- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ കാലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പുറപ്പെട്ട യുവതിയും കൂടെപോയ സഹോദരിയും പയ്യന്നൂരിൽ പിടിയിൽ; ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമാണെന്ന് സൂചന; സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴരുതെന്ന് ആവർത്തിച്ച് പൊലീസ്
കാസർകോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എറണാകുളം സ്വദേശിയായ കാമുകന്റെ അരികിലേക്ക് നാടുവിടാൻ എത്തിയ യുവതിയെയും ഒപ്പം ചേർന്ന സഹോദരിയെയും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് പിടികൂടി.പരിയാരം സി പോയിലിലെ ഇരുപത്തൊന്ന്കാരിയും പത്തൊമ്പത് വയസ്സുള്ള സഹോദരിമാരാണ് വീട്ടുകാർ അറിയാത്ത നാട്ടിൽ നിന്നും മുങ്ങിയത്. ഇരുവരെയും കാണാതായതോടെ ബന്ധുക്കൾ പരിഹാരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പയ്യന്നൂർ പൊലീസിന്റെ സഹായത്തോടെ ഇരുവരെയും കഴിഞ്ഞദിവസം പിടികൂടുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ ബാഗുമായി കാണപ്പെട്ട ഇരുവരെയും ചോദ്യം ചെയ്തശേഷം പൊലീസ് പരിയാരം സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ തീവണ്ടി സർവീസ് തുടങ്ങിയ സാഹചര്യത്തിൽ ലോക്ഡോൺ സമയത്ത് പ്രണയിച്ച് കാമുകനെ തേടി എറണാകുളത്തേക്കുള്ള യാത്രയിൽ സഹോദരിയെയും കൂട്ടുകയായിരുന്നു. ഈ സംഭവത്തിലും ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്നാണ് പ്രാഥമിക സൂചന. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ പ്രണയ കെണിയിൽപെടുത്തി കണ്ണൂർ കാസർകോട് ജില്ലകളിലെ പെൺകുട്ടികളെ ചതിച്ചു കുഴിയിൽ ചാടിക്കുന്ന മയക്കുമരുന്ന് കഞ്ചാവ് മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നതായി സൂചനകൾ പുറത്തു വന്നിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് പെൺകുട്ടികളുടെ ഫോട്ടോകളും മറ്റും തരപ്പെടുത്തിയ ശേഷം റിസോർട്ടുകളിൽ എത്തിക്കുന്ന യുവതികളടക്കമുഉള്ള വൻ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. പൊലീസ് ജാഗ്രത നിർദ്ദേശം നൽകുമ്പോഴും ഇത്തരം റിപ്പോർട്ടുകൾ വർധിക്കയാണ്