- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിവർപൂൾ ക്ലബ്ബും ചെൽസി ക്ലബ്ബും മലയാളത്തിൽ ഓണം ആശംസിച്ചോ? മനോരമ വാർത്ത ഹിറ്റായി; ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടെത്താനാവാതെ ആരാധകർ
ലണ്ടൻ: ഇന്ത്യയിലെ ഫുട്‌ബോൾ ഭ്രാന്തന്മാരിൽ നല്ലൊരു ശതമാനവും മലയാളികളാണ്. ഈ മലയാളികളുടെ ഇഷ്ട ക്ലബ്ബുകളിൽ മുമ്പിൽ തന്നെയാണ് ലിവർപൂളും ചെൽസിയും. ഇങ്ങനെ മലയാളത്തിൽ ഇഷ്ടംപോലെ ആരാധകരുള്ള ക്ലബ്ബുകൾ മലയാളികൾക്ക് ഓണാശംസകൾ നേർന്നാൽ എങ്ങനെയിരിക്കും? അതും മലയാളത്തിൽ..! ആവേശം വാനോളം ഉയരുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഇന്നലെ മലയാളികൾക
ലണ്ടൻ: ഇന്ത്യയിലെ ഫുട്‌ബോൾ ഭ്രാന്തന്മാരിൽ നല്ലൊരു ശതമാനവും മലയാളികളാണ്. ഈ മലയാളികളുടെ ഇഷ്ട ക്ലബ്ബുകളിൽ മുമ്പിൽ തന്നെയാണ് ലിവർപൂളും ചെൽസിയും. ഇങ്ങനെ മലയാളത്തിൽ ഇഷ്ടംപോലെ ആരാധകരുള്ള ക്ലബ്ബുകൾ മലയാളികൾക്ക് ഓണാശംസകൾ നേർന്നാൽ എങ്ങനെയിരിക്കും? അതും മലയാളത്തിൽ..! ആവേശം വാനോളം ഉയരുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഇന്നലെ മലയാളികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് ചെൽസിയും ലിവർപൂളും ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയതോടെ കടുത്ത അമ്പരപ്പിലായിരുന്നു മലയാളികൾ. സത്യമാണോ അതോ മിഥ്യയാണോ എന്ന് വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥ. ഇക്കാര്യം മനോരമ അടക്കമുള്ള മാദ്ധ്യമങ്ങളിൽ വാർത്തയാകുക കൂടി ചെയ്തതോടെ മലയാളികൾ ശരിക്കും ആശയക്കുഴപ്പത്തിലായിരുന്നു. ഇതോടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് എതെന്ന സംശയം തന്നെ ഉടലെടുത്തു.
കഴിഞ്ഞ രണ്ടു വർഷമായി ലിവർപൂൾ ക്ലബ് ഇത്തരത്തിൽ ആശംസകൾ നേർന്നിരുന്നുവെന്നാണ് വിവരം. ഈ പരീക്ഷണത്തോട് ഇത്തവണ ചെൽസി കൂടി അനുകൂലമായെന്ന വിധത്തിലായിരുന്നു വാർത്തകൾ. ഇതോടെ ഓണസദ്യയിലെ പാൽപ്പായസത്തിനൊപ്പം അട പ്രഥമൻ കൂടി കിട്ടിയ ആവേശമാണ് സോഷ്യൽ മീഡിയയിൽ ഫുട്‌ബോൾ ആരാധകർ പങ്കു വച്ചത്. അതേസമയം എല്ലാ വർഷവും മുടക്കമില്ലാതെ ഓണാശംസകൾ പങ്കു വെയ്ക്കാൻ ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബുകൾ തയ്യാറാകുന്നത് വിശ്വസനീയമോ എന്ന ചിന്തയ്ക്കും ബലമേറുകയാണ്. ഇനി ഈ ആശംസകൾ യഥാർത്ഥ്യമെങ്കിൽ അടുത്ത വർഷം മാഞ്ചസ്റ്റർ യുണൈറ്റഡും ബിർമിങ്ഹം സിറ്റി യും ഒക്കെ ആശംസകളുമായി എത്തിയേക്കും എന്ന് തോന്നിപ്പിക്കും വിധമാണ് ലിവർപൂളിന്റെയും ചെൽസിയുടെയും ഓണാശംസകളെ ലോക മലയാളികൾ വരവേറ്റിരിക്കുന്നത്. രണ്ടു വർഷം മുൻപ് ലിവർപൂൾ ക്ലബ് നടത്തിയ ഓണാശംസകൾ ഒരു ഞെട്ടലോടെയാണ് മലയാളികൾ കേട്ടതെങ്കിൽ ഇത്തവണ രണ്ടു ക്ലബുകൾ ഒന്നിച്ചു ആശംസ നേരന്നപ്പോൾ ഞെട്ടലിനു പകരം ആവേശമായിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിജയികളായ ചെൽസി തങ്ങളുടെ ടീമിന്റെ വിജയ ആഘോഷം പങ്കിടുന്ന ചിത്രത്തിൽ ഹാപ്പി ഓണം എന്ന് രേഖപ്പെടുത്തിയാണ് ആശംസ നേർന്നത്. വിഷിങ്ങ് ആൾ കേരലൈറ്റ്‌സ് എ വെരി ഹാപ്പി ഓണം എന്ന് ചെൽസി പോസ്റ്റ് ചെയ്തതോടെ ഓണം എന്തെന്ന് കേട്ടിട്ട് കൂടിയില്ലാത്ത ആരാധകരും പോസ്റ്റിനു പിന്തുണയുമായി ലൈക്കുകളും ഷെയറുകളും നല്കി തുടങ്ങി. ഇതേ സമയം ലിവർപൂളിന്റെ ഫേസ്‌ബുക്ക് പേജിൽ മലയാളത്തിൽ തന്നെ ടൈപ് ചെയ്തു ഓണാശംസ എത്തി. ഇന്നലെ പുലർച്ചെ തന്നെ ലിവർപൂൾ ക്ലബ് ഓണശംസയുമായി എത്തിയെങ്കിൽ വൈകുന്നേരത്തോടെയാണ് ചെല്‌സി ആശംസ പോസ്റ്റ് ചെയ്തത്. ലിവർപൂളിന്റെ പോസ്റ്റിനു ആയിരങ്ങൾ ആണ് കുറഞ്ഞ സമയത്തിനുള്ളിൽ ഷെയറും ലൈകും നൽകി പിന്തുണയുമായി രംഗത്ത് വന്നത്. ലിവർപൂൾ എഫ് സി തങ്ങളുടെ ഇന്ത്യൻ പേജിലാണ് ഓണാശംസകൾ അറിയിച്ചത്.
