- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് സ്‌ക്രീനിൽ ആയിരങ്ങൾക്ക് മുമ്പിൽ സർക്കാർ ചെലവിൽ സമ്പൂർണ്ണ നീല ചിത്രം; മണിക്കൂറുകൾ ക്യൂ നിന്നിട്ടും ഇടി കൂടിയിട്ടും സീറ്റ് കിട്ടാത്തവർക്ക് നിരാശ; ലൗ കണ്ട് തലമറച്ച് പോയവർ അനവധി
തിരുവനന്തപുരം: നീലച്ചിത്രങ്ങൾക്ക് നിരോധനമുള്ള നാടാണ് ഇവിടം. നീല ചിത്രങ്ങൾ പ്രദശിപ്പിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരും. എന്നാൽ ചലച്ചിത്രമേളയിൽ ഈ സ്ഥിതിക്ക് മാറ്റം വരും. ഉത്തമ സൃഷ്ടികളുടെ കൂട്ടത്തിൽ ഇത്തരം സിനിമകളുമെത്തും. ഈ സിനിമകൾ കാണാൻ ആളുകളുടെ ഇടിയും ഉണ്ടാകും. ഇത്തരം കാഴ്ചകൾ സമ്മാനിച്ച് തന്നെയാണ് ഇത്തവണത്തേയും ഫിലി
തിരുവനന്തപുരം: നീലച്ചിത്രങ്ങൾക്ക് നിരോധനമുള്ള നാടാണ് ഇവിടം. നീല ചിത്രങ്ങൾ പ്രദശിപ്പിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരും. എന്നാൽ ചലച്ചിത്രമേളയിൽ ഈ സ്ഥിതിക്ക് മാറ്റം വരും. ഉത്തമ സൃഷ്ടികളുടെ കൂട്ടത്തിൽ ഇത്തരം സിനിമകളുമെത്തും. ഈ സിനിമകൾ കാണാൻ ആളുകളുടെ ഇടിയും ഉണ്ടാകും. ഇത്തരം കാഴ്ചകൾ സമ്മാനിച്ച് തന്നെയാണ് ഇത്തവണത്തേയും ഫിലിം ഫെസ്റ്റിവൽ അവസാനിക്കുന്നത്. അങ്ങനെ ലൗവായി ഇത്തവണത്തെ താരം. പടം കണ്ടിറങ്ങിയവരിൽ പലരും മുഖം മറിച്ച് തീയേറ്റർ വിടുകയും ചെയ്തു. ത്രിഡി എഫക്ടിൽ സെക്‌സ് സിനിമ കണ്ട് തൃപ്തരായി അവർ തീയേറ്റർ വിട്ടു.
ലൗവിന്റെ പ്രദർശനത്തിനു മുൻപു യുദ്ധസമാനമായിരുന്നു നിശാഗന്ധി തിയേറ്റർ പരിസരം. റോഡിലേക്കെത്തിയ നീണ്ട ക്യൂ വൈകിട്ട് ഏഴിനു തന്നെ എന്താണു സംഭവിക്കാൻ പോകുന്നതെന്നു തെളിയിച്ചു. ക്യൂവിൽ നിന്ന ചിലർ നാടൻപാട്ടും മറ്റുമായി സമയം കളഞ്ഞു. ബുനധാഴ്ച രാത്രി 10.30നു നിശാഗന്ധിയിലാണു ചിത്രത്തിന്റെ പ്രദർശനം നിശ്ചയിച്ചിരുന്നതെങ്കിലും 10.45ഓടെയാണു ചിത്രം തുടങ്ങിയത്. രണ്ടു ദിവസം മുൻപ് അറുപതു ശതമാനം റിസർവേഷൻ ഫുള്ളായ ചിത്രത്തിന്റെ അവശേഷിക്കുന്ന നാൽപ്പതു ശതമാനത്തിനായി വൈകിട്ട് ഏഴു മുതൽ ഡെലിഗേറ്റുകൾ തിക്കിത്തിരക്കി.
ചിത്രം കാണാനുള്ള നിര വൈകിട്ടോടെ കനകക്കുന്നിന്റെ ഗേറ്റ് കടന്നു റോഡിൽ എത്തി. മറ്റു സിനിമകൾ കഴിഞ്ഞു പുറത്തിറങ്ങിയവരും നിശാഗന്ധിയിലേക്കു വച്ചുപിടിച്ചതോടെ ഇവിടെ പൂരത്തിനുള്ള ആളായി. അങ്ങനെ ആളുകളും കാര്യം തിരിക്കി. നിശാഗന്ധിയിലെ നീല ചിത്രത്തിന്റെ കഥ ഡിലിഗേറ്റുകളല്ലാത്ത സാധാരണക്കാരും അറിഞ്ഞു. പാസില്ലാത്തതിനാൽ ചിത്രം കാണാനുള്ള അവരുടെ മോഹം നടന്നില്ല. ചിത്രം കാണാനായി ഡെലിഗേറ്റുകളെ കയറ്റിത്തുടങ്ങിയതോടെ ഉന്തും തള്ളും ബഹളവും തുടങ്ങി. ചിലർ ഇടയിലൂടെ കയറിയതു ബഹളത്തിനു കാരണമായി.
1200 സീറ്റുകൾ ഉള്ള നിശാഗന്ധിയിൽ ചിത്രം കാണാൻ എത്തിയത് മൂന്നിരട്ടി ആളുകൾ. തള്ളും ബഹളവും കൂക്കുവിളിയും ഒക്കെയായി കാര്യങ്ങൾ കൈവിട്ടുപോയി.എന്നാൽ പൊലീസും വൊളന്റിയർമാരും സംയമനത്തോടെ ഇടപെു. ഡെലിഗേറ്റുകളുടെ ഉന്തിലും തള്ളിലും ചിലർക്കു നിസാര പരുക്കുപറ്റി. ഒടുവിൽ സിനിമ തുടങ്ങി. അകത്തു കയറാൻ സാധിക്കാത്തവർ വീണ്ടും പ്രദർശിപ്പിക്കുന്നത് കാണാമെന്ന് കരുതി മടങ്ങി. എന്നാൽ രമ്യയിലെ അടുത്ത പ്രദർശനത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ. ലാത്തി ചാർജ്ജും വേണ്ടി വരേണ്ട സാഹചര്യം അവിടേയും ഉണ്ടായി.
ഫ്രാൻസിൽ നിന്നുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നതു ഗസ്സ്പർ നോവേ ആണ്. ത്രീഡി ആയതിനാൽ ലൗവിന്റെ കലാവിരുന്നുകൾ കൂടുതൽ ഭംഗിയാകുമെന്ന് കരുതിയായിരുന്നു തള്ളൽ. രണ്ടേകാൽ മണിക്കൂർ ഡെലിഗേറ്റുകളെ ഇക്കിളിപ്പെടുത്തിയും ശ്വാസംമുട്ടിച്ചും നിശാഗന്ധിയിലെ സ്‌ക്രീനിൽ 'ലവ്' മിന്നിമറഞ്ഞു. പ്രദർശനത്തിനിടയിൽ ചിത്രത്തിലെ നഗ്‌നതാപ്രദർശനം അധികമായതോടെ ചിലരൊക്കെ തിയറ്റർ വിട്ടിറങ്ങി. എന്നാലും മണിക്കൂറുകൾ ക്യൂ നിന്നു പിടിച്ചെടുത്ത സീറ്റിലിരുന്നു പൂർണമായും ചിത്രം കണ്ടവരാണു ഭൂരിപക്ഷവും.
ചിത്രം കണ്ടതിനു ശേഷം ഇത്തരം ചിത്രങ്ങളാണോ മേളയിൽ പ്രദർശിപ്പിക്കേണ്ടതെന്നു ചോദിച്ചവരെ മറ്റുള്ളവർ കളിയാക്കി. മേളയുടെ ചിത്രമെന്നു ചിലർ ലൗവിനെ വിശേഷിപ്പിച്ചു. അങ്ങനെ ലൗവായിരുന്നു ഇത്തവണത്തെ താരം.