- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബാംഗങ്ങൾ പ്രാർത്ഥനയ്ക്ക് പോയ സമയത്ത് പെൺകുട്ടി കാമുകനെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു; പ്രണയ സല്ലാപത്തിനിടെ അച്ഛൻ വന്നതോടെ ബാൽക്കണിയിൽ നിന്നും ചാടി യുവാവിന് ഗുരുതര പരിക്ക്
ഷാർജ: പ്രണയ വിവശനായി കാമുകിയെ കാണാനെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കാമുകിയെ കാണാൻ ഫ്‌ളാറ്റിലെത്തി പ്രണയസല്ലാപം നടത്തുന്നതിനിടെ പെൺകുട്ടിയുടെ അച്ഛൻ എത്തിയതോടെ ചാടിയ യുവാഗ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. 19 കാരനായ യുവാവിനാണ് ദാരുണാനുഭവം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടംബാംഗങ്ങൾ പ്രാർത്ഥനയ്ക്ക് പോയ സമയത്ത് പെൺകുട്ടി യുവാവിനെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രണ്ടു മണിക്കൂറിനു ശേഷം പെൺകുട്ടിയുടെ പിതാവ് അപ്രതീക്ഷിതമായി സ്ഥലത്തെത്തിയതാണ് യുവാവിനെ ഇത്തരമൊരു സാഹസത്തിലേയ്ക്ക് നയിച്ചത്. പെൺകുട്ടിയുടെ പിതാവ് വാതിലിൽ മുട്ടിയതോടെ പുറത്തിറങ്ങാൻ മാർഗ്ഗമില്ലാതിരുന്ന യുവാവ് വീടിന്റെ ബാൽക്കണിയിൽ ഒളിക്കുകയായിരുന്നു. എന്നാൽ, പിതാവ് തന്നെ പിന്തുടരുകയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് താഴയ്ക്കേ് ചാടുകയായിരുന്നു. 'താഴേയ്ക്ക് ചാടി രക്ഷപെടുക
ഷാർജ: പ്രണയ വിവശനായി കാമുകിയെ കാണാനെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കാമുകിയെ കാണാൻ ഫ്‌ളാറ്റിലെത്തി പ്രണയസല്ലാപം നടത്തുന്നതിനിടെ പെൺകുട്ടിയുടെ അച്ഛൻ എത്തിയതോടെ ചാടിയ യുവാഗ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. 19 കാരനായ യുവാവിനാണ് ദാരുണാനുഭവം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടംബാംഗങ്ങൾ പ്രാർത്ഥനയ്ക്ക് പോയ സമയത്ത് പെൺകുട്ടി യുവാവിനെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രണ്ടു മണിക്കൂറിനു ശേഷം പെൺകുട്ടിയുടെ പിതാവ് അപ്രതീക്ഷിതമായി സ്ഥലത്തെത്തിയതാണ് യുവാവിനെ ഇത്തരമൊരു സാഹസത്തിലേയ്ക്ക് നയിച്ചത്.
പെൺകുട്ടിയുടെ പിതാവ് വാതിലിൽ മുട്ടിയതോടെ പുറത്തിറങ്ങാൻ മാർഗ്ഗമില്ലാതിരുന്ന യുവാവ് വീടിന്റെ ബാൽക്കണിയിൽ ഒളിക്കുകയായിരുന്നു. എന്നാൽ, പിതാവ് തന്നെ പിന്തുടരുകയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് താഴയ്ക്കേ് ചാടുകയായിരുന്നു. 'താഴേയ്ക്ക് ചാടി രക്ഷപെടുകയാണ്' എന്നുള്ള യുവാവിന്റെ വാട്സാപ്പ് മെസേജ് പെൺകുട്ടിയുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
30 മിനിട്ടോളം ബാൽക്കണിയിൽ കാത്തു നിന്ന ശേഷമാണ് യുവാവ് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.