തിരുവനന്തപുരം: ലൊയോള ഓൾഡ് ബോയ് സ് അസ്സോസിയേഷന്റെ ഈ വർഷത്തെ ഗ്ലോബൽ ലീഡർഷിപ് അവാർഡ്എയർ മാർഷൽ എസ് ആർ കെ നായർക്കും, യങ് അച്ചീവേഴ്‌സ് അവാർഡ് കെ. എസ്. ശബരിനാഥൻ എം എൽ എയ്ക്കും സമ്മാനിച്ചു.

ജനുവരി 6ന് കവടിയാർ ഗോൾഫ് ക്ലബ്ബിൽ വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ ലൊയോള സ്‌കൂളിൽ 50 വർഷത്തോളമായി സേവനം അനുഷ്ഠിക്കുന്ന അനദ്ധ്യാപക ജീവനക്കാരനായ എസ്. ജോസഫിനെ ആദരിച്ചു.ലോകമെമ്പാടും നാലായിരത്തോളം അംഗങ്ങളുള്ള പൂർവ്വവിദ്യാർത്ഥി സംഘടനയായ ലോബയുടെ രണ്ടാമത്തെ അവാർഡ്‌നിശയാണ് ഗോൾഫ് ക്ലബ്ബിൽ സംഘടിപ്പിച്ചത്. കേരള ജെസ്യൂട്ട്‌സ് പ്രൊവിൻഷ്യൽ സുപ്പീരിയറായ ഫാദർ ഡോ. എം.കെ. ജോർജ്മുഖ്യ അതിഥിയായിരുന്നു.

എയർ മാർഷൽ എസ്. ആർ. കെ. നായർക്ക് ഗ്ലോബൽ ലീഡർഷിപ്പ് പുരസ്‌കാരം കേരള ജെസ്യൂട്ട്‌സ പ്രൊവിൻഷ്യൽ സുപ്പീരിയറായ ഫാദർ ഡോ. എം.കെ. ജോർജ് സമ്മാനിച്ചു. തുടർന്ന് എസ്.ആർ.കെ. നായർ തന്റെ സ്‌കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ പങ്കുവച്ചു.

വായുസേനയിലെ ഉദ്വേഗഭരിതമായ നിമിഷങ്ങളെപ്പറ്റി പ്രതിപാദിച്ച അദ്ദേഹം ഓരോ വിദ്യാർത്ഥിയും നേതൃഗുണങ്ങൾവളർത്തിയെടുക്കേണ്ടത്തിന്റെ ആവശ്യകതയെപ്പറ്റിയും പറഞ്ഞു.ഒരു സൗഹൃദസംഗമത്തിന്റെയും സൗഹൃദകൂട്ടായ്മയുടെയും അഭാവം ഞാൻ ഏറ്റവും കൂടുതൽ അനുഭവിച്ചത് നാഷണൽ ഡിഫെൻസ്അക്കാഡമിയിൽ പഠിക്കാൻ ചേർന്നപ്പോഴാണ്. നമ്മൾ എവിടെ ചെന്നാലും എന്തൊക്കെ ആയി തീർന്നാലും പരസ്പ്പരംബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതിന്റെ ഗുണങ്ങൾ വേറെ തന്നെയാണ്. അതുകൊണ്ട് പരസ്പരം ഒത്തുകൂടാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ളഇത്തരം വേദികൾ വളരെ അത്യാവശ്യമാണ്. ജിമ്മി ആന്റണിയും പ്രദീപ് കുമാറിനെയും പോലുള്ള പൂർവ്വവിദ്യാർത്ഥികളുടെഅശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ലോബ. ലോബയിലെ എല്ലാ അംഗങ്ങളും നേതൃപാടവമുള്ളവരാണ്, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷംലൊയോള സ്‌കൂൾ അംഗങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് നൽകിയതും, ഈ വർഷം മുതൽ ലൊയോളയിലെ വിരമിച്ച അനദ്ധ്യാപകർക്ക്പെൻഷൻ ഏർപ്പെടുത്തിയതും അവരുടെ നേതൃപാടവത്തിന്റെ തെളിവാണ്. ഇത്തരം സംരംഭങ്ങളിൽ ഭാഗമാകാൻ കഴിയുന്നതിൽ ഞാൻഏറെ അഭിമാനിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് അദ്ദേഹം ക്ഷേമ പദ്ധതികൾക്കായി ഒരു തുക ലോബ ഭാരവാഹികളെ ഏൽപ്പിച്ചു.

യങ് അച്ചീവേഴ്‌സ് അവാർഡിന് അർഹനായ കെ.എസ്. ശബരിനാഥൻ എംഎ‍ൽഎയ്ക്ക്. ലൊയോള സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ദേവസ്സിപോൾ പ്രശസ്തിപത്രവും അവാർഡും സമ്മാനിച്ചു. തന്റെ വ്യക്തിത്വ വികസനത്തിനും കാഴ്ചപ്പാടിലും ലൊയോള ചെലുത്തിയസ്വാധീനവും ചെറുതല്ലെന്നും, ലൊയോള സ്‌കൂളിൽ നിന്ന് പഠിച്ച ആശയങ്ങളും മൂല്യങ്ങളും തന്റെ ജീവിതത്തിലുടനീളംമാർഗ്ഗദർശനമേകിയെന്നും ശബരിനാഥൻ പറഞ്ഞു. എല്ലാ മതങ്ങളെയും ഒരുപോലെ കാണാനും എല്ലാ മതങ്ങളിലെയും നന്മകൾപഠിപ്പിച്ചതും ലൊയോളയാണ്. മതേതരമായ ഒരു കാഴ്ചപ്പാട് ലൊയോള സ്‌ക്കൂൾ അതിന്റെ വിദ്യാർത്ഥികളിൽ വളർത്തിയെടുത്തിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

വിരമിച്ച അനദ്ധ്യാപകർക്ക് ഈ വർഷം ജൂൺ മുതൽ എല്ലാ മാസവും പതിനായിരം രൂപ വീതം ക്ഷേമ പെൻഷൻ ആരംഭിക്കുമെന്ന്‌ലോബയുടെ പ്രസിഡന്റ് സി. പത്മകുമാർ അദ്ധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. ലോബ സെക്രട്ടറിയായ മനോജ് സുരേന്ദ്രൻ, ലോബട്രെഷറർ അനിൽ പരമേശ്വരൻ, അദ്ധ്യാപകനായ അനിൽകുമാർ, പൂർവ്വ വിദ്യാർത്ഥികളായ രവിശങ്കർ, പ്രദീപ്കുമാർ, സുനിൽ സാമുവൽവർഗീസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.