- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീയെന്റെ റാണിയാകാമോ' ? 2000 അടി ഉയരത്തിൽ വച്ച് മുട്ടുകുത്തി നിന്ന് വിവാഹാഭ്യർത്ഥന നടത്തുന്ന സ്നേഹനിധിയായ കാമുകന്റെ ചിത്രങ്ങൾ മനസു നിറയ്ക്കുന്നത് ! മനോഹരമായ കാഴ്ച്ച ഫോട്ടോഗ്രാഫർ മാത്യു ഡിപ്പൽ പകർത്തിയ ശേഷം സമൂഹ മാധ്യമം ചിത്രം സ്വീകരിച്ചത് ഇരു കൈയും നീട്ടി ; കമിതാക്കളാരെന്നറിയാനുള്ള അന്വേഷണത്തിൽ ഡിപ്പൽ
യുഎസ്: പ്രണയിക്കുന്നവർക്കും പ്രണയം തുറന്ന് പറയാൻ ആഗ്രഹിക്കുന്നവർക്കും ഏറെ സന്തോഷം പകരുന്ന കൗതുകമുണർത്തുന്ന വാർത്തയാണ് ഇപ്പോൾ അമേരിക്കയിലെ യോസ്‌മൈറ്റ് നാഷണൽ പാർക്കിൽ നിന്നും വരുന്നത്. 2000 അടി ഉയരത്തിൽ ടാഫ്റ്റ് പോയന്റിൽ നിന്നുകൊണ്ട് തന്റെ 'ജീവിതത്തിന്റെ റാണിയാകാൻ' പ്രണയിനിയെ ക്ഷണിക്കുന്ന കാമുകന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. വ്യത്യസ്തമായ രീതിയിലൂടെ പ്രണയിനിയുടെ മനസിൽ കയറിയ കാമുകൻ ഏവരുടേയും ആരാധനാപാത്രമായി കഴിഞ്ഞു. രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള വ്യൂ പോയിന്റിന് മുകളിൽ മുട്ടു കുത്തി നിൽക്കുന്ന കാമുകന്റെ ചിത്രം ഫോട്ടോഗ്രാഫറായ മാത്യൂ ഡിപ്പൽ ക്യാമറയിൽ പകർത്തിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ആ കമിതാക്കളാരെന്നറിയാൻ ചിത്രം സമൂഹ മാധ്യമങ്ങളിലിട്ടതിന് പിന്നാലെ നിമിഷങ്ങൾക്കുള്ളിൽ സംഗതി വൈറലായിരുന്നു. എന്നാൽ ചിത്രത്തിലെ യുവാവും യുവതിയും ആരെന്നുള്ള തിരച്ചിലിലാണ് ഫോട്ടോഗ്രാഫർ. ഒക്ടോബർ ആറിന് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമ്പോഴാണ് ഇരുപത്തിനാലുകാരനായ മാത്യൂ ഡിപ്പലിന്റെ കണ്ണി
യുഎസ്: പ്രണയിക്കുന്നവർക്കും പ്രണയം തുറന്ന് പറയാൻ ആഗ്രഹിക്കുന്നവർക്കും ഏറെ സന്തോഷം പകരുന്ന കൗതുകമുണർത്തുന്ന വാർത്തയാണ് ഇപ്പോൾ അമേരിക്കയിലെ യോസ്‌മൈറ്റ് നാഷണൽ പാർക്കിൽ നിന്നും വരുന്നത്. 2000 അടി ഉയരത്തിൽ ടാഫ്റ്റ് പോയന്റിൽ നിന്നുകൊണ്ട് തന്റെ 'ജീവിതത്തിന്റെ റാണിയാകാൻ' പ്രണയിനിയെ ക്ഷണിക്കുന്ന കാമുകന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. വ്യത്യസ്തമായ രീതിയിലൂടെ പ്രണയിനിയുടെ മനസിൽ കയറിയ കാമുകൻ ഏവരുടേയും ആരാധനാപാത്രമായി കഴിഞ്ഞു.
രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള വ്യൂ പോയിന്റിന് മുകളിൽ മുട്ടു കുത്തി നിൽക്കുന്ന കാമുകന്റെ ചിത്രം ഫോട്ടോഗ്രാഫറായ മാത്യൂ ഡിപ്പൽ ക്യാമറയിൽ പകർത്തിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ആ കമിതാക്കളാരെന്നറിയാൻ ചിത്രം സമൂഹ മാധ്യമങ്ങളിലിട്ടതിന് പിന്നാലെ നിമിഷങ്ങൾക്കുള്ളിൽ സംഗതി വൈറലായിരുന്നു. എന്നാൽ ചിത്രത്തിലെ യുവാവും യുവതിയും ആരെന്നുള്ള തിരച്ചിലിലാണ് ഫോട്ടോഗ്രാഫർ.
ഒക്ടോബർ ആറിന് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമ്പോഴാണ് ഇരുപത്തിനാലുകാരനായ മാത്യൂ ഡിപ്പലിന്റെ കണ്ണിൽ ഈ കമിതാക്കൾ പെടുന്നത്. വ്യക്തമല്ലെങ്കിലും ദൂരെ നിന്നും ആ അപൂർവ നിമിഷം അദ്ദേഹം ക്യാമറയിൽ പകർത്തി. അതിനു ശേഷം 17നാണ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഫേസ്‌ബുക്കിലും ട്വിറ്ററിലും നിരവധി പേർ ഷെയർ ചെയ്ത ചിത്രത്തിനു താഴെയുള്ള കമന്റുകളിൽ നിന്നു പോലും ആരാണ് ആ കമിതാക്കൾ എന്നതിനു സൂചന ലഭിക്കുന്നില്ല.അവരെ കണ്ടെത്താനാകുമെന്നു ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും ഇതുവരെ സാധിക്കാത്തതിൽ അത്ഭുതമുണ്ടെന്നും ഫോട്ടോഗ്രാഫർ ഡിപ്പൽ പറയുന്നു.