- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എ.ഇ.യിൽ പാചകവാതക വില കൂടി; 11 കിലോ സിലിണ്ടറിന് 83 ദിർഹമായും 22 കിലോ സിലിണ്ടറിന് 135 ദിർഹവുമായി വില ഉയർന്നു
അബുദാബി: യു.എ.ഇ.യിൽ പാചകവാതക വില കുത്തനെ ഉയർന്നു. എമിറേറ്റ്സ് ഗ്യാസാണ് പുതുക്കിയ വില പ്രഖ്യാപിച്ചത്. ഇതുപ്രകാരം 11 കിലോ സിലിണ്ടറിന് 83 ദിർഹമാണ് വില.മുൻപിത് 73 ദിർഹമായിരുന്നു.പത്തു ദിർഹമാണ് ഏറ്റവും ചെറിയ സിലിണ്ടറിന് മാത്രം കൂടിയിട്ടുള്ളത്. 22 കിലോ സിലിണ്ടറിന്റെ വില 115 ദിർഹത്തിൽ നിന്ന് 135 ദിർഹത്തിലേക്കുയർന്നു. 44 കിലോയുടെ സിലിണ്ടറിന് 40 ദിർഹമാണ് വർദ്ധിച്ചത്. കഴിഞ്ഞ തവണയുണ്ടായിരുന്ന 245 ദിർഹം നിരക്കിൽ നിന്നുമത് 285 ദിർഹമായി ഉയർത്തി.സെപ്റ്റംബർ 29-ന് ആയിരുന്നു യു.എ.ഇ.യിൽ പെട്രോൾ, ഡീസൽ പുതുക്കിയ വില പ്രഖ്യാപിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ധനവിലയിൽ വർധനയുണ്ടാവുന്നത്.
അബുദാബി: യു.എ.ഇ.യിൽ പാചകവാതക വില കുത്തനെ ഉയർന്നു. എമിറേറ്റ്സ് ഗ്യാസാണ് പുതുക്കിയ വില പ്രഖ്യാപിച്ചത്. ഇതുപ്രകാരം 11 കിലോ സിലിണ്ടറിന് 83 ദിർഹമാണ് വില.മുൻപിത് 73 ദിർഹമായിരുന്നു.പത്തു ദിർഹമാണ് ഏറ്റവും ചെറിയ സിലിണ്ടറിന് മാത്രം കൂടിയിട്ടുള്ളത്. 22 കിലോ സിലിണ്ടറിന്റെ വില 115 ദിർഹത്തിൽ നിന്ന് 135 ദിർഹത്തിലേക്കുയർന്നു.
44 കിലോയുടെ സിലിണ്ടറിന് 40 ദിർഹമാണ് വർദ്ധിച്ചത്. കഴിഞ്ഞ തവണയുണ്ടായിരുന്ന 245 ദിർഹം നിരക്കിൽ നിന്നുമത് 285 ദിർഹമായി ഉയർത്തി.സെപ്റ്റംബർ 29-ന് ആയിരുന്നു യു.എ.ഇ.യിൽ പെട്രോൾ, ഡീസൽ പുതുക്കിയ വില പ്രഖ്യാപിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ധനവിലയിൽ വർധനയുണ്ടാവുന്നത്.
Next Story