- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാണിജ്യ ഉപയോക്താക്കൾക്ക് ആശ്വാസം; എൽപിജി സിലിണ്ടറിന് 102 രൂപ കുറച്ചു; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു. സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. പുതിയ വില ഇന്നു മുതൽ പ്രബല്യത്തിലായി.
ഡൽഹിയിൽ 1998.5 രൂപയാകും വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ രണ്ടു മാസവും വാണിജ്യ സിലിണ്ടറിനു വില കൂട്ടിയിരുന്നു. കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറുകൾക്ക് 100 രൂപ വർധിപ്പിച്ചിരുന്നു. നവംബർ ഒന്നിന് 266 രൂപയും വർധിപ്പിച്ചിരുന്നു.
ഗാർഹിക ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
മറുനാടന് മലയാളി ബ്യൂറോ
Next Story