- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനെ കൊന്ന് കഷണങ്ങളാക്കി പ്രധാന ഭാഗങ്ങൾ ഫ്രീസറിൽ സൂക്ഷിച്ച ശേഷം ബാക്കി ഭാഗങ്ങൾ വീടിന്റെ പല ഭാഗങ്ങളിൽ കെട്ടിത്തൂക്കിയിട്ടു; സെക്‌സ് ഗെയിം അതിര് വിട്ടപ്പോൾ ഒരു യുവതി ചെയ്തത്
റഷ്യയിടെ 21 കാരിയായ യുവതി അനസ്താഷ്യ വൺഗിന തന്റെ കാമുകനായ 24 കാരൻ ഡിമിതി സിൻകെയ്ചിനെ കൊന്ന് കഷണങ്ങളാക്കി പ്രധാന ഭാഗങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ബാക്കി വരുന്ന ശരീരഭാഗങ്ങൾ വൺഗിന വീടിന്റെ പല ഭാഗങ്ങളിൽ കെട്ടിത്തൂക്കിയിടുകയും ചെയ്തു. സെക്‌സ് ഗെയിം അതിര് വിട്ടതിനെ തുടർന്നാണ് യുവതി ഈ പൈശാചിക കൃത്യം നിർവഹിച്ചിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഒരു സെക്‌സ് ഗെയിമിനിടെ താൻ കാമുകനെ കൊന്നുവെന്ന കാര്യം കാമുകി സമ്മതിച്ചിട്ടുമുണ്ട്. ഡിമിതിയെ കൊന്ന ശേഷം ശരീരം കഷണങ്ങളാക്കുന്നതിനായി അടുക്കളയിലെ വലിയ കത്തിയായിരുന്നു വൺഗിന ഉപയോഗിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. കാമുകന്റെ തല, ലൈംഗിക അവയവം, വിരലുകൾ, തുടങ്ങിയവയായിരുന്നു ഫ്രീസറിൽ സൂക്ഷിച്ചിരുന്നത്. ഒറിയോളിലുള്ള തന്റെ ഫ്‌ളാറ്റിൽ വച്ചായിരുന്നു മുൻ പൊലീസുകാരനും കോൺസ്‌ക്രിപ്റ്റ് സോൽജ്യറുമായ ഡിമിതിയെ , വൺഗിന കൊന്നതെന്ന് അന്വേഷകർ കണ്ടെത്തിയിരുന്നു. ഇറച്ചിക്കടയിൽ മാസം കെട്ടിത്തൂക്കുന്നത് പോലെയായിരുന്നു ചില ശരീര ഭാഗങ്
റഷ്യയിടെ 21 കാരിയായ യുവതി അനസ്താഷ്യ വൺഗിന തന്റെ കാമുകനായ 24 കാരൻ ഡിമിതി സിൻകെയ്ചിനെ കൊന്ന് കഷണങ്ങളാക്കി പ്രധാന ഭാഗങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ബാക്കി വരുന്ന ശരീരഭാഗങ്ങൾ വൺഗിന വീടിന്റെ പല ഭാഗങ്ങളിൽ കെട്ടിത്തൂക്കിയിടുകയും ചെയ്തു. സെക്‌സ് ഗെയിം അതിര് വിട്ടതിനെ തുടർന്നാണ് യുവതി ഈ പൈശാചിക കൃത്യം നിർവഹിച്ചിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഒരു സെക്‌സ് ഗെയിമിനിടെ താൻ കാമുകനെ കൊന്നുവെന്ന കാര്യം കാമുകി സമ്മതിച്ചിട്ടുമുണ്ട്.
ഡിമിതിയെ കൊന്ന ശേഷം ശരീരം കഷണങ്ങളാക്കുന്നതിനായി അടുക്കളയിലെ വലിയ കത്തിയായിരുന്നു വൺഗിന ഉപയോഗിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. കാമുകന്റെ തല, ലൈംഗിക അവയവം, വിരലുകൾ, തുടങ്ങിയവയായിരുന്നു ഫ്രീസറിൽ സൂക്ഷിച്ചിരുന്നത്. ഒറിയോളിലുള്ള തന്റെ ഫ്‌ളാറ്റിൽ വച്ചായിരുന്നു മുൻ പൊലീസുകാരനും കോൺസ്‌ക്രിപ്റ്റ് സോൽജ്യറുമായ ഡിമിതിയെ , വൺഗിന കൊന്നതെന്ന് അന്വേഷകർ കണ്ടെത്തിയിരുന്നു. ഇറച്ചിക്കടയിൽ മാസം കെട്ടിത്തൂക്കുന്നത് പോലെയായിരുന്നു ചില ശരീര ഭാഗങ്ങൾ തന്റെ അപാർട്ട്‌മെന്റിന് ചുറ്റിലുമായി വൺഗിന കെട്ടിത്തൂക്കിയിരുന്നത്.
എന്നാൽ തന്റെ കാമുകനെ കൊന്നുവെന്ന കാര്യം വൺഗിന തുടക്കത്തിൽ നിഷേധിക്കുകയായിരുന്നു ചെയ്തിരുന്നത്. അദ്ദേഹത്തെ തന്റെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നായിരുന്നു വൺഗിനയുടെ ഭാഷ്യം. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിൽ വൺഗിന കുറ്റം സമ്മതിക്കുകയായിരുന്നു. ബിഡിഎസ്എം സെക്‌സ് ഗെയിമിനിടെയായിരുന്നു ഡിമിതി കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതക വിവരം മനസിലായ ഒരു അയൽക്കാരൻ ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഡിമിതിയുടെ ശരീര ഭാഗങ്ങൾ ഹൂക്‌സുകൾക്ക് മേൽ തൂക്കിയിട്ട നിലയിൽ താൻ കാണുകയായിരുന്നുവെന്നാണ് അയൽക്കാരൻ പറയുന്നത്.
വൺഗിനയുടെ സഹോദരി കെസെനിയ ഈ വിവരം പൊലീസുകാരനായ തങ്ങളുടെ അച്ഛനെ അറിയിക്കുകയും അദ്ദേഹം ഈ വിവരം അധികൃതരെ അറിയിക്കുകയുമായിരുന്നു. വൺഗിനയുടെ വിവാഹം കഴിഞ്ഞ ഉടൻ അവരുടെ ഭർത്താവ് സംശയകരമായ സാഹചര്യത്തിൽ മരിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ മരണ ശേഷം വൺഗിന ഒന്നര വർഷം സൈക്യാട്രിക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ പിന്നീട് അവരെ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇവരെ സൈക്യാട്രിക് ടെസ്റ്റുകൾക്ക് വിധേയയാക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അതിനിടെ കൊലപാതക അന്വേഷണം തുടരുന്നുമുണ്ട്. വൺഗിനയും ഡിമിതിയും ബിഡിഎസ്എം ഗെയിമിന്റെ ആരാധകരായിരുന്നുവെന്നാണ് അയൽക്കാർ വെളിപ്പെടുത്തുന്നത്.