- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതം മാറിയാലെ വിവാഹം കഴിക്കൂവെന്ന് കാമുകൻ; താൽപ്പര്യമില്ലെങ്കിലും പ്രണയ തീവ്രതയിൽ കോഴിക്കോട് തെർബിയത്തുൽ ഇസ്ലാമിക് സഭയിലെത്തി മതം മാറി ഫാത്തിമയായി മാറി തനൂജ; നിക്കാഹിന് ശേഷം പർദ്ധ നിർബന്ധമാക്കി; നിയന്ത്രണങ്ങൾക്കൊപ്പം അകൽച്ചയും തുടങ്ങി; ഗൾഫിലേക്ക് കടത്താനുള്ള ശ്രമത്തെ ഐസിസിൽ ചേർക്കാനാണോ എന്ന മറുചോദ്യവുമായി നേരിട്ടതോടെ വീട്ടുതടങ്കലിലുമായി: ഈ കൊല്ലത്തുകാരിയും ലൗ ജിഹാദിന്റെ ഇരയോ?
കൊല്ലം: വിവാഹത്തിനായി നിർബന്ധിച്ച് മതം മാറ്റിയതായും ഗൾഫിലേക്ക് കടത്തി ഐസിസിൽ എത്തിക്കാൻ ശ്രമം നടത്തിയതായും ആരോപിച്ച് കൊല്ലം സ്വദേശിയായ യുവതി രംഗത്ത്. കൊല്ലം കരിക്കോട് സ്വദേശി തനൂജയാണ് ഭർത്താവായ വാഴപ്പള്ളി കഞ്ഞൻതഴ സിദാ മൻസിൽ അമാനു ദീനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് തനൂജയും അമാനു ദീനും വിവാഹിതരാകാൻ തീരുമാനിച്ചത്. എന്നാൽ തന്റെ മതമായ ഇസ്ലാം മതത്തിലേക്ക് മാറിയാൽ മാത്രമേ വിവാഹം കഴിക്കുവാൻ തയ്യാറാവൂ എന്നറിയിച്ചു. ഇതോടെ സമ്മർദ്ദത്തിലായ തനൂജ മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് അമാനു ദീനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. മകളുടെ നിർബ്ബന്ധത്തിൽ ഇതോടെ മാതാപിതാക്കളും സമ്മതം മൂളി. പിന്നീട് മതപഠനത്തിനായി തനൂജയെ അമാനു ദീനും കുടുംബവും കോഴിക്കോട് മുഖ ദാറിലുള്ള തെർബിയത്തുൽ ഇസ്ലാമിക് സഭയിലെത്തിക്കുകയും രണ്ട് മാസത്തെ പഠനത്തിനൊടുവിൽ ഫാത്തിമ തനൂജ എന്ന പേര് സ്വീകരിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹം കഴിഞ്ഞതോടെ അമാനു ദീൻ തനൂജയോടുള്ള പെരുമാറ്റത്തിൽ അകൽച്ച കാണിക
കൊല്ലം: വിവാഹത്തിനായി നിർബന്ധിച്ച് മതം മാറ്റിയതായും ഗൾഫിലേക്ക് കടത്തി ഐസിസിൽ എത്തിക്കാൻ ശ്രമം നടത്തിയതായും ആരോപിച്ച് കൊല്ലം സ്വദേശിയായ യുവതി രംഗത്ത്. കൊല്ലം കരിക്കോട് സ്വദേശി തനൂജയാണ് ഭർത്താവായ വാഴപ്പള്ളി കഞ്ഞൻതഴ സിദാ മൻസിൽ അമാനു ദീനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് തനൂജയും അമാനു ദീനും വിവാഹിതരാകാൻ തീരുമാനിച്ചത്. എന്നാൽ തന്റെ മതമായ ഇസ്ലാം മതത്തിലേക്ക് മാറിയാൽ മാത്രമേ വിവാഹം കഴിക്കുവാൻ തയ്യാറാവൂ എന്നറിയിച്ചു. ഇതോടെ സമ്മർദ്ദത്തിലായ തനൂജ മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് അമാനു ദീനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. മകളുടെ നിർബ്ബന്ധത്തിൽ ഇതോടെ മാതാപിതാക്കളും സമ്മതം മൂളി. പിന്നീട് മതപഠനത്തിനായി തനൂജയെ അമാനു ദീനും കുടുംബവും കോഴിക്കോട് മുഖ ദാറിലുള്ള തെർബിയത്തുൽ ഇസ്ലാമിക് സഭയിലെത്തിക്കുകയും രണ്ട് മാസത്തെ പഠനത്തിനൊടുവിൽ ഫാത്തിമ തനൂജ എന്ന പേര് സ്വീകരിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.
