- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ചുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ; രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 898 പേർക്ക്
റിയാദ്: സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ചുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ. 24 മണിക്കൂറിനിടെ 898 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,16,670 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,91,514 ഉം ആണ്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3929 ആയി ഉയർന്നിട്ടുണ്ട്. 718 പേർ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ 32 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണത്തിന് കീഴടങ്ങി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 21,227 ആണ്. ഇവരിൽ 1519 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ചൊവ്വാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്.
മറുനാടന് ഡെസ്ക്
Next Story