- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കളെ വയോധികസദനത്തിലാക്കുന്ന മക്കൾ അറിയാൻ; പ്രായമായ അമ്മയെ സന്തോഷിപ്പിക്കാൻ കഴിഞ്ഞ 20 വർഷമായി മരിച്ചു പോയ മകളുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന മകന്റെ കഥ
ബീജിങ്: പ്രായമായി കഴിഞ്ഞാൽ മാതാപിതാക്കൾ മക്കൾക്ക് ഭാരമായി മാറുന്ന വാർത്തകളാണ് ദിനം പ്രതി പുറത്ത് വരുന്നത്. എന്നാൽ ലോകത്തിലെ എല്ലാ മക്കൾക്കും മാതൃകയാവുകയാണ് ചൈനയിലെ ഗുവാങ്‌സി റീജിയണിലെ ഈ പൊന്നുമകൻ. മകൾ മരിച്ചതിനെ തുടർന്ന് മാനസിക വിഭ്രാന്തിയുടെ വക്കിലെത്തിയ അമ്മയെ സന്തോഷിപ്പിക്കാൻ കഴിഞ്ഞ 20 വർഷമായി മകളുടെ വേഷം അണിഞ്ഞ് അമ്മയ്ക്ക് മുമ്പിലെത്തുകയാണ് ഈ മകൻ. മകളുടെവേഷത്തിലെത്തിയ മകനെകണ്ടപ്പോൾ അമ്മയ്ക്ക് സന്തോഷമായി ഇതോടെ പുരുഷ വേഷം പൂർണമായും ഉപേക്ഷിച്ച് സ്ത്രീവേഷം സ്ഥിരമാക്കുക ആയിരുന്നു ഈ മനുഷ്യൻ. മകളുടെ വേഷമണിഞഅഞ തന്നെ കണ്ടപ്പോൾ അമ്മയുടെ ആരോഗ്യത്തിൽ മെച്ചമുണ്ടായി. ഇതിനാൽ മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് പോലും ആലോചിക്കാതെ സ്ത്രീവേഷം പതിവാക്കുക ആയിരുന്നു. തന്റെ 15മത്തെ വയസ്സു മുതലാണ് ഈ മകൻ സഹോദരിയെ പോലെ വസ്ത്രം ധരിച്ച് അമ്മയുടെ മുൻപിലെത്തുന്നത്. അമ്മയെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനും സഹോദരി മരിച്ചിട്ടില്ലെന്ന് വരുത്തി തീർക്കാനുമാണ് താൻ ഇത്തരത്തിൽ വസ്ത്രം ധരിച്ച് അമ്മയുടെ മുൻപിൽ എത്തിയിരു
ബീജിങ്: പ്രായമായി കഴിഞ്ഞാൽ മാതാപിതാക്കൾ മക്കൾക്ക് ഭാരമായി മാറുന്ന വാർത്തകളാണ് ദിനം പ്രതി പുറത്ത് വരുന്നത്. എന്നാൽ ലോകത്തിലെ എല്ലാ മക്കൾക്കും മാതൃകയാവുകയാണ് ചൈനയിലെ ഗുവാങ്‌സി റീജിയണിലെ ഈ പൊന്നുമകൻ. മകൾ മരിച്ചതിനെ തുടർന്ന് മാനസിക വിഭ്രാന്തിയുടെ വക്കിലെത്തിയ അമ്മയെ സന്തോഷിപ്പിക്കാൻ കഴിഞ്ഞ 20 വർഷമായി മകളുടെ വേഷം അണിഞ്ഞ് അമ്മയ്ക്ക് മുമ്പിലെത്തുകയാണ് ഈ മകൻ.
മകളുടെവേഷത്തിലെത്തിയ മകനെകണ്ടപ്പോൾ അമ്മയ്ക്ക് സന്തോഷമായി ഇതോടെ പുരുഷ വേഷം പൂർണമായും ഉപേക്ഷിച്ച് സ്ത്രീവേഷം സ്ഥിരമാക്കുക ആയിരുന്നു ഈ മനുഷ്യൻ. മകളുടെ വേഷമണിഞഅഞ തന്നെ കണ്ടപ്പോൾ അമ്മയുടെ ആരോഗ്യത്തിൽ മെച്ചമുണ്ടായി. ഇതിനാൽ മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് പോലും ആലോചിക്കാതെ സ്ത്രീവേഷം പതിവാക്കുക ആയിരുന്നു.
തന്റെ 15മത്തെ വയസ്സു മുതലാണ് ഈ മകൻ സഹോദരിയെ പോലെ വസ്ത്രം ധരിച്ച് അമ്മയുടെ മുൻപിലെത്തുന്നത്. അമ്മയെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനും സഹോദരി മരിച്ചിട്ടില്ലെന്ന് വരുത്തി തീർക്കാനുമാണ് താൻ ഇത്തരത്തിൽ വസ്ത്രം ധരിച്ച് അമ്മയുടെ മുൻപിൽ എത്തിയിരുന്നതെന്ന് ഈ മകൻ പറയുന്നു.
തെരുവിൽ ഫ്ളൂട്ട് വായിച്ചാണ് അമ്മയ്ക്കും തനിക്കുമുള്ള വരുമാന മാർഗ്ഗം ഈ മകൻ ഉണ്ടാക്കുന്നത്. ഇതുവരെ വിവാഹിതനാകാത്ത ഈ മകന്റെ ജീവിതം അമ്മയുടെ ചുറ്റുമാണ്. ലോകത്തിലെ ഏറ്റവും നല്ല മകനാണ് ഇതെന്നാണ് എല്ലാവരും ഇപ്പോൾ പറയുന്നത്.