- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി വിധി മാനിക്കാതെ നഴ്സുമാരുടെ 'ശമ്പളം വിഴുങ്ങി' ആർച്ച് ബിഷപ്പ് സൂസപാക്യം മേൽനോട്ടം നൽകുന്ന ജൂബിലി ആശുപത്രി; യോഗ്യതയില്ലാത്ത കന്യാസ്ത്രീയെ നഴ്സുമാരെ വിരട്ടി നിർത്താൻ നഴ്സിങ് സൂപ്രണ്ടാക്കിയെന്നും ആക്ഷേപം; വർഷങ്ങളുടെ പ്രവൃത്തി പരിചയം ഉള്ളവരുടേയും ശമ്പളം വെട്ടുന്നത് അറിയാത്തമട്ടിൽ സഭ
തിരുവനന്തപുരം: കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി) അദ്ധ്യക്ഷനായ ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ മേൽനോട്ടത്തിലുള്ള തലസ്ഥാനത്തെ ജൂബിലി മെമോറിയൽ ആശുപത്രിയിൽ ശമ്പള വർധനവ് ആവശ്യപ്പെട്ട നഴ്സുമാർക്ക് പീഡനവും ഭീഷണിയും. ശമ്പള വർധനവ് ആവശ്യപ്പെടുന്ന നഴ്സുമാരെ വിരട്ടിനിർത്താനായി, യോഗ്യതയില്ലാത്ത കന്യാസ്ത്രീയെ നഴ്സിങ്ങ് സൂപ്രണ്ടായി നിയമിച്ചെന്ന ആക്ഷേപവും ഉയരുന്നു. എന്ത് സംഭവിച്ചാലും ശമ്പളം കൂട്ടി തരില്ലെന്നും വേണ്ടി വന്നാൽ കായികമായി നേരിടുമെന്നുമാണ് സൂപ്രണ്ടിന്റെ ഭീഷണിയെന്നാണ് പരാതി. 98 നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. സാമൂഹിക മാനുഷിക പരിഗണനകളെകുറിച്ച് വാ തോരാതെ സംസാരിക്കുന്ന സഭയുടെ കീഴിലെ ആുപത്രിയിലാണ് ഇത്തരം പീഡനങ്ങൾ നടക്കുന്നത്. അഞ്ചും ആറും വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് പോലും അഞ്ചക്ക ശമ്പളം ഇന്നും ഒരു സ്വപ്നം മാത്രമാണ്. ഇവിടെ ഏഴര വർഷമായി ജോലി ചെയ്യുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു നഴ്സ് പറഞ്ഞത് ഒരു മാസം അവർക്ക് ലഭിക്കുന്ന ശമ്പളം വെറും 9000 രൂപ മാത്രമാണ് എന്നാണ്. തുച്ഛമായ ശമ്
തിരുവനന്തപുരം: കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി) അദ്ധ്യക്ഷനായ ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ മേൽനോട്ടത്തിലുള്ള തലസ്ഥാനത്തെ ജൂബിലി മെമോറിയൽ ആശുപത്രിയിൽ ശമ്പള വർധനവ് ആവശ്യപ്പെട്ട നഴ്സുമാർക്ക് പീഡനവും ഭീഷണിയും. ശമ്പള വർധനവ് ആവശ്യപ്പെടുന്ന നഴ്സുമാരെ വിരട്ടിനിർത്താനായി, യോഗ്യതയില്ലാത്ത കന്യാസ്ത്രീയെ നഴ്സിങ്ങ് സൂപ്രണ്ടായി നിയമിച്ചെന്ന ആക്ഷേപവും ഉയരുന്നു. എന്ത് സംഭവിച്ചാലും ശമ്പളം കൂട്ടി തരില്ലെന്നും വേണ്ടി വന്നാൽ കായികമായി നേരിടുമെന്നുമാണ് സൂപ്രണ്ടിന്റെ ഭീഷണിയെന്നാണ് പരാതി.
98 നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. സാമൂഹിക മാനുഷിക പരിഗണനകളെകുറിച്ച് വാ തോരാതെ സംസാരിക്കുന്ന സഭയുടെ കീഴിലെ ആുപത്രിയിലാണ് ഇത്തരം പീഡനങ്ങൾ നടക്കുന്നത്. അഞ്ചും ആറും വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് പോലും അഞ്ചക്ക ശമ്പളം ഇന്നും ഒരു സ്വപ്നം മാത്രമാണ്. ഇവിടെ ഏഴര വർഷമായി ജോലി ചെയ്യുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു നഴ്സ് പറഞ്ഞത് ഒരു മാസം അവർക്ക് ലഭിക്കുന്ന ശമ്പളം വെറും 9000 രൂപ മാത്രമാണ് എന്നാണ്.
തുച്ഛമായ ശമ്പളം നൽകിയിട്ടും പീഡനവും ഭീഷണികളും സഹിച്ച് പലരും ജോലിക്ക് വരുന്നത് ജീവിക്കാൻ വേറെ മാർഗങ്ങളില്ലാത്തതുകൊണ്ടാണ്. മക്കളുടെ പഠനവും മറ്റും മുന്നോട്ട് കൊണ്ട് പോകാൻ മാത്രമാണ് പലരും ജോലിയുപേക്ഷിക്കാതെ നിൽക്കുന്നത്. ഇപ്പോൾ ജൂബിലി ആശുപത്രിയിൽ ജോലി ചെയ്യുന്നതിൽ പല നഴ്സുമാരും മെത്രാനെ നേരിട്ട് കണ്ട്് പരാതി പറഞ്ഞെങ്കിലും ഗുണമുണ്ടായില്ല. ബിഷപ്പ് സൂസപാക്യത്തിനെ നേരിൽ കണ്ട് ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ ഇക്കാര്യമൊന്നും തനിക്ക് അറിയില്ലെന്നാണ് അദ്ദേഹം നൽകിയ മറുപടി.
250 കിടക്കകളുള്ള ആശുപത്രിയാണ് തിരുവനന്തപുരം പാളയത്ത് സ്ഥിതി ചെയ്യുന്ന ജൂബിലി മെമോറിയൽ. 2013ൽ സുപ്രീം കോടതി വിധിപ്രകാരം 200ൽ അധികം കിടക്കകളുള്ള ആശുപത്രികളിൽ നഴ്സുമാർക്ക് നൽകേണ്ടത് സർക്കാർ ആശുപത്രികളിൽ നൽകുന്ന അതേ ശമ്പളമാണ്. എന്നാൽ 9000 രൂപ മാത്രമാണ് പലർക്കും ലഭിക്കുന്ന ഉയർന്ന ശമ്പളം.
പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നതിന്റെ മൊത്തകച്ചവടക്കാരായ സഭയിൽ നിന്നും ഇത്തരമൊരു ക്രൂരതയുണ്ടായിട്ടും അത് നേരിട്ട് അറിഞ്ഞിട്ടുപോലും വേണ്ട നടപടിയെടുക്കാൻ അധികൃതർ തയ്യാറല്ല.ശമ്പളം ചോദിച്ച് ചെന്നവരോട് പറഞ്ഞത് ഇനി സർക്കാർ ശമ്പളം നൽകാൻ നിർദ്ദേശിച്ചാലും ശമ്പളം കൂട്ടി തരില്ലെന്നാണ്. മാനസികമായി പീഡനം സഹിക്കുന്ന സഹപ്രവർത്തകർക്ക് വേണ്ടി ജൂബിലി ആശുപത്രിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് തങ്ങളെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ മറുനാടൻ മലായാളിയോട് പറഞ്ഞു.