- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംതൃപ്തിക്കുവേണ്ടി കാമുകിയുടെ ലൈംഗികാവയവത്തിലേക്ക് നിറയൊഴിച്ചു; കാമുകനെ പത്തുവർഷത്തേക്ക് ശിക്ഷിച്ച് മാഞ്ചസ്റ്റർ കോടതി
ലണ്ടൻ: ലൈംഗികഭാവന പൂർണമാക്കുന്നതിന് കാമുകിയുടെ ലൈംഗികാവയവത്തിലേക്ക് നിറയൊഴിച്ച 47-കാരനെ ലണ്ടനിലെ മാഞ്ചസ്റ്റർ കോടതി പത്തുവർഷത്തേക്ക് ശിക്ഷിച്ചു. ഡേവിഡ് ജെഫേഴ്‌സാണ് ലൈംഗികകബന്ധത്തിനൊടുവിൽ കൈത്തോക്കുകൊണ്ട് വെടിയുതിർത്തത്. തോക്ക് കടത്തി ആസ്വദിക്കുന്നതിനിടെ അറിയാതെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ കാമുകി അത്ഭുതകരമായി രക്ഷപ്പെട്ടു. മാഞ്ചസ്റ്ററിലെ ബ്രിട്ടാനിയ ഹോട്ടലിൽവച്ചാണ് സംഭവമുണ്ടായത്. സംഭവത്തെത്തുടർന്ന് ഹോട്ടലിൽനിന്ന് രക്ഷപ്പെട്ട ഡേവിഡ് ജെഫേഴ്‌സിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വെടിയേറ്റ് മൂത്രാശയവും ഗർഭപാത്രവുമടക്കമുള്ള ആന്തരികാവയവയങ്ങൾ തകർന്നെങ്കിലും കാമുകിക്ക് ജീവൻ തിരിച്ചുകിട്ടി. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്‌പോർട്ടിൽ മാനേജരായി ജോലി ചെയ്തിരുന്ന ഈ യുവതി തന്നെയാണ് ഹോട്ടലിൽ മുറിയെടുത്ത് ജെഫേഴ്‌സിനെ വിളിച്ചുവരുത്തിയത്. ലൈംഗികസംതൃപ്തിക്കായി തോക്കുപയോഗിക്കുകയെന്നത് ഇരുവരുടെയും ഫാന്റസിയായിരുന്നു. തനിക്ക് ലീഡ്‌സ് റെയിൽവേ സ്റ്റേഷനിലെ വെതേഴ്‌സ്പൂൺ പബ്ബിന്റെ ടോയ്
ലണ്ടൻ: ലൈംഗികഭാവന പൂർണമാക്കുന്നതിന് കാമുകിയുടെ ലൈംഗികാവയവത്തിലേക്ക് നിറയൊഴിച്ച 47-കാരനെ ലണ്ടനിലെ മാഞ്ചസ്റ്റർ കോടതി പത്തുവർഷത്തേക്ക് ശിക്ഷിച്ചു. ഡേവിഡ് ജെഫേഴ്‌സാണ് ലൈംഗികകബന്ധത്തിനൊടുവിൽ കൈത്തോക്കുകൊണ്ട് വെടിയുതിർത്തത്. തോക്ക് കടത്തി ആസ്വദിക്കുന്നതിനിടെ അറിയാതെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ കാമുകി അത്ഭുതകരമായി രക്ഷപ്പെട്ടു.
മാഞ്ചസ്റ്ററിലെ ബ്രിട്ടാനിയ ഹോട്ടലിൽവച്ചാണ് സംഭവമുണ്ടായത്. സംഭവത്തെത്തുടർന്ന് ഹോട്ടലിൽനിന്ന് രക്ഷപ്പെട്ട ഡേവിഡ് ജെഫേഴ്‌സിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വെടിയേറ്റ് മൂത്രാശയവും ഗർഭപാത്രവുമടക്കമുള്ള ആന്തരികാവയവയങ്ങൾ തകർന്നെങ്കിലും കാമുകിക്ക് ജീവൻ തിരിച്ചുകിട്ടി. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്‌പോർട്ടിൽ മാനേജരായി ജോലി ചെയ്തിരുന്ന ഈ യുവതി തന്നെയാണ് ഹോട്ടലിൽ മുറിയെടുത്ത് ജെഫേഴ്‌സിനെ വിളിച്ചുവരുത്തിയത്.
ലൈംഗികസംതൃപ്തിക്കായി തോക്കുപയോഗിക്കുകയെന്നത് ഇരുവരുടെയും ഫാന്റസിയായിരുന്നു. തനിക്ക് ലീഡ്‌സ് റെയിൽവേ സ്റ്റേഷനിലെ വെതേഴ്‌സ്പൂൺ പബ്ബിന്റെ ടോയ്‌ലറ്റിൽനിന്നാണ് തോക്ക് കിട്ടിയതെന്ന് ജെഫേഴ്‌സ് പറഞ്ഞു. അതുകിട്ടിയപ്പോൾ, ഫാന്റസി പൂർത്തിയാക്കാമെന്ന് കരുതി. അത് അപകടമാവുകയും ചെയ്തു. കാമുകി രക്തത്തിൽകുളിച്ച് കിടക്കുമ്പോൾ, റിസപ്ഷനിലേക്ക് വിളിച്ച് സഹായമഭ്യർഥിച്ചത് ജെഫേഴ്‌സാണ്. ജീവനക്കാരെത്തുംമുമ്പേ അയാൾ സ്ഥലംവിടുകയും ചെയ്തു.
ഹോട്ടൽ അധികൃതർ പെട്ടെന്നുതന്നെ യുവതിയെ മാഞ്ചസ്റ്റർ റോയൽ ഇൻഫേമറി ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. അടിവയറ്റിൽനിന്ന് ഒന്നിലേറെ വെടിയുണ്ടകൾ കണ്ടെടുത്തു. വധശ്രമത്തിനും ആയുധം അനധികൃതമായി കൈവശംവെച്ചതിനുമാണ് ജെഫേഴ്‌സിനെതിരെ കോടതി കേസെടുത്തത്. യുവതിയുടെ ആവശ്യപ്രകാരമാണ് താൻ തോക്ക് ഉപയോഗിച്ചതെന്നും കൈ അറിയാതെ തട്ടി വെടിയുതിർക്കുകയായിരുന്നുവെന്നും ജെഫേഴ്‌സ് പറഞ്ഞു.