- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎംജികെവൈ പദ്ധതി പ്രകാരം പിഎംയുവൈ ഉപഭോക്താക്കൾക്ക് ബിപിസിഎല്ലിലും ഐഒസിഎല്ലും നൽകിയത് 7068.55 കോടി രൂപ; കണക്കില്ലെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം; ജി എസ് ടി കുറച്ചാൽ ഇനി ആശ്വാസമാകും; എൽപിജി സിലിണ്ടറുകളിലെ വിവരാവകാശം ചർച്ചയാകുമ്പോൾ
കൊച്ചി: ഗാർഹിക പാചകവാതക (എൽപിജി) സിലിണ്ടറുകളുടെ വില വർദ്ധിക്കുന്ന ഈ സമയത്ത്, കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പ്രധാന പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ (പിഎംയുവൈ) സാധാരണക്കാർക്ക് എന്ത് പ്രയോജനം നൽകിയെന്ന് ചോദ്യങ്ങൾ ഉയരുന്നു. ഇത് സംബന്ധിച്ച വിവരാവകാശ വിവരങ്ങൾ പുറത്തുവിടുന്നു.
പ്രമുഖ എണ്ണ വിതരണ കമ്പനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബിപിസിഎൽ) ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡും (ഐഒസിഎൽ), പിഎംയുവൈ ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (പിഎംജികെവൈ) പദ്ധതി പ്രകാരം 7068.55 കോടി രൂപ നൽകിയതായി വിവരാവകാശ രേഖ.
അതേസമയം, പിഎംയുവൈ/പിഎംജികെവൈ ഉപഭോക്താക്കൾക്കുള്ള സബ്സിഡി പ്രത്യേക കണക്കില്ലെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) അറിയിച്ചു. സൗജന്യ എൽപിജി റീഫില്ലുകൾക്കുള്ള പിഎംജികെവൈ പദ്ധതി നിലവിൽ വന്നിട്ടില്ല. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
കണക്കുകൾ ഇങ്ങനെ
ബിപിസിഎല്ലിന് 2.39 കോടി പിഎംയുവൈ ഉപഭോക്താക്കളുണ്ട്. പിഎംജികെവൈക്ക് കീഴിൽ മൊത്തം 2,527.50 കോടി രൂപ കൈമാറ്റം ചെയ്തതായി വിവരാവകാശ മറുപടിയിൽ പറയുന്നു. ഫെബ്രുവരി 22 വരെ, പഹൽ സ്കീം 2014 പ്രകാരം പിഎംയുവൈക്ക് കീഴിൽ യോഗ്യരായ ഉപഭോക്താക്കൾക്ക് മൊത്തം 2,278.66 കോടി രൂപ സബ്സിഡിയായി കൈമാറി. എച്ച്പിസിഎൽ നൽകിയ മറുപടി: 2022 മെയ് 31 വരെ എണ്ണക്കമ്പനിക്ക് 8.48 കോടി സജീവ ഗാർഹിക എൽപിജി ഉപഭോക്താക്കളുണ്ട്. പിഎംയുവൈ പ്രകാരം നൽകിയ ആകെ 2.40 കോടി കണക്ഷനുകളിൽ 1.2 കോടി ഗുണഭോക്താക്കൾ 2020-21 സാമ്പത്തിക വർഷത്തിൽ പിഎംജികെവൈയുടെ കീഴിൽ സൗജന്യ റീഫിൽ സിലിണ്ടറുകൾ സ്വീകരിച്ചു.
2022 മെയ് 15 വരെ പിഎംയുവൈ സ്കീമിന് കീഴിൽ 4.36 കോടി കണക്ഷനുകൾ നൽകിയതായി ഐഒസിഎൽ അറിയിച്ചു. പിഎംജികെവൈ സ്കീമിന് കീഴിലുള്ള സൗജന്യ റീഫില്ലുകൾ 2020 ഏപ്രിൽ-ഡിസംബർ കാലയളവിൽ പിഎംയുവൈ ഗുണഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. പിഎംജികെവൈ സ്കീമിൽ, മുകളിൽ സൂചിപ്പിച്ച കാലയളവിൽ 3.56 കോടി പിഎംയുവൈ ഗുണഭോക്താക്കൾക്ക് റീഫിൽ അഡ്വാൻസ് ലഭിച്ചു. പിഎംജികെവൈ പദ്ധതി പ്രകാരം, ഐഒസിഎൽ 4541.05 കോടി രൂപ പിഎംയുവൈ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ട് വിവരാവകാശ മറുപടിയിൽ പറയുന്നു.
പിഎംജികെവൈ പദ്ധതി അനുസരിച്ചു പിഎംയുവൈ ഗുണഭോക്താക്കൾക്ക് സിലിൻഡർ റീഫിൽ ലഭിക്കുന്നതിന് തുക മുൻകൂറായി 2020 ഏപ്രിൽ-ജൂൺ കാലയളവിൽ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു, ഇത് 2020 ഡിസംബർ വരെ റീഫിൽ വാങ്ങാൻ ഉപഭോക്താക്കൾ ഉപയോഗിച്ചിരുന്നു.
എൽപിജി ഒരു അവശ്യസാധനമായതിനാൽ ജിഎസ്ടി നികുതി എത്രയും വേഗം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യമാണ് ചർച്ചയാക്കുന്നത്. അവശ്യമായ ഉൽപ്പന്നം ഉപയോഗിക്കുന്നത് ഒരു സാധാരണക്കാരന്റെ മൗലികാവകാശമാണ്. താങ്ങാനാവുന്ന നിരക്കിൽ, എൽപിജി നയം പുനഃക്രമീകരിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. കാലഘട്ടത്തിന്റെ ആവശ്യമാണ്.
കോവിഡ് 19 കാരണം സാധാരണക്കാരന്റെ വരുമാനം കുറഞ്ഞതിനാൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഗാർഹിക സിലിണ്ടറുകൾക്കും വാണിജ്യ സിലിണ്ടറുകൾക്കും ചുമത്തുന്ന ജിഎസ്ടി കുറയ്ക്കണം. വിപണി വിലയ്ക്ക് തുല്യമായ സബ്സിഡികൾ പുനഃസ്ഥാപിക്കുന്നതും മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതുണ്ട് ഗോവിന്ദൻ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