ലിവർപൂൾ ക്ലബിലെ എലവരുടെയും ഓണാശംസ എന്നാണ് പോസ്റ്റിൽ പ്രത്യേകം എഴുതിയിരിക്കുന്നത്. പോസ്റ്റുകൾ എത്തിയതോടെ മലയാളികളും വിട്ടു കൊടുക്കാൻ തയ്യാറായില്ല. കേരളം ലോക കപ്പ് ഫുട്‌ബോൾ കളിക്കാൻ യോഗ്യത നേടുന്ന മട്ടിലാണ് ആവേശം അതിര് വിട്ടു കമന്റുകളായി പറന്നത്. ചിലരൊക്കെ, ഹെന്റെ മാവേലി, നിങ്ങൾ ഇന്റർനാഷണൽ ലെവലിൽ പോപ്പുലർ ആയല്ലോ എന്നുവരെ കാച്ചി വിട്ടു. കുട്ടി മാമാ ഞങ്ങൾ ഞെട്ടി മാമ എന്നും ഒക്കെ സ്ഥിരം നമ്പരുകളും ആയി പലരും എത്തിയപ്പോൾ ഈ ഫെസ്ബുക്കുകളുടെ ആധികാരികത ചോദ്യം ചെയ്തും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം ചെൽസിയുമായി ബന്ധമുള്ള മലയാളികൾ വല്ലവരുമാണോ എന്ന വിധത്തിലുള്ള സംശയങ്ങളും ചിലർ ഉയർത്തുന്നുണ്ട്.
രണ്ടു വർഷം മുൻപ് ലിവർപൂൾ ഫുട്‌ബോൾ ക്ലബ് മലയാളത്തിൽ ഓണ ആശംസകൾ നല്കിയപ്പോഴും ഒരു തരം അവിശ്വസനീയതയോടെയാണ് ലോക മലയാളി സമൂഹം അതിനെ വരവേറ്റത്. എന്നാൽ അന്നത്തെ പോസ്റ്റ് പിന്നീട് ഫേസ്‌ബുക്ക് തന്നെ സ്ഥിരീകരിച്ചിരുന്നു. അതിനാൽ ഇത്തവണ ഉണ്ടായ ആശംസകളും വ്യാജ പ്രൊഫൈലിൽ നിന്നല്ല എന്ന് വിശ്വസിക്കാൻ ആണ് കൂടുതൽ മലയാളികളും തയ്യാറാകുന്നത്. ലോക ഫുട്‌ബോൾ ചരിത്രത്തില തന്നെ ആദ്യമായിട്ടാണ് 2013 ലിൽ ലിവർപൂൾ എഫ് സി ഓണാശംസ നൽകിയപ്പോൾ, ഒരു ഫുട്‌ബോൾ ക്ലബ് തികച്ചും പ്രാദേശികമായ ഒരു ഉത്സവത്തിന് ആശംസ നേരുന്ന പതിവ് ആരംഭിച്ചത്.
അതേസമയം ഐഎസ്എൽ ആരംഭിച്ചതോടെ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് യൂറോപ്യന്മാരുടെ പോലും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇംഗ്ലീഷ്പ്രീമിയർ ലീഗിൽകളിച്ച കളിക്കാരും മലയാളക്കരയിൽ കളിക്കാനെത്തി. ഇതൊക്കെ മാദ്ധ്യമങ്ങളിൽവാർത്ത ആയതോടെ കേരളത്തിന്റെ ഫുട്‌ബോൾ കമ്പം ലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ പ്രതിഫലനമാണോ സോഷ്യൽമീഡിയയിൽ ഉണ്ടായതെന്ന് സംശയിക്കുന്നവരും കുറവല്ല.