വിവാഹം കഴിഞ്ഞതോടെ അമാനു ദീൻ തനൂജയോടുള്ള പെരുമാറ്റത്തിൽ അകൽച്ച കാണിക്കുകയും ഉടൻ വിദേശത്തേക്ക് പോകുകയും ചെയ്തു. അവിടെ എത്തിയതിനും ശേഷം ഉടൻ പാസ്‌പോർട്ട് എടുക്കണമെന്നും വിദേശത്തേക്ക് വരണമെന്നും ആവശ്യപ്പെട്ടു. ഈ സമയം ഐസിസിൽ ചേർക്കാനാണോ എന്നെ അവിടേക്ക് കൊണ്ടു പോകുന്നത് എന്ന് ചോദിച്ചതോടെ അമാനുദീൻ തനൂജയെ വീട്ടിൽ നിന്നും പുറത്ത് പോകാൻ അനുവദിക്കരുത് എന്ന് മാതാപിതാക്കളോട് പറഞ്ഞു. ഇതോടെ ഒരാഴ്ചയിലധികം വീട്ടുതടങ്കലിലായിരുന്നു തനൂജ. പിന്നീട് തനൂജയുടെ വീട്ടുകാർ എത്തിയാണ് മോചിപ്പിച്ചത്.
വീട്ടിലെത്തിയ ശേഷം ഭർത്താവിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഗാർഹിക പീഡനത്തിനാണ് കേസ് നൽകിയിരിക്കുന്നത്. കൂടാതെ നഷ്ടപരിഹാരത്തിനും കേസ് നൽകിയിരിക്കുകയാണ്. ഇതിനിടയിലാണ് ഭർത്താവ് തന്നെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നും മതത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്ത് വന്നത്. തനൂജയുമായി മറുനാടൻ മലയാളി നടത്തിയ അഭിമുഖ സംഭാഷണം.
നിർബന്ധിതമായി മതപരിവർത്തനം നടത്തി എന്ന ആരോപണവുമായി രംഗത്തെത്തുവാനുള്ള കാരണം?
വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് എന്നെ നിർബ്ബന്ധിപ്പിക്കുകയായിരുന്നു. ഒരിക്കലും എന്റെ വിശ്വാസത്തിൽ നിന്നും മാറ്റുവാൻ എനിക്ക് താത്പര്യമില്ലായിരുന്നു. സ്‌നേഹിച്ച പുരുഷനെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് മുന്നിൽ എനിക്ക് മതം മാറേണ്ടി വന്നു. എന്നാൽ വിവാഹശേഷം എന്റെ ഭർത്താവ് അമാനു ദീനിൽ നിന്നും മുൻപ് ലഭിച്ച സ്‌നേഹവും പരിചരണവും ലഭിച്ചില്ല.
എപ്പോഴും എന്റെ വീട്ടുകാരെക്കൂടി ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. ഇതാണ് എന്നോട് ഗൾഫിലേക്ക് പോകാനായി പാസ്‌പോർട്ട് എടുക്കണമെന്ന് പറഞ്ഞപ്പോൾ ഐ.എസിൽ ചേർക്കാനാണോ എന്ന് ചോദിച്ചത്. ഞാൻ ഇങ്ങനെ ചോദിച്ചപ്പോഴാണ് ഭർത്താവിന്റെ വീട്ടുകാർ എന്നെ മുറിയിൽ പൂട്ടിയിട്ടത്. ഇതൊക്കെ കൂട്ടി വായിച്ചപ്പോഴാണ് എന്നെ മതം മാറ്റാനാണ് വിവാഹം കഴിച്ചത് എന്ന് മനസ്സിലായത്. ഇതാണ് എന്നെ നിർബ്ബന്ധിതമായി മതം മാറ്റി എന്ന ആരോപണവുമായി ഞാൻ രംഗത്ത് വരാനുള്ള കാരണം.
മത പഠനത്തിനായി കോഴിക്കോട് എത്തിപ്പെട്ടപ്പോൾ ഉണ്ടായ അനുഭവങ്ങൾ ?
ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത അനുഭവങ്ങളാണ് എനിക്കവിടെ നിന്നും ലഭിച്ചത്. മൂന്ന് ദിവസത്തെ മതപ്രഭാഷണം കേൾക്കണമെന്നായിരുന്നു ആദ്യ നിർദ്ദേശം. പർദ്ധയണിത്ത് രാവിലെ മുതൽ രാത്രി വരെ കേൾക്കണം. ഇതിന് ശേഷമാണ് തെർബിയത്തുൽ ഇസ്ലാമിക് സഭയിലേക്ക് കൊണ്ടു പോകുന്നത്.
എന്തൊക്കെയോ ഉരുവിട്ട് ഒരു ഉസ്താദ് എന്റെ തലയിൽ വെള്ളം തളിച്ചു. പിന്നീട് ഒരു വലിയ ഹാളിലെത്തിച്ചു. അറുപതോളം സ്ത്രീകൾ അവിടെയുണ്ടായിരുന്നു. മൂന്നു പ്രായമായ സ്ത്രീകൾ ഒഴികെ മറ്റെല്ലാവരും വിവാഹം കഴിക്കാൻ വേണ്ടി മതം മാറാൻ എത്തിയവരായിരുന്നു. നിസ്‌ക്കരിക്കാനും ഖുറാൻ വായിക്കാനുമൊക്കെ ക്ലാസ് എടുത്തു. രണ്ട് മാസത്തെ ക്ലാസിന് ശേഷമായിരുന്നു വിവാഹം.
വിവാഹശേഷം ?
നാട്ടിലെത്തിയ ശേഷം ബന്ധുക്കളെ എല്ലാം വിളിച്ചു വിവാഹ സത്ക്കാരം നടത്തി. വീട്ടിലെത്തിയ ശേഷം യാതൊരു സ്വാതന്ത്രവും എന്റെ ഭർത്താവ് നൽകിയില്ല. എപ്പോഴും പർദ്ധ ധരിക്കണം. പുരുഷന്മാരുടെ മുന്നിൽ പോകാൻ പാടില്ലാ, മൊബൈൽ ഉപയോഗിക്കാൻ പാടില്ല. തികച്ചും ഒരു ജയിൽ പോലെയായിരുന്നു. നിർബന്ധമായും അഞ്ചു നേരം നിസ്‌ക്കരിക്കണം.
എല്ലാ വെള്ളിയാഴ്ചയും പള്ളിയിലെ പ്രഭാഷണം കേൾക്കണം. വിവാഹ ശേഷമാണ് അറിഞ്ഞത് ഇവർ മുജാഹിദ് കാരാണെന്ന്. ഞാൻ കണ്ടിട്ടുള്ള മുസ്ലീങ്ങളെക്കാളും വളരെ കർക്കശമായ ആചാരാനുഷ്ടാനങ്ങൾ . എന്റെ ഭാഗ്യം മൂലം അവിടെ നിന്നും രക്ഷപെടാൻ പറ്റി.
ഇപ്പോൾ ഭർത്താവിനെതിരെ എന്ത് പരാതിയാണ് നൽകിയിരിക്കുന്നത്?
എന്നെ വീട്ടുതടങ്കലിൽ വച്ചതിനും ഗാർഹിക പീഡനം നടത്തിയതിനും ജീവനാംശം തരണമെന്നും കാട്ടിയാണ് പരാതി നൽകിയത്. എന്നാൽ നിർബന്ധിതമായി മതം മാറ്റിയതിനെതിരെ ഞാൻ കോടതിയിൽ മറ്റൊരു കേസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ്.
തനൂജ എന്ന പേര് ഫാത്തിമ തനൂജ എന്ന് അവർ മാറ്റി. ഭർത്താവിൽ നിന്നും പൂർണമായും ബന്ധം വേർപെടുത്താനുള്ള ശ്രമത്തിലാണ് ഞാൻ. എന്റെ വിശ്വാസത്തിലേക്ക് ഞാൻ മടങ്ങിയെത്തി. എനിക്ക് പറ്റിയ പോലെ ഒരു പെൺകുട്ടിക്കും ഇത്തരത്തിൽ ചതിവ് പറ്റരുത്.