയാവുകയും ചെയ്തുവെന്നാണ് വിലയിരുത്തൽ. അതിനിടെ 2009ൽ പൊലീസ് ഹൈക്കോടതിയിൽ കൊടുത്ത റിപ്പോർട്ടിന് വിരുദ്ധമാണ് പൊലീസിന്റെ ഇപ്പോഴത്തെ കണ്ടെത്തലുകൾ.

2009ൽ ലൗജിഹാദ് ശരിവയ്ക്കുന്ന തെളിവുകളൊന്നും പൊലീസിന് കിട്ടിയിട്ടില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എട്ട് കൊല്ലത്തിന് ശേഷം കേരളത്തിലെ സാഹചര്യം മാറിയെന്നാണ് പുതിയ റിപ്പോർട്ട് നൽകുന്ന സൂചന. ലൗജിഹാദിൽ ഐസിസ് ഇപടെലുകൾ പൊലീസ് കാണുന്നു. സിറിയയിൽ ആടുമെയ്‌ക്കാൻ അന്യമതസ്ഥരെ ചതിക്കുഴിയിൽ വീഴ്‌ത്തി കൊണ്ടു പോകുന്നുവെന്ന പരാതികൾ സജീവമായി. ഹാദിയ കേസിൽ ദേശീയ അന്വേഷണ ഏജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കേസ് സുപ്രീംകോടതിയിൽ നിൽക്കുമ്പോഴാണ് കേരളാ പൊലീസ് ലൗ ജിഹാദിനെ സ്ഥിരീകരിക്കുന്നത്. മലപ്പുറത്തെ സത്യസരണി പോലുള്ള മതപരിവർത്തന കേന്ദ്രങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലും കർണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന ് ലൗ ജിഹാദ് വിവാദം അങ്ങനെ പുതു തലത്തിലെത്തുന്നു.

ഈ വിവാദത്തെത്തുടർന്ന് ലൗ ജിഹാദിനെ കുറിച്ചും അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർക്കുള്ള ദേശീയ- അന്തർദ്ദേശീയ ബന്ധവും അത്തരക്കാർക്ക് മയക്കുമരുന്ന്- കൊള്ളസംഘങ്ങൾ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയിൽ നടത്തിയ സത്യവാങ് മൂലത്തിൽ ഇത്തരത്തിൽ സംഘടനകൾ കേരളത്തിൽ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കി. കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, ഭീകരപ്രവർത്തനങ്ങൾ തുടങ്ങിയ ആരോപിതമായ പ്രവർത്തനങ്ങളുമായി വിവാദ മിശ്രവിവാഹങ്ങൾക്ക് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്ന് ഡി.ജി.പി നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു എന്നാൽ ഇത്തരത്തിൽ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങൾ ഉണ്ടെന്നും ഡി.ജി.പി. നൽകിയ സത്യവാങ്മൂലത്തിൽ ഉണ്ടായിരുന്നു.

ഇതാണ് ഇപ്പോൾ പൊലീസ് തന്നെ സ്ഥിരീകരിക്കുന്നത്. 'ലൗ ജിഹാദ്' വഴി ദക്ഷിണ കർണ്ണാടകയിലെ 3000 ഹിന്ദു പെൺകുട്ടികളും കർണ്ണാടകയിലുടനീളമായി 30,000 പെൺകുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. തുടർന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കർണ്ണാടക പൊലീസ് ഔദ്യോഗിക വിശദീകരണം നൽകുകയുണ്ടായി.