- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിന് പിന്നാലെ ലൗ ജിഹാദിനെതിരെ നിയമവുമായി ഉത്തർപ്രദേശും; ശിപാർശ ആഭ്യന്തര വകുപ്പ് നിയമവകുപ്പിന് കൈമാറിയെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: മധ്യപ്രദേശിനെ പിന്നാലെ ഉത്തർപ്രദേശും ലൗ ജിഹാദിനെതിരെ ശക്തമായ നിയമം നിർമ്മിക്കുന്നു. ഇതുസംബന്ധിച്ച ശിപാർശ അഭ്യന്തര വകുപ്പ് നിയമവകുപ്പിന് കൈമാറിയെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ലൗ ജിഹാദിനെതിരെ ശക് തമായ നടപടികൾ സ്വീകരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മധ്യപ്രദേശും ലൗ ജിഹാദിനെതിരെ നിയമമുണ്ടാക്കുമെന്ന് അറിയിച്ചിരുന്നു . അഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടുത്തി നിയമമുണ്ടാക്കുമെന്ന് അറിയിച്ചത്. അഞ്ച് വർഷം വരെ ലഭിക്കാവുന്ന കുറ്റമാക്കി ലൗ ജിഹാദിനെ മാറ്റും.
അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മധ്യപ്രദേശ് സർക്കാർ അറിയിച്ചത്. മതേതരത്വത്തിൽ ഊന്നിയായിരിക്കും നിയമം പാസാക്കുകയെന്നും സർക്കാർ അറിയിച്ചിരുന്നു.
മറുനാടന് ഡെസ്ക്
Next Story