- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെക്കൊണ്ടുമാത്രം തൃപ്തിവരാത്ത കാമുകനെ കണ്ടെത്തി വിവരം അറിയിച്ചു; കാമുകനും ഭർത്താവിനുമൊപ്പം ഒരേ വീട്ടിൽ താമസിച്ച് മുമ്പോട്ട്; ഒരു വിചിത്ര ജീവിതത്തിന്റെ കഥ
വിവാഹിതയായി പത്തുവർഷം പിന്നിട്ടപ്പോഴാണ് ഭർത്താവുമാത്രം പോരെന്ന തോന്നൽ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ അനീറ്റ കസീഡിക്കുണ്ടായത്. മറ്റു പുരുഷന്മാരുമായി ശാരീരികബന്ധത്തിലേർപ്പെടണമെന്ന ആഗ്രഹം അവരിൽ കലശലായി. ഭർത്താവിനുപുറമെ, മറ്റൊരാളുമായി അത്തരമൊരു ബന്ധം സാധിക്കുമോ എന്ന സംശയം അവർക്കാദ്യമുണ്ടായിരുന്നു. ഒടുവിൽ, മനസ്സിലുള്ളത് അവർ ഭർത്താവ് മാർക്കിനോടുതന്നെ പറഞ്ഞു. ഒരുവർഷം മുമ്പ് അനീറ്റ ഫേസ്‌ബുക്കിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ഭർത്താവും കുട്ടികൾക്കും മറ്റൊരാൾക്കുമൊപ്പം നിൽക്കുന്ന തന്റെ ചിത്രം. സുഹൃത്തുക്കളും ബന്ധുക്കളും ആരാണാ അപരിചിതൻ എന്നു ചോദിച്ചപ്പോൾ, അനീറ്റ സധൈര്യം പറഞ്ഞു. 'എന്റെ കാമുകൻ'. അനീറ്റ ഇപ്പോൾ ജീവിക്കുന്നത് മാർക്കിനൊപ്പം മാത്രമല്ല, കാമുകൻ ആന്ദ്രേയ്‌ക്കൊപ്പം കൂടിയാണ്. മൂവരും ഒരേ വീട്ടിൽ. തന്റെ ജീവിതത്തിലെ രണ്ട് പുരുഷന്മാരെയും ഒരേപോലെ സന്തോഷിപ്പിച്ച് അനീറ്റ പുതിയ ജീവിതം കണ്ടെത്തി. വളരെ യാഥാസ്ഥിതികമായ കുടുംബമായിരുന്നു തങ്ങളുടേതെന്ന് അനീറ്റ പറയുന്നു. പലകാര്യങ്ങളിലും താനിപ്പോഴും യാഥാസ്ഥിതികയു
വിവാഹിതയായി പത്തുവർഷം പിന്നിട്ടപ്പോഴാണ് ഭർത്താവുമാത്രം പോരെന്ന തോന്നൽ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ അനീറ്റ കസീഡിക്കുണ്ടായത്. മറ്റു പുരുഷന്മാരുമായി ശാരീരികബന്ധത്തിലേർപ്പെടണമെന്ന ആഗ്രഹം അവരിൽ കലശലായി. ഭർത്താവിനുപുറമെ, മറ്റൊരാളുമായി അത്തരമൊരു ബന്ധം സാധിക്കുമോ എന്ന സംശയം അവർക്കാദ്യമുണ്ടായിരുന്നു. ഒടുവിൽ, മനസ്സിലുള്ളത് അവർ ഭർത്താവ് മാർക്കിനോടുതന്നെ പറഞ്ഞു.
ഒരുവർഷം മുമ്പ് അനീറ്റ ഫേസ്‌ബുക്കിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ഭർത്താവും കുട്ടികൾക്കും മറ്റൊരാൾക്കുമൊപ്പം നിൽക്കുന്ന തന്റെ ചിത്രം. സുഹൃത്തുക്കളും ബന്ധുക്കളും ആരാണാ അപരിചിതൻ എന്നു ചോദിച്ചപ്പോൾ, അനീറ്റ സധൈര്യം പറഞ്ഞു. 'എന്റെ കാമുകൻ'. അനീറ്റ ഇപ്പോൾ ജീവിക്കുന്നത് മാർക്കിനൊപ്പം മാത്രമല്ല, കാമുകൻ ആന്ദ്രേയ്‌ക്കൊപ്പം കൂടിയാണ്. മൂവരും ഒരേ വീട്ടിൽ. തന്റെ ജീവിതത്തിലെ രണ്ട് പുരുഷന്മാരെയും ഒരേപോലെ സന്തോഷിപ്പിച്ച് അനീറ്റ പുതിയ ജീവിതം കണ്ടെത്തി.
വളരെ യാഥാസ്ഥിതികമായ കുടുംബമായിരുന്നു തങ്ങളുടേതെന്ന് അനീറ്റ പറയുന്നു. പലകാര്യങ്ങളിലും താനിപ്പോഴും യാഥാസ്ഥിതികയുമാണ്. എന്നാൽ, മൂന്നുവർഷം മുമ്പാണ് ഇത്തരമൊരു ആഗ്രഹം തന്നിലുണർന്നത്. മറ്റൊരാളുമായി ശരീരം പങ്കിടണമെന്ന ആഗ്രഹം വന്നപ്പോൾ, അത് ഭർത്താവിനോട് തുറന്നുപറയാൻ തന്നെ തീരുമാനിച്ചു. മാർക്കിന് അത് ആദ്യം ഉൾക്കൊള്ളാനായില്ല. ഭാര്യയുടെ ആത്മാർഥത നന്നായറിയുന്ന മാർക്ക് ഒടുവിലത് അംഗീകരിച്ചു.
തന്റെയും മാർക്കിന്റെയും ലൈംഗിക ജീവിതത്തിനോ ദാമ്പത്യ ജീവിതത്തിനോ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്ന് അനീറ്റ പറയുന്നു. മാർക്കിന്റെ അംഗീകാരം കിട്ടിയതോടെ, കാമുകനെ തിരയലായി പിന്നീടുള്ള ദൗത്യം. വളരെ ശ്രമകരമായ ദൗത്യമായിരുന്നു അതെന്ന് അനീറ്റ പറയുന്നു. കുടുംബത്തെ നിലനിർത്തിക്കൊണ്ടുതന്നെ ഒരു ബന്ധം കണ്ടെത്തേണ്ടിയിരുന്നു. തുടക്കത്തിൽ കണ്ടെത്തിയവരെയൊന്നും സ്വീകരിക്കാനായില്ല.
ഒടുവിൽ രണ്ടുവർഷം മുമ്പാണ് ഒരു ഡേറ്റിങ് വെബ്‌സൈറ്റിലൂടെ ആന്ദ്രെയെ അനീറ്റ കണ്ടെത്തിയത്. ലൈംഗിക താത്പര്യം മാത്രമല്ല ആന്ദ്രെയെ കണ്ടെത്തിയതിന് പിന്നിലെന്ന് അവർ പറയുന്നു. ഒരുതരം വൈകാരികമായ പിന്തുണകൂടിയാണ് പുതിയ ബന്ധത്തിലൂടെ തനിക്ക് ലഭിക്കുന്നത്. തനിക്കും മാർക്കിനും ആന്ദ്രെയ്ക്കും ഇഷ്ടമുള്ള പൊതു കാര്യങ്ങളേറെയുണ്ടെന്ന് അനീറ്റ പറയുന്നു. അതുകൊണ്ടുതന്നെ ബന്ധത്തിൽ ഇതേവരെ ഇസ്വാരസ്യങ്ങളുമുണ്ടായിട്ടില്ല.
അനീറ്റയും ആന്ദ്രെയും ഡേറ്റിങ് തുടങ്ങി ഒമ്പതുമാസത്തിനുശേഷമാണ് മാർക്കുമായി കൂടിക്കാഴ്ച നടത്തിയത്. അനീറ്റയുടെ മക്കളെ ആന്ദ്രെ കാണുന്നത് ഒരുവർഷത്തിനുശേഷവും. തന്റെയും മാർക്കിന്റെയും ആന്ദ്രെയുടെയും ജീവിതത്തെ ആസ്പദമായി അനീറ്റ കസീഡി എുതിയ ആപ്പിറ്റൈറ്റ് എന്ന പുസ്തകം ഇപ്പോൾത്തന്നെ ഏറെ ചർച്ച വിഷയമായിട്ടുണ്ട്. ഒന്നിലേറെ പങ്കാളികളുമൊത്തുള്ള ജീവിതത്തെ എങ്ങനെ ലോകം കാണുന്നുവെന്നത് ഈ പുസ്തകം ചർച്ച ചെയ്യുന്നു.