- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു; മിഷേൽ കാർട്ടർ മനപ്പൂർവമല്ലാത്ത നരഹത്യക്ക് ഉത്തരവാദിയെന്ന് കോടതി; 20-കാരിയെ കാത്തിരിക്കുന്നത് 20 വർഷം തടവ്
ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ തുടർച്ചയായി അയച്ച കാമുകി, കാമുകന്റെ മരണത്തിനുത്തരവാദിയാണെന്ന് കോടതി. 2014-ൽ 18-കാരനായ കോൺറാഡ് റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകി മിഷേൽ കാർട്ടറിന് പങ്കുണ്ടെന്ന് കോടതി വിധിച്ചു. ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ തുടർച്ചയായി അയച്ചതുവഴി മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ഉത്തരവാദിയാണ് 20-കാരിയായ മിഷേലെന്നാണ് കോടതിയുടെ നിരീക്ഷണം. 20 വർഷത്തോളം തടവുശിക്ഷ വിധിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടതോടെ മിഷേൽ കോടതിമുറിയിൽ തളർന്നുവീണു. 2014 ജൂലൈ 12-നാണ് കോൺറാഡ് ആത്മഹത്യ ചെയ്യുന്നത്. മസാച്ചുസറ്റ്‌സിലെ ഫെയർഹാവനിൽ തന്റെ പിക്കപ്പ് വാനിൽ നിറയെ കാർബൺ മോണോക്‌സൈഡ് നിറച്ചശേഷം അതിനുള്ളിലിരുന്ന് ജീവനൊടുക്കുകയായിരുന്നു കോൺറാഡ്. ഇയാൾ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നറിഞ്ഞിട്ടും ആരെയെങ്കിലും സഹായത്തിന് വിളിക്കാൻ കൂടി മിഷേൽ ശ്രമിച്ചില്ലെന്നും മസാച്ചുസറ്റ്‌സ് ജഡ്ജി ലോറൻസ് മോണിസ് പറഞ്ഞു. തനിക്ക് വാനിലിരിക്കാൻ പേടിയാണെന്ന് കോൺറാഡ് പറഞ്ഞിട്ടും അവിടെത്തന്നെ തുടരാൻ മിഷേൽ നിർബന്ധിച
ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ തുടർച്ചയായി അയച്ച കാമുകി, കാമുകന്റെ മരണത്തിനുത്തരവാദിയാണെന്ന് കോടതി. 2014-ൽ 18-കാരനായ കോൺറാഡ് റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകി മിഷേൽ കാർട്ടറിന് പങ്കുണ്ടെന്ന് കോടതി വിധിച്ചു. ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ തുടർച്ചയായി അയച്ചതുവഴി മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ഉത്തരവാദിയാണ് 20-കാരിയായ മിഷേലെന്നാണ് കോടതിയുടെ നിരീക്ഷണം. 20 വർഷത്തോളം തടവുശിക്ഷ വിധിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടതോടെ മിഷേൽ കോടതിമുറിയിൽ തളർന്നുവീണു.
2014 ജൂലൈ 12-നാണ് കോൺറാഡ് ആത്മഹത്യ ചെയ്യുന്നത്. മസാച്ചുസറ്റ്‌സിലെ ഫെയർഹാവനിൽ തന്റെ പിക്കപ്പ് വാനിൽ നിറയെ കാർബൺ മോണോക്‌സൈഡ് നിറച്ചശേഷം അതിനുള്ളിലിരുന്ന് ജീവനൊടുക്കുകയായിരുന്നു കോൺറാഡ്. ഇയാൾ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നറിഞ്ഞിട്ടും ആരെയെങ്കിലും സഹായത്തിന് വിളിക്കാൻ കൂടി മിഷേൽ ശ്രമിച്ചില്ലെന്നും മസാച്ചുസറ്റ്‌സ് ജഡ്ജി ലോറൻസ് മോണിസ് പറഞ്ഞു.
തനിക്ക് വാനിലിരിക്കാൻ പേടിയാണെന്ന് കോൺറാഡ് പറഞ്ഞിട്ടും അവിടെത്തന്നെ തുടരാൻ മിഷേൽ നിർബന്ധിച്ചു. ഇതൊക്കെ തീർത്തും നിരുത്തവരവാദപരമായ നടപടികളായിപ്പോയെന്ന് കോടതി നിരീക്ഷിച്ചു. ട്രക്കിൽനിന്ന് പുറത്തിറങ്ങൂവെന്ന നിസാരമായൊരു വാചകം പറഞ്ഞിരുന്നെങ്കിൽ കോൺറാഡിന് ജീവൻ നഷ്ടപ്പെടുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഓഗസ്റ്റ് മൂന്നിനാണ് മിഷേലിനുള്ള ശിക്ഷ കോടതി വിധിക്കുക.
ആത്മഹത്യ ചെയ്യുന്നതിന് കോൺറാഡ് വളരെയേറെ ഗവേഷണങ്ങൾ നടത്തിയിരുന്നു. ഇതിനൊക്കെ കൂടെനിന്നത് മിഷേലാണ്. അപകടം അറിഞ്ഞിട്ടും അതിൽനിന്ന് പിന്തിരിപ്പിക്കാൻ അവർ തയ്യാറായിലല്ല. ട്രക്കിനുള്ളിൽ വിഷപ്പുക നിറഞ്ഞപ്പോഴും അവിടെത്തന്നെയിരിക്കാനും മിഷേൽ ആവശ്യപ്പെട്ടു. ഇതൊക്കെയാണ് മരണത്തിനിടയാക്കിയത്. അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് മിഷേലിന് രക്ഷപ്പെടാനാവില്ലെന്ന് ബ്രിസ്റ്റോൾ ജുവനൈൽ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ ജഡ്ജി പറഞ്ഞു. വിധി പ്രസ്താവിക്കുന്ന ഓഗസ്റ്റ് മൂന്നുവരെ മിഷേലിനെ കോടതി ജാമ്യത്തിൽവിട്ടു.
കോടതിയുടെ പരാമർശങ്ങളെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മിഷേൽ കേട്ടത്. ഇടയ്ക്ക് അവർ കോടതിമുറിയിൽ തളർന്നുവീഴുകയും ചെയ്തു. വിധി പ്രസ്താവി്ക്കുന്നതുവരെയുള്ള കാലയളവിൽ ഫേസ്‌ബുക്ക് ഉപയോഗിക്കാനോ മറ്റ് സമൂഹമാധ്യമങ്ങളിൽ പ്രവേശിക്കാനോ പാടില്ലെന്ന് കോടതി വ്യക്തമാക്കി. കോൺറാഡിന്റെ കുടുംബവുമായും ബന്ധപ്പെടരുതെന്നും നിർദേശിച്ചിട്ടുണ്ട്. കോടതി നടപടികളിൽ കോൺറാഡിന്റെ അച്ഛൻ കോൺറാഡ് റോയ് ജൂനിയർ നന്ദി പ്രകടിപ്പിച്ചു.