സെലിബ്രിറ്റികളായ പ്രണയിനികളുടെ കാര്യം കഷ്ടം തന്നെയാണ്. പാപ്പരാസികളുടെയും ക്യാമറ കണ്ണുകളെയും ഒക്കെ വെട്ടിച്ച് അല്പം സ്വകാര്യത കണ്ടെത്തണമെങ്കിൽ കഷ്ടപ്പാട് തന്നെയാണ്. അത്തരമൊരു അവസ്ഥയിൽ കഴിഞ്ഞ ദിവസം പെട്ടുപോയ പ്രണയജോഡികളാണ് വിരാട് കോഹ് ലിയും അനുഷ്‌ക ശർമയും.

ഇരുവരുംപുതുവർഷം ആഘോഷിക്കാനായി വിദേശത്തേക്ക് പറക്കാനായി എയർ പോർട്ടിലെത്തിയപ്പോൾ ക്യാമറാ കണ്ണിൽ കുടുങ്ങുകയായിരുന്നു. വിദേശ യാത്ര തിരിക്കുന്ന ഇവരെ മുംബൈ വിമനത്താവളത്തിൽ വച്ചാണ് മാദ്ധ്യമങ്ങൾ കണ്ടത്.എവിടേക്കാണ് യാത്രയെന്ന് വെളിപ്പെടുത്തിയില്ല.എന്നാൽ ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുകയാണ്.

ഈ വർഷം ചില പൊതുപരിപാടികളിൽ ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരം കാണാനും അനുഷ്‌കയും വിരാടും ഒരുമിച്ചെത്തിയിരുന്നു